Wy/ml/കേരളം

< Wy | ml
Wy > ml > കേരളം

ഉഷ്ണമേഖലാ കാലാവസ്ഥയും സമൃദ്ധമായ മഴക്കാലങ്ങളും സുന്ദരമായ ഭൂപ്രകൃതിയും ജലസമ്പത്തും വനങ്ങളും നീണ്ട കടല്‍ത്തീരവും നാല്പതിലധികം നദികളുമുള്ള ഹരിതമനോഹരമായ ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ് കേരളം (ഇംഗ്ലീഷിൽ: Kerala). ദൈവത്തിന്റെ സ്വന്തം നാട് (God's Own Country) എന്ന പരസ്യവാക്യം കേരളത്തെ സംബന്ധിച്ച് അതിശയോക്തിയല്ല. സഹ്യാദ്രിക്കും അറബിക്കടലിനുമിടയില്‍ ഹരിതാഭമായ ഒരു അരഞ്ഞാണം പോലെ കിടക്കുന്ന ഈ ഭൂപ്രദേശം ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. വടക്കൻ അക്ഷാംശം 8° 17' 30" നും 12° 47'40" ഇടക്കായും കിഴക്കൻ രേഖാംശം 74° 27'47" നും 77° 37'12" നും ഇടക്കുമായി ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നു. കിഴക്ക് തമിഴ്‌നാട്, വടക്ക്‌ കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ്‌ അറബിക്കടലുമാണ്‌ 11 മുതൽ 121 കിലോ മീറ്റർ വരെ വീതിയുള്ള കേരളത്തിന്റെ അതിർത്തികൾ. മലയാളഭാഷ സംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന (നാഗർ കോവിൽ, കന്യാകുമാരി താലൂക്കുകൾ ഒഴികെയുള്ള) തിരുവിതാംകൂർ, കൊച്ചി, മലബാർ, ദക്ഷിണ കർണ്ണാടകത്തിലെ കാസർഗോഡ് താലൂക്ക് എന്നീ പ്രദേശങ്ങൾ ചേർത്ത് 1956-ലാണ്‌ ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപവത്കരിച്ചത്.

കേരളത്തിന്റെ ഭൂപടം

പ്രദേശങ്ങൾ

edit

ജില്ലകൾ

edit

വിനോദസഞ്ചാരം

edit

 

സമയമേഖല

edit

ഇന്ത്യൻ സ്റ്റാൻഡേർഡ് സമയമാണ് കേരളത്തിൽ (UTC+05.30) ഉപയോഗിക്കുന്നതു്.

എത്തിച്ചേരാൻ

edit
 
ദേശീയപാത 47- ചേർത്തലയിൽ നിന്നുള്ള ദൃശ്യം

റോഡുമാർഗ്ഗം

edit

കേരളത്തിലെ ദേശീയപാതയുടെ ആകെ നീളം 1,524 കിലോമീറ്ററും സംസ്ഥാനപാതയുടേത് 4,006 കിലോമീറ്ററുമാണ്, കൂടാതെ 23,702 കിലോമീറ്റർ ജില്ലാപാതകളും കേരളത്തിലുണ്ട്. കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശീയപാതയാണ് ദേശീയ പാത 17. ഇടപ്പള്ളിയിൽ നിന്നു തുടങ്ങി മുംബൈക്ക് സമീപം പനവേൽ വരെ ചെന്ന് അവിടെ വച്ച് ദേശീയപാത 4-മായി കൂട്ടിമുട്ടുന്ന ദേശീയപാത 17-ലെ ഇടപ്പള്ളിമുതൽ തലപ്പാടി വരെയുള്ള 420 കിലോമീറ്റർ ഭാഗം കേരളത്തിലൂടെ കടന്നുപോകുന്നു. കേരളത്തിലൂടെയുള്ള രണ്ടാമത്തെ നീളം കൂടിയ ദേശീയപാതയാണ്‌ ദേശീയപാത 47. ഇത് തമിഴ് നാട്ടിലെ സേലത്തുനിന്നും ആരംഭിച്ച് കേരളത്തിലൂടെ തമിഴ് നാട്ടിലെ കന്യാകുമാരി വരെ പോകുന്നു. ഇതിന്റെ വാളയാർമുതൽ കളിയിക്കാവിള വരെയുള്ള 416.8 കിലോമീറ്റർ ദൂരം കേരളത്തിലൂടെ കടന്നുപോകുന്നു. ദേശീയപാത 49 (കൊച്ചി-രാമേശ്വരം), ദേശീയപാത 208(കൊല്ലം-തിരുമംഗലം), ദേശീയപാത 212(കോഴിക്കോട്-മൈസൂർ), ദേശീയപാത 213(കോഴിക്കോട്-പാലക്കാട്), ദേശീയപാത 220(കൊല്ലം-തേനി) എന്നീ ദേശീയപാതകൾ കേരളത്തിൽ നിന്നും തുടങ്ങുന്നു. ദേശീയപാതകൾ കഴിഞ്ഞാൽ കേരളത്തിലെ റോഡ് ശൃംഖലയിൽ പ്രധാനം സംസ്ഥാനപാതകളാണ്. ഇവ കൂടാതെ ജില്ലാപാതകളും, പഞ്ചായത്തുപാതകളും ചേർന്ന് കേരളത്തിന്റെ എല്ലാ ഭാഗങ്ങളേയും ബന്ധപ്പെടുത്തുന്നു.

റെയിൽ‌വേ

edit
 
അങ്കമാലി റെയിൽ‌വേ സ്റ്റേഷൻ

കേരളത്തിലെ റെയിൽവേ ശൃംഖല, ഇടുക്കി, വയനാട് എന്നീ ജില്ലകളൊഴികെ ബാക്കി എല്ലാ ജില്ലകളിലൂടെയും കടന്നുപോകുന്നു. എങ്കിലും മലപ്പുറം, തൊടുപുഴ(ഇടുക്കി), കല്പറ്റ(വയനാട്), പത്തനംതിട്ട എന്നീ ജില്ലാതലസ്ഥാനങ്ങൾ ഈ റെയിൽശൃംഖലയിൽ ബന്ധിക്കപ്പെട്ടിട്ടില്ല.

മംഗലാപുരത്തുനിന്ന് കാസർഗോഡ് വഴി ഷൊർണൂർ വരെയും, ഷൊർണൂർ നിന്ന് പാലക്കാട് വഴി ചെന്നൈ ഭാഗത്തേക്കും, ഷൊർണൂരിൽ നിന്ന് എറണാകുളത്തേക്കും, എറണാകുളത്തുനിന്ന് കോട്ടയം വഴിയും ആലപ്പുഴ വഴിയും വെവ്വേറെ കൊല്ലത്തേക്കും, കൊല്ലത്തുനിന്ന് തിരുവനന്തപുരം വഴി നഗർകോവിൽ ഭാഗത്തേക്കും റെയിൽപ്പാതകൾ നിലവിലുണ്ട്. കൂടാതെ തൃശ്ശൂർ നിന്ന് ഗുരുവായൂർക്കും ഷൊർണൂർ നിന്ന് നിലമ്പൂർക്കും കൊല്ലത്തുനിന്ന് പുനലൂർക്കും റെയിൽപ്പാതകളുണ്ട്. പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്കും പുനലൂർ നിന്ന് ചെങ്കോട്ടയിലേക്കുമുള്ള മീറ്റർ ഗേജ് പാതകൾ ബ്രോഡ് ഗേജ് ആയി മാറ്റിക്കൊണ്ടിരിക്കുന്നു. ഇത് കേരളത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്നു.

