Wy/ml/കൊച്ചി

< Wy | ml
Wy > ml > കൊച്ചി

കേരളത്തിലെ ഒരു നഗരമാണ്‌ കൊച്ചി (ഉച്ചാരണം: [koˈtʃːi] ( listen)). അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി ജനസംഖ്യകൊണ്ടു കേരളത്തിലെ ഏറ്റവും വലിയ നഗരസമൂഹവും (urban agglomeration) ഇന്ത്യയിലെ പ്രധാന തുറമുഖ നഗരങ്ങളിലൊന്നുമാണ്.

മനസ്സിലാക്കാൻ

edit

ചരിത്രം

edit

കൊച്ചിരാജാവിന്റെ ഭരണത്തിൻ കീഴിലായിരുന്നു 1500കളിൽ കൊച്ചിനഗരം. പെരുമ്പടപ്പ് സ്വരൂപം എന്നാണ് ആ രാജവംശം അറിയപ്പെട്ടത്. സാമുതിരിയുമായി ഏറ്റുമുട്ടിക്കൊണ്ടിരുന്ന പെരുമ്പടപ്പ് സ്വരൂപം അക്കാലത്ത് കൊച്ചിയിലെത്തിയ പോർച്ചുഗീസുകാരുമായി ചേർന്ന് സാമൂതിരിയെ തോൽപ്പിച്ചു. പതിയെ പോർച്ച്ഗീസുകാർ കൊച്ചിയിൽ അവരുടെ ആധിപത്യം സ്ഥാപിച്ചു, ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ടയായ മാന്വൽ കോട്ട അവർ സ്ഥാപിച്ചു. സാന്‍റാക്രൂസ് ഭദ്രാസനപള്ളി 1557 ലാണ് പോർച്ച്ഗീസുകാർ പണി കഴിപ്പിച്ചത്. പിന്നീട് കൊടുങ്ങല്ലൂരിൽ നിന്നും ജൂതന്മാർ 1565 ഇൽ കൊച്ചിയിലെത്തി. തുടർന്ന് കൊച്ചിയെ അത്യധികമായി സ്വാധീനിച്ച സംസ്കാരം ചൈനക്കാരുടേതായിരുന്നു. കൊച്ചിയുടെ അധികാരം 1795 ഇൽ ഈസ്റ്റ് ഇന്ത്യാ കമ്പനി പിടിച്ചെടുത്തു. ബ്രിട്ടീഷുകാരുടെ കീഴിലാണ് 1866 ഇൽ കൊച്ചി ഒരു മുനിസിപാലിറ്റി പട്ടണമായി മാറിയത്. 1912 ഇൽ മട്ടാഞ്ചേരിയും 1913 ഇൽ എറണാകുളവും ഇതു പോലെ മാറി. റോബർ ബ്രിസ്റ്റോ ആണ് കൊച്ചി തുറമുഖത്തിന്റെ സ്ഥാപകൻ.

എത്തിച്ചേരാൻ

edit

വായു, റോഡ്, റെയിൽ, ജലം തുടങ്ങിയ വിവിധ ഗതാഗതമാർഗ്ഗങ്ങളിലൂടെ ഇന്ത്യയിലെ ഇതരസ്ഥലങ്ങളുമായി കൊച്ചി നന്നായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ചില അന്താരാഷ്ട്ര നഗരങ്ങളിലേക്ക് കൊച്ചിയിൽ നിന്നു നേരിട്ട് വിമാനസർവ്വിസ് ഉണ്ട്.


ട്രെയിൻ മാർഗം

edit

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ട്രെയിൻ വഴി കൊച്ചിയിൽ എത്തിച്ചേരാം. പ്രധാനപ്പെട്ട എല്ലാ ട്രെയിനുകൾക്കും കൊച്ചിയിൽ സ്റ്റോപ്പുണ്ട്. എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷൻ (ഇത് എറണാകുളം നോർത്ത് എന്നും അറിയപ്പെടുന്നു) എന്നും എറണാകുളം ജങ്ഷൻ (ഇത് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ എന്നറിയപ്പെടുന്നു) എന്നും അറിയപ്പെടുന്ന രണ്ട് റെയിൽവേ സ്റ്റേഷനുകൾ ഇവിടെ ഉണ്ട്.

എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷൻ
ഇന്റർ സിറ്റി ട്രെയിനുകളാണ് പ്രധാനമായും ഇവിടെ നിർത്തുന്നത്. എങ്കിലും ചില ദീർഘദൂര ട്രെയിനുകളും എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ നിർത്തുന്നുണ്ട്. ഈ റെയിൽവേ സ്റ്റേഷനിൽ വിവരങ്ങൾ തിരക്കാനുള്ള ഫോൺ നമ്പർ +91 484 2395198. റെയിൽവേ സ്റ്റേഷനെ കുറിക്കുന്ന IR കോഡ്: ERN.

