മലപ്പുറം ജില്ലയുടെ ആസ്ഥാനമായ പ്രദേശമാണ് മലപ്പുറം
മനസ്സിലാക്കാൻ
editമദിരാശി സംസ്ഥാനത്തിലെ പ്രമുഖ ജില്ലയായിരുന്ന മലബാർ കേരളപ്പിറവിക്കു ശേഷം (1956 നവംബർ 1) കണ്ണൂർ,കോഴിക്കോട്,പാലക്കാട് എന്നീ മൂന്നുജില്ലകളായി വിഭജിക്കപ്പെട്ടു. അതിൽ കോഴിക്കോടു ജില്ലയിലെ ഏറനാട് താലൂക്കും തിരൂർ താലൂക്കും പാലക്കാട് ജില്ലയിലെ പൊന്നാനി,പെരിന്തൽമണ്ണ താലൂക്കിലെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങളും കൂട്ടിച്ചേർത്തുകൊണ്ടാണ് 1969 ജൂൺ 16ന് ഈ ജില്ല രൂപവത്കരിച്ചത്.
മലബാർ കലാപവും ഖിലാഫത്ത് സമരവും മലപ്പുറത്തിന് ചരിത്ര പ്രാധാന്യം നല്കുന്നു. ബ്രിട്ടീഷുകാരുടെ ആധിപത്യത്തിനും നാട്ടുകാരായ ജന്മികൾക്കും എതിരെയുള്ള കലാപം ഇൻഡ്യാ ചരിത്രത്തിലെ ശ്രദ്ധേയമായ അദ്ധ്യായമാണ്. ഈ പോരാട്ടങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്.
കാണാൻ
edit- കോട്ടക്കുന്ന്
- നിലമ്പൂര്‍ തേക്ക് മ്യസിയം
- കൊടിക്കുത്തിമല
- താനൂര്‍ ബീച്ച്
- ഊരകം( മിനി ഊട്ടി)
- തിരുനാവായ
- തുഞ്ചൻ പറമ്പ്
ഭാഗമായത്: Wy/ml/കേരളം