Wy/ml/കോഴിക്കോട്

< Wy | ml
Wy > ml > കോഴിക്കോട്

കോഴിക്കോട്. ദക്ഷിണേന്ത്യന്‍‌ സംസ്ഥാനമായ കേരളത്തിലെ കോഴിക്കോട് ജില്ലയുടെ ആസ്ഥാനം. കാലിക്കറ്റ്‌ (Calicut) എന്ന പേരിലും അറിയപ്പെടുന്നു.

മനസ്സിലാക്കാന്‍

edit

ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരപ്രദേശത്താണ്‌ ഈ ജില്ലയുടെ സ്ഥാനം. വടക്ക്‌ കണ്ണൂര്‍ ജില്ല, തെക്ക്‌ മലപ്പുറം ജില്ല, കിഴക്ക്‌ വയനാട് ജില്ല, പടിഞ്ഞാറ്‌ അറബിക്കടല്‍ എന്നിവയാണ്‌ കോഴിക്കോടിന്റെ അതിര്‍ത്തികള്‍. കേരളത്തിലെ മഹാനഗരങ്ങളില്‍ ഒന്നായ കോഴിക്കോട്‌ നഗരമാണ്‌ ജില്ലയുടെ ആസ്ഥാനം. കോഴിക്കോട്, കൊയിലാണ്ടി, വടകര എന്നിവയാണ് ജില്ലയിലെ മൂന്നു താലൂക്കുകള്‍.

കുലശേഖര സാമ്രാജ്യത്തിന്റെ നാശത്തിനു മുന്‍പുള്ള കാലഘട്ടത്തില്‍ കോഴിക്കോടും സമീപ പ്രദേശങ്ങളും പോര്‍ളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു. ഏറാള്‍ നാട് (എറനാട്ട്) നെടിയിരുപ്പിലെ ഏറാടികള്‍ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാന്‍ പോര്‍ളാതിരിയെ യുദ്ധത്തില്‍ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടില്‍ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും വലിയ മാളികയും (കോയില്‍/കോവില്‍) കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പില്‍ നിന്ന് കോയില്‍കോട്ടയിലേക്കു മാറ്റി. ഇവിടുത്തെ രാജാക്കന്മാര്‍ പൊതുവില്‍ അറിയപ്പെട്ടിരുന്നത് സ്വാമിതിരുമുല്പാട് എന്നായിരുന്നു - പിന്നീട് സ്വാമിതിരുമുല്പാട് എന്നത് സാമൂതിരി എന്ന് ചുരുങ്ങി. കോട്ടയാല്‍ ചുറ്റപ്പെട്ട കോയില്‍ - കോയില്‍ക്കോട്ടയാണ് പിന്നീട് കോഴിക്കോടായത്. അറബികള്‍ ഈ നഗരത്തെ 'കാലിക്കൂത്ത്' എന്നും ചൈനക്കാര്‍ 'കലിഫോ' എന്നും യൂറോപ്യന്മാര്‍ 'കാലിക്കറ്റ്' എന്നും വിളിച്ചു.

ഗതാഗതം

edit

റോഡ്‌ മാര്‍ഗം

edit

ബസ് സര്‍വീസ്

പൊതു ഗാതഗത വകുപ്പിന്റെ ബസ്സുകളും (K.S.R.T.C), സ്വകാര്യ കമ്പനിയുടെ ബസ്സുകളും പ്രവര്‍ത്തിക്കുന്നു. മൂന്ന് ബസ് സ്റ്റേഷന്‍ നഗരത്തില്‍ ഉണ്ട് . നഗര പരിധിയിൽ സഞ്ചരിക്കാൻ സിറ്റി ബസ്സുകളും ഉണ്ട്.

  • കെ സ് ആര്‍ ടി സി

കെ സ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ നിന്നും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്ക് , മറ്റു അയല്‍ സംസ്ഥാനങ്ങളിലെക്കും , തുടങ്ങിയ ജില്ലയുടെ ഉള്ളില്‍ ഉള്ള സ്ഥലങ്ങളിലേക്കും ബസ് സര്‍വീസ് ഉണ്ട് .

  • പുതിയ സ്റ്റാന്റ്

കോഴിക്കോട്ടുനിന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്ക് സ്വകാര്യബസ് സര്‍വീസ് പുതിയ സ്റ്റാന്‍ഡില്‍ നിന്നും ആണ് .

  • പാളയം സ്റ്റാന്റ്

പാളയം ബസ്സ്റ്റാന്‍ഡില്‍ നിന്നും കുന്ദമംഗലം, മാവൂര്‍, തിരുവമ്പാടി, താമരശ്ശേരി, മുക്കം തുടങ്ങിയ ജില്ലയുടെ ഉള്ളില്‍ ഉള്ള സ്ഥലങ്ങളിലേക്കാണ് ബസ് സര്‍വീസ് ഉള്ളത്.

ഓട്ടോറിക്ഷ

കോഴിക്കോട് നഗരത്തില്‍ ഓട്ടോറിക്ഷാ സര്‍വീസ് ലഭ്യമാണ് .

റെയില്‍ മാര്‍ഗ്ഗം

edit

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഇന്ത്യയിലെ പ്രധാന സ്റ്റേഷനുകളില്‍ ഒന്നാണ്‌. എല്ലാ എക്സ്പ്രസ്സുകളും വണ്ടികളും പാസഞ്ചര്‍ വണ്ടികളും ഇവിടെ നിര്‍ത്താറുണ്ട്‌. യാത്രക്കാര്‍ക്ക് ഒരു ഒരു പ്ലാറ്റ് ഫോറത്തില്‍ നിന്നും മറ്റൊന്നിലേക്ക് പോക്കാന്‍ ഫുട് ഒവര്‍ ബ്രിഡ്ജ്, എസ്‌കലേറ്ററും, മൂന്ന് ലിഫ്റ്റുകളും ഉണ്ട് .

വായു മാര്‍ഗ്ഗം

edit

കോഴിക്കോട് നഗരത്തില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 26 കിലോമീറ്റര്‍ വടക്ക് മാറി സ്ഥിതി ചെയ്യുന്നു.

കാണാന്‍

edit
  • റീജണല്‍ സയന്‍സ് സെന്റര്‍ & പ്ലാനെറ്റേറിയം
  • മാനാഞ്ചിറ സ്ക്വയര്‍
  • പഴശ്ശിരാജ മ്യൂസിയം
  • കോഴിക്കോട് ബീച്ച്
  • ബേപ്പൂര്‍ തുറമുഖം
  • കാപ്പാട് ബീച്ച്
  • മറൈന്‍ അക്വേറിയം
  • സരോവരം പാര്‍ക്ക്
  • കോട്ടയ്ക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ മെമോറിയല്‍


  ഭാഗമായത്: Wy/ml/കേരളം