1861 മാർച്ച് മാസത്തിൽ ബേപ്പൂർ നിന്ന് തിരൂർ വരെയാണ് കേരളതീരത്തെ ആദ്യത്തെ റെയിൽപ്പാത നിലവിൽ വന്നത്. പിന്നീട് ഈ പാത മംഗലാപുരത്തേക്കും മദിരാശി (ചെന്നൈ)യിലേക്കും നീട്ടി. തുടർന്ന് ഷൊർണൂർ കൊച്ചി പാതയും നിലവിൽ വന്നു. ഷൊർണുർ നിലമ്പൂർ പാതയും തുടർന്ന് വന്നു. 1904 മുതൽ ചെങ്കോട്ട മുതൽ പുനലൂർ വഴി കൊല്ലം വരെയുണ്ടായിരുന്ന മീറ്റർ ഗേജ് പാത 1930-കളിൽ തിരുവനന്തപുരം വരെ നീട്ടി. ബാക്കി പാതകളെല്ലാം സ്വാതന്ത്ര്യാനന്തരകാലത്ത് ഉണ്ടായവയാണ്.

ജലഗതാഗതം

edit
 
ദേശീയജലപാത 3.

തലങ്ങും വിലങ്ങും നദികളും അവയെ ബന്ധിപ്പിക്കുന്ന തോടുകളും ഉള്ള കേരളത്തിൽ വള്ളങ്ങളായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ മുഖ്യയാത്രാവാഹനങ്ങൾ. ഇത്രയേറെ ജലഗതാഗത സൗകര്യമുള്ളതിനാലാണ് പ്രാചീനലോകത്തെ പ്രധാന തുറമുഖങ്ങളുടെ ഭൂപടത്തിൽ കേരളതുറമുഖങ്ങളും ഇടം പിടിച്ചത്. വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലങ്ങൾ കൂടുതലുള്ളതിനാൽ ഭക്ഷണം, പാർപ്പിടം, സഞ്ചാരം, വസ്ത്രധാരണം എന്നിവയിൽ തനതായ നിരവധി ശൈലികൾ കേരളത്തിനു സ്വന്തമായി. തുറമുഖങ്ങളും ഉൾനാടൻ ജലാശയത്തിന്റെ സാമീപ്യവും മൂലം ആദ്യം കുട്ടനാട്ടിലായിരുന്ന കേരളത്തിന്റെ വാണിജ്യതലസ്ഥാനം പിന്നീട് കൊടുങ്ങല്ലൂരിലേക്കും പിന്നെ കൊച്ചിയിലേക്കും മാറി.

ഉൾനാടൻ ജലഗതാഗതം
edit
 
ആലപ്പുഴയിലെ കുപ്പപ്പുഴയിലെ ഒരു കടവ്

ദേശീയ ജലമാർഗ്ഗമായി പ്രഖ്യാപിക്കപ്പെട്ട കൊല്ലം - കോട്ടപ്പുറം ദേശീയജലപാത 3 കേരളത്തിലാണ്. ഇത് കൊല്ലത്തുനിന്നാരംഭിച്ച് വടക്കൻ പറവൂരിനടുത്ത് കോട്ടപ്പുറം വരെ എത്തുന്നു.

കടൽമാർഗ്ഗം
edit

അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി ഇന്ത്യയിലെതന്നെ പ്രധാന തുറമുഖങ്ങളിലൊന്നാണ്. കൊച്ചിക്കു പുറമേ 17 അപ്രധാനതുറമുഖങ്ങളും കേരളത്തിലുണ്ട്. വിഴിഞ്ഞം തുറമുഖം, തങ്കശ്ശേരി തുറമുഖം, ആലപ്പുഴ തുറമുഖം, കായംകുളം തുറമുഖം, മനക്കോടം തുറമുഖം, തിരുവനന്തപുരം തുറമുഖം, നീണ്ടകര തുറമുഖം, മുനമ്പം തുറമുഖം, പൊന്നാനി തുറമുഖം, ബേപ്പൂർ തുറമുഖം, കോഴിക്കോട് തുറമുഖം, തലശ്ശേരി തുറമുഖം, കണ്ണൂർ തുറമുഖം, അഴീക്കൽ തുറമുഖം, കാസർഗോഡ് തുറമുഖം, മഞ്ചേശ്വരം തുറമുഖം, നീലേശ്വരം തുറമുഖം എന്നിവയാണ് അവ.