എറണാകുളം ജങ്ഷൻ
ഇത് പ്രധാനപ്പെട്ടൊരു സ്റ്റേഷനാണ്. ഇന്ത്യയുടെ മറ്റുഭാഗങ്ങളിലേക്ക് പോകുന്ന ദൂർഘ ദൂര തീവണ്ടികളും വരുന്ന തീവണ്ടികളും ഈ സ്റ്റേഷനിലൂടെ കടന്നു പോകുന്നു. റെയിൽവേ സ്റ്റേഷനിൽ ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഭക്ഷണശാല, വിശാലമായ വിശ്രമമുറി, പുസ്തകങ്ങളും മറ്റും വാങ്ങിക്കാനാവശ്യമായ ചെറിയ കടകൾ, മെഡിക്കൽ ഷോപ്പ്, വൈകിയെത്തുന്നവർക്ക് താൽക്കാലികമായി തങ്ങുവാനും ശുചിയാവുവാനും പറ്റുന്ന ഡോർമെട്ടറി സംവിധാനം ഒക്കെ ഈ റെയിൽവേ സ്റ്റേഷനിൽ ഉണ്ട്. ബന്ധപ്പെടുവാനുള്ള നമ്പർ: +91 484 2353751 , റെയിൽവേ സ്റ്റേഷനെ കുറിക്കുന്ന IR കോഡ്: ERS. (സേവനങ്ങൾക്കു വിളിക്കേണ്ട നമ്പർ ☎ 131, ☎ 133, റിസർവേഷനുമായി ബന്ധപ്പെട്ടകാര്യങ്ങൾ തിരക്കാൻ: ☎ 132, ☎ 1361).

ഇതുവഴി കടന്നു പോകുന്ന പ്രധാനപ്പെട്ട ട്രെയിനുകൾ:

ട്രെയിൻ നമ്പർ പേര് പുറപ്പെടുന്ന സ്ഥലം
2431 രാജധാനി എക്സപ്രസ് (ആഡംബര ട്രെയിൻ) നിസാമുദീൻ(ഡെൽഹി), ബോപ്പാൽ, പൂനെ, മുംബൈ, ഗോവ
2284 ദുരന്തോ എക്സ്‌പ്രസ് (നോൺ സ്റ്റോപ്പ്) നിസാമുദീൻ(ഡൽഹി)
2623 മദ്രാസ് മെയിൽ ചെന്നൈ, സേലം, ഈറോഡ്, കോയമ്പത്തൂർ, പാലക്കാട്, തൃശ്ശൂർ
3351 ധൻബാദ് എക്സ്‌പ്രസ് ധൻബാദ്, റാഞ്ചി, വിശാഖപട്ടണം, ചെന്നൈ, സേലം, ഈറോഡ്, കോയമ്പത്തൂർ
6324 ഷാലിമാർ എക്സ്‌പ്രസ് കൽക്കത്ത, ഭുവനേശ്വർ, വിശാഖപട്ടണം, ചെന്നൈ, സേലം, ഈറോഡ്, കോയമ്പത്തൂർ
2511 റപ്തിസാഗർ എക്സ്‌പ്രസ് ലക്നൗ, കാൺപൂർ, ഭോപ്പാൽ, നാഗ്പൂർ, പൂനെ, വിജയവാഡ, ചെന്നൈ, കോയമ്പത്തൂർ
7230 ശബരി എക്സ്‌പ്രസ് ഹൈദരാബാദ്, തിരുപ്പതി, ഈറോഡ്, സേലം, കോയമ്പത്തൂർ
2625 കേരള എക്സ്‌പ്രസ് ന്യൂഡൽഹി, ആഗ്ര, ഭോപ്പാൽ, നാഗ്പൂർ, വിജയവാഡ, തിരുപ്പതി, സേലം, കോയമ്പത്തൂർ
2643 സ്വർണ ജയന്തി എക്സ്‌പ്രസ് ന്യൂഡൽഹി
2653 കേരള സമ്പർക്രാന്തി എക്സ്‌പ്രസ് ചണ്ഡിഗഡ്
6346 നേത്രാവതി എക്സ്‌പ്രസ് മുംബൈ, ഗോവ, മാഗലാപുരം
1098 പൂർണാ എക്സ്‌പ്രസ് പൂനെ
6309 പാറ്റ്ന എക്സ്‌പ്രസ് പാറ്റ്ന, ഗ്വാളിയോർ, നാഗ്പൂർ, പൂനെ, ഹൂബ്ലി, മംഗലാപുരം
2683 ബാംഗ്ലൂർ സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ് ബാംഗ്ലൂർ, സേലം, കോയമ്പത്തൂർ, പാലക്കാട്
2977 മ്രുസാഗർ എക്സ്‌പ്രസ് ജെയ്പ്പൂർ, അജ്മെർ, ഉദയ്‌പൂർ, അഹമ്മദാബാദ്, മുംബൈ, ഗോവ, മഗലാപുരം
2507 ഗുവാഹട്ടി എക്സ്പ്രസ് ഗുവാഹട്ടി (ആസാം), കൽക്കത്ത, ബുവനേശ്വർ, ഹൈദ്രാബാദ്, സേലം, ഈറോഡ്, കോയമ്പത്തൂർ


ദീർഘദൂര ട്രെയിനുകൾ നിർത്തുന്ന ആലുവ, അങ്കമാലി, തൃപ്പൂണിത്തറ തുടങ്ങി മൂന്ന് സബ്-അർബൺ സ്റ്റേഷൻസ് എറണാകുളം സിറ്റിക്ക് സമീപത്തായുണ്ട്. സിറ്റി സന്ദർശിക്കാൻ വരുന്നവർ മൂന്നുമാസം മുമ്പുതന്നെ ടിക്കറ്റുകൾ ബുക്കു ചെയ്യേണ്ടതാണ്. സീസണൽ സമയമാണെങ്കിൽ ട്രൈനിൽ ടിക്കറ്റു കിട്ടുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരം സന്ദർഭങ്ങളിൽ 150 രൂപ അധികമായി നൽകി തൽക്കാൽ ടിക്കറ്റ് എടുക്കാവുന്നതാണ്. ട്രെയിൻ യാത്ര പുറപ്പെടുന്നതിന് ഒരു ദിവസം മുമ്പാണ് തൽക്കാൽ ടിക്കറ