ആലപ്പുഴ ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രവും കടപ്പുറവും തീരദേശഗ്രാമവുമാണ് അന്ധകാരനഴി. പട്ടണക്കാട് ഗ്രാമപഞ്ചായത്തിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. 2004 ഡിസംബർ 26-ന് ഉണ്ടായ സുനാമിയിൽ ഇവിടെ വ്യാപക നാശനഷ്ടമുണ്ടായിരുന്നു. 1960-കളിൽ കേരള ഇറിഗേഷൻ വകുപ്പ് അന്ധകാരനഴിയിൽ കാർഷിക സുരക്ഷയ്ക്കായി സ്പിൽവേ സ്ഥാപിച്ചിട്ടുണ്ട്. അന്ധകാരനഴി ബീച്ചിൽ എല്ലാ വർഷവും ബീച്ച് ഫെസ്റ്റ് നടത്തപ്പെടുന്നു. ആലപ്പുഴ പട്ടണത്തിൽ നിന്നു അന്ധകാരനഴി ബീച്ചിലേയ്ക്കു 34 കി.മീറ്റർ ദൂരമുണ്ട്. കൊച്ചിയിൽ നിന്നും
1979ൽ സ്ഥാപിക്കപ്പെട്ട മനക്കോടം വിളക്കുമാടം ഇവിടെ സ്ഥിതിചെയ്യുന്നു.
ഭാഗമായത്: Wy/ml/ആലപ്പുഴ