വിമാനമാർഗ്ഗം

edit
 
കൊച്ചി അന്താരാഷ്ട്രവിമാനത്താവളം

കൊച്ചി(നെടുമ്പാശ്ശേരി വിമാനത്താവളം IATA: COK), തിരുവനന്തപുരം വിമാനത്താവളം (IATA: TRV), കോഴിക്കോട്(കരിപ്പൂർ വിമാനത്താവളംIATA: CCJ), കണ്ണൂ‍ർ എന്നിവയാണ് കേരളത്തിലെ പ്രധാന അന്താരാഷ്ട്രവിമാനത്താവളങ്ങൾ. എരുമേലിയിയിൽ വിമാനത്താവളത്തിന് അനുമതി ആയിട്ടുണ്ട്

 
കോഴിക്കോട് വിമാനത്താവളം.

കൊച്ചി വെല്ലിങ്ടൺ അയലന്റിലുള്ള വിമാനത്താവളം നാവികസേനയുടെ ആവശ്യത്തിനായി മാത്രം ഉപയോഗിക്കപ്പെടുന്നു.

ആഘോഷങ്ങളും ഉത്സവങ്ങളും

edit

കേരളത്തിലെ ഉത്സവങ്ങളിൽ പലതും പ്രാദേശികതലത്തിൽ പ്രാധാന്യമുള്ളവ മാത്രമാണ്‌. ആഘോഷങ്ങളിൽ പലതും പ്രാചീനകാലത്തെ പാരമ്പര്യം പേറുന്നവയാണ്. ആഘോഷങ്ങളിലെ ചടങ്ങുകൾ വിവിധമതങ്ങളിൽ വിവിധതരമാണെങ്കിലും ചില സമാനതകൾ ദർശിക്കാനാവും.

മാമാങ്കം

edit

പ്രാചീനകാലത്തെ കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരികോത്സവമായിരുന്ന മാമാങ്കം ഭാരതപ്പുഴയുടെ തീരത്തെ തിരുനാവായ മണപ്പുറത്ത് 12 വർഷത്തിലൊരിക്കൽ കൊണ്ടാടിയിരുന്ന ആഘോഷമായിരുന്നു. ഇതോടൊപ്പം കാർഷിക-വാണീജ്യമേളകളും നടന്നുപോന്നിരുന്നു. പിൽക്കാലത്ത് രാഷ്ട്രീയ പ്രാധാന്യവും ഇതിന് വന്നുചേർന്നു. കേരളത്തിൽ ഉളള എല്ലാ നാടുവാഴികളും തങ്ങളുടെ നായർ പടയാളികളും ആയി മാമാങ്കത്തിൽ പങ്കെടുത്തിരുന്നു. അവസാനത്തെ പെരുമാൾ ചക്രവർത്തിക്ക് ശേഷം മാമാങ്കത്തിൽ നിലപാടു നിന്നിരുന്നത് "വള്ളുവക്കോനാതിരി" ആയിരുന്നു. പിന്നിട് സാമൂതിരി ഈ സ്ഥാനം പിടിച്ചടക്കി. വള്ളുവക്കോനാതിരിയുടെ ചാവേർ നായന്മാർ ഈ സ്ഥാനം തരിച്ചുപിടിക്കാനും തങ്ങളുടെ പൂർവികരുടെ ചോരക്ക് പകരം ചോദിക്കാനുമായി (കുടിപ്പക തീർക്കാനുമായി) സാമൂതിരിയുടെ (മങ്ങാട്ടച്ചൻ ,പാറ നമ്പി, ധർമ്മോത്ത് പണിക്കർ (തമ്മേ പണിക്കർ),തിനയഞ്ചേരി ഇളയത് , കോഴിക്കോട് തലച്ചെന്നനായർ, ഏറനാട് മേനോൻ തുടങ്ങിയ മന്ത്രി /സേനാനായകന്മാരുടെയും ഇളയ രാജാവായ ഏറാൾപ്പാട്, മൂന്നാൾപ്പാട്, സാമന്ത രാജാക്കന്മാരായ പലക്കാട് അച്ചൻ,കവളപ്പാറ സ്വരൂപം മൂപ്പിൽ നായർ, കുതിരവട്ടത്ത് മൂപ്പിൽ നായർ,ബേപ്പൂർ രാജാ ,വടകര വാഴുന്നോർ എന്നിവരുടെ നേതൃത്വത്തിലുള്ള) നായർ പടയാളികളോടും നാവികസേന തലവനായ കോഴിക്കോട് കോയ (ഷാബന്ദർ കോയ)നേതൃത്വത്തിലുള്ള മാപ്പിള/മരക്കാർ സേനയോടും ഏറ്റുമുട്ടി വീര ചരമം പ്രാപിച്ചിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ മൈസൂർ സുൽത്താന്മാരുടെ ആക്രമണത്തെ തുടർന്ന് സാമൂതിരിയുടെ സാമ്പത്തികനില പരുങ്ങലിലായതോടെ മാമാങ്കാഘോഷങ്ങൾക്ക് മങ്ങലേൽക്കുകയും ബ്രിട്ടിഷ് ആധിപത്യം പിടിമുറുക്കാൻ തുടങ്ങിയതോടെ ഇത് പാടേ നിലയ്ക്കുകയും ചെയ്തു.

ഓണം

edit

കേരളത്തിന്റെ സംസ്ഥാനോത്സവമാണ് ഓണം വസന്തകാലത്തിന്റെ ആരംഭമാണ് ഓണമാകുന്നത്. ചിങ്ങമാസത്തിലെ തിരുവോണത്തിനാണ് ഓണാഘോഷം പ്രധാനം. അതിനു പത്തു ദിവസം മുൻപ് അത്തം നാളിൽ തന്നെ ആഘോഷങ്ങൾക്ക് ആരംഭമാകുന്നു. പണ്ട് കേരളം വാണിരുന്ന മഹാബലി എന്ന രാജാവ്, വാമനൻ തന്നെ ചവിട്ടിത്താഴ്ത്തിയ പാതാളത്തിൽ നിന്ന്, വർഷം തോറും തന്റെ പ്രജകളെ കാണാൻ വരുന്ന വേളയാണ് ഓണമെന്നാണ് ഐതിഹ്യം. എങ്കിലും, ഓണം കേരളത്തിന്റെ കാർഷിക സംസ്കൃതിയുടെ അടയാളമാണു്. വിളവെടുപ്പുത്സവമായാണു് തുടക്കം എന്നു ചരിത്രകാരന്മാർ വിശ്വസിക്കുന്നു. കർക്കടകമാസത്തിലെ വറുതിയ്ക്കു ശേഷം ഭക്ഷ്യശേഖരം കൊണ്ടു് കലവറ നിറയുന്ന കാലമാണു് ഈ ആഘോഷം. മുറ്റത്തു ചാണകം മെഴുകി കളം വരച്ചു് പൂക്കളമിടുന്നതു് പ്രധാന ആചാരമാണു്. തിരുവോണ നാളിൽ മഹാബലിയെ വരവേൽക്കാനാണു് ഈ തയ്യാറെടുപ്പുകൾ എന്നാണു് വിശ്വാസം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത രീതിയിലാണു് ഓണം ആഘോഷിക്കുന്നതെങ്കിലും ആഘോഷകാലം ഒന്നു തന്നെയാണു്. എറണാകുളം ജില്ലയീലെ തൃക്കാക്കര ക്ഷേത്രത്തിലെ ഓണാഘോഷവും തൃപ്പൂണിത്തുറയിലെ അത്തച്ചമയവും എടുത്തു പറയേണ്ടതാണു്. സമൃദ്ധിയുടെ ആഘോഷമായാണു് കണക്കാക്കുന്നതെങ്കിലും സമത്വസുന്ദരമായ, മാനുഷരെല്ലാവരും ഒന്നു പോലെ കഴിഞ്ഞ ഒരു കാലഘട്ടത്തിന്റെ സ്മരണ പുതുക്കൽ കൂടിയാണു് ഓണം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംസ്ഥാനസർക്കാർ ജില്ലാ തലസ്ഥാനങ്ങളിലും സംസ്ഥാനതലസ്ഥാനത്തും ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു വരുന്നു. വിനോദ സഞ്ചാര വാരം ആയിട്ടാണു് സർക്കാർ ഓണാഘോഷം സംഘടിപ്പിക്കുന്നതു്. കേരളത്തിന്റെ തനതു കലകളായ കഥകളി, കളരിപ്പയറ്റു്, മുതലായവയുടെ അവതരണങ്ങൾ, ചലച്ചിത്ര പ്രദർശനങ്ങൾ, നാടൻ പാട്ടു്, മറ്റു നാടൻ കലകളുടെ അവതരണങ്ങൾ, സംഗീതോത്സവങ്ങൾ, ജലോത്സവങ്ങൾ തുടങ്ങിയവയും സമാപന ദിവസം വിവിധ നിശ്ചലദൃശ്യങ്ങളോടെയുള്ള ഘോഷയാത്രയും പ്രധാന ഇനങ്ങളാണു്.

വിഷു

edit

കേരളത്തിന്റെ കാർഷികോത്സവമാണ് വിഷു, വിളവിറക്കാനുള്ള തയ്യാറെടുപ്പിനോടനുബന്ധിച്ചാണ് മേടസംക്രാന്തിക്ക് വിഷു കൊണ്ടാടുന്നത്. കാർഷികവിഭവസമൃദ്ധിയെ കണി കണ്ടുകൊണ്ടാണ് അതാരംഭിക്കുന്നത്. വിഷു കഴിയുന്നതോടെ കേരളത്തിൽ വേനൽമഴ വ്യാപകമാകുകയും തുടർന്ന് കൃഷിക്കാർ എല്ലാ വിളകളുടേയും കൃഷിക്കുള്ള പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്യുന്നു. വിഷുവിനെ കർഷകവർഷാരംഭം എന്നും പറയാറുണ്ട്. . കൊല്ലവർഷാരംഭത്തിനുമുൻപ് മലയാളികളുടെ പുതുവത്സരം മേടം ഒന്ന് ആയിരുന്നിരിക്കണം.

ക്രിസ്തുമസ്

edit

ലോക ക്രൈസ്തവരുടെ പ്രധാനാഘോഷങ്ങളിലൊന്നായ ക്രിസ്തുമസ് കേരളത്തിലും ആഘോഷിക്കുന്നു.

ഈസ്റ്റർ

edit

ലോക ക്രൈസ്തവരുടെ പ്രധാനാഘോഷങ്ങളിലൊന്നായ ഈസ്റ്റർ കേരളത്തിലും ആഘോഷിക്കുന്നു. 1952-വരെ കേരളത്തിലെ സുറിയാനി സഭകൾ പഴയരീതിയിലായിരുന്നു ഈസ്റ്റർ കൊണ്ടാടിയിരുന്നത്. എന്നാൽ 1955-ൽ കൽദായ സഭ ഗ്രിഗോറിയൻ കലണ്ടർ അംഗീകരിച്ചതോടെ ഇന്ത്യയിലെല്ലാവരും ഒരു ദിവസമാണ് ഈസ്റ്റർ ദിനമായി ആചരിക്കുന്നത്.

ഈദ് അൽഫിതറും ഈദ് അൽ-അസ്ഹയും

edit

മുസ്ലീങ്ങളുടെ രണ്ട് പെരുന്നാൾ ആഘോഷങ്ങളാണ് ഈദുൽ ഫിത്റും ഈദുൽ അസ്ഹയും. ഈദുൽ ഫിത്ർ ചെറിയ പെരുന്നാൾ എന്നും ഈദുൽ അസ്ഹ ബക്രീദ്, ബലി പെരുന്നാൾ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹിജ്റ വർഷകലണ്ടറിലെ ഒമ്പതാമത്തെ മാസമായ റമദാനിലെ മുപ്പത് ദിനങ്ങളിലെ വ്രതത്തിനൊടുവിൽ ആഹ്ലാദപൂർവ്വം ആഘോഷിക്കുന്നതാണ് ഈദുൽ ഫിത്ർ. അന്നേദിവസം ഭക്ഷണത്തിന് വകയില്ലാത്തവരെ നിർബന്ധ ദാനത്തിലൂടെ ഊട്ടണമെന്ന് നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു. പ്രവാചകനായ ഇബ്രാഹീമിന്റെ ത്യാഗപൂർണ്ണമായ ജീവിതത്തിന്റെ ഓർമ്മകളുണർത്തി കടന്ന് വരുന്ന പെരുന്നാളാണ് ഈദുൽ അസ്ഹ. മൃഗത്തെ ബലിയർപ്പിച്ച് ദാനം ചെയ്യുന്നതാണിതിന്റെ പ്രത്യേകത. കേരളത്തിലും ആഹ്ലാദപൂർവം ഈദ് ആഘോഷിക്കപ്പെടുന്നു.

പ്രാദേശിക ആഘോഷങ്ങൾ

edit

കേരളത്തിൽ പ്രാദേശിക പ്രസക്തിയുള്ള നിരവധി ആഘോഷങ്ങൾ നടന്നു വരുന്നു. ഇതിൽ വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി നടത്തുന്നവയും ദേവാലയ ആഘോഷങ്ങളും ഉൾപ്പെടും

  • അർത്തുങ്കൽ പെരുന്നാൾ- ആലപ്പുഴയിലെ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് പള്ളിയിലെ പെരുന്നാളാണിത്.
  • അത്തച്ചമയം കേരളത്തിൽ ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ട്‌ ചിങ്ങമാസത്തിലെ അത്തം നാളിൽ തൃപ്പൂണിത്തുറയിൽ നടക്കുന്ന ചമയഘോഷയാത്ര ആണ് അത്തച്ചമയം
  • മകരവിളക്ക്- ശബരിമലയിലെ ഏറ്റവും പ്രധാനമായ വിശേഷം. ജനുവരി മാസത്തിൽ (മകരസംക്രാന്തിനാളിൽ) നടത്തപ്പെടുന്ന ചടങ്ങിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിനു തീർത്ഥാടകർ എത്താറുണ്ട്.
  • ഗജമേള- ജനുവരി മാസത്തിൽ തൃശൂരിൽ വച്ച നടത്തപ്പെടുന്ന ഗജമേള വിദേശികളെ ആകർഷിക്കുന്നു
  • ഉത്രാളിക്കാവ് പൂരം- തൃശൂരിലെ വടക്കാഞ്ചേരിയിലെ ഉത്രാളിക്കാവിലെ പൂരം. രാവും പകലുമായി ആനയെഴുന്നള്ളിപ്പ് നടക്കുന്നു.
  • മാരാമൺ കൺവൻഷൻ- പത്തനംതിട്ടയിലെ കോഴഞ്ചേരിയിൽ പമ്പാ തീരത്ത് വച്ച് നടക്കുന്ന പ്രസിദ്ധമായ ക്രൈസ്തവസമ്മേളനം.
  • കോണ്ടോട്ടിനേർച്ച-മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പള്ളിയിൽ മുസ്ലീം പുരോഹിതന്റെ ഓർമ്മക്കായി നടത്തപ്പെടുന്ന ആഘോഷം
  • മീനഭരണി- മീനമാസത്തിലെ ഭരണിനാളിൽ നടത്തപ്പെടുന്ന ആഘോഷം. ഭഗവതിക്കാവുകളിലാണ് പ്രധാനം. കൊടുങ്ങല്ലൂർ ഭരണിയാണ് എറ്റവും പ്രസിദ്ധം.
  • മലയാറ്റൂർ പെരുന്നാൾ- മലയാറ്റൂർ സെന്റ്.തോമസ് പള്ളിയിലെ പെരുന്നാൾ. വ്രതാനുഷ്ഠാനങ്ങൾക്കൊടുവിലെ മലകയറ്റം പ്രധാനം
  • തൃശൂർ പൂരം- പൂരങ്ങളിൽ ഏറ്റവും പ്രസിദ്ധമായ പൂരം. കുടമാറ്റം, മഠത്തിൽ വരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറമേളം എന്നിവ പ്രസിദ്ധം.
  • എടത്വാ പെരുന്നാൾ- ആലപ്പുഴയിലെ എടത്വയിലെ സെന്റ്.ജോർജ്ജ് പള്ളിയിലെ പെരുന്നാൾ. 11 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ
  • പരുമല പെരുന്നാൾ- പരുമലയിലെ കബറടങ്ങിയിരിക്കുന്ന പരുമല തിരുമേനി മാർ ഗ്രിഗോറിയോസിന്റെ ഓർമപ്പെരുന്നാൾ
  • ഓച്ചിറക്കളി- കൊല്ലം ജില്ലയിലെ ഓച്ചിറ ക്ഷേത്രത്തിനു മുന്നിലുള്ള പടനിലത്തെ ആഘോഷം. യുദ്ധത്തിന്റെ ഓർമ്മക്കായി നടത്തപ്പെടുന്ന ആഘോഷം.
  • കർക്കിടകവാവ്- ഹിന്ദുക്കൾ പിതൃക്കളുടെ പ്രീതിക്കായി ശ്രാദ്ധകർമ്മങ്ങൾ ചെയ്യുന്ന ദിവസങ്ങളിൽ പ്രധാനമായ ഒരു ദിവസം. കടൽക്കരകളിലും പുഴക്കരകളിലും ബലിയർപ്പിക്കുന്നു.
  • നെഹ്റു ട്രോഫി വള്ളംകളി- ആലപ്പുഴ പുന്നമടക്കായലിലെ ലോകപ്രസിദ്ധമായ ജലകായികമേള. എല്ലാ വർഷവും ഓഗസ്റ്റ് മാസം രണ്ടാമത്തെ ശനിയാഴ്ച ആഘോഷിക്കപ്പെടുന്നു.
  • ബീമാപള്ളി ഉറുസ്- തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധമായ ബീമാപള്ളിയിലെ പെരുന്നാൾ. ബീമാബീവി എന്ന പുണ്യസ്ത്രീയുടെ മരണദിവസമാണ് ഈ മുസ്ലീം ആഘോഷം നടക്കുന്നത്. മറ്റു മതസ്ഥരും ചന്ദനക്കുടം വഹിക്കാൻ എത്തുന്നു.
  • ആറന്മുള ഉത്രട്ടാതി വള്ളംകളി- ആറന്മുളയിലെ ഉത്രട്ടാതി വള്ളം കളിൽ ചിങ്ങമാസത്തിലെ തിരുവോണം കഴിഞ്ഞുള്ള നാളുകളിൽ ജലഘോഷയാത്രയായി നടത്തപ്പെടുന്നു.
  • കല്പാത്തി രഥോത്സവം
  • ഭരണങ്ങാനം പെരുന്നാള്
  • മലബാർ മഹോത്സവം
  • ആനയൂട്ട്
  • ദീപാവലി
  • ആറ്റുകാൽ പൊങ്കാല- തിരുവനന്തപുരം ജില്ലയിലാണ് സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാൽ സ്ഥിതി ചെയ്യുന്നത്.ഇവിടുത്തെ ഉത്സവത്തിന്റെ അവസാനദിവസം സ്ത്രീകൾ കൂട്ടായി എത്തി ക്ഷേത്രപരിസരത്തുവച്ച് പായസവും മറ്റും പാകം ചെയ്തു നിവേദിക്കുന്നതാണ് ആറ്റുകാൽ പൊങ്കാല എന്ന പേരിൽ അറിയപ്പെടുന്നത്.
  ഭാഗമായത്: Wy/ml/ഇന്ത്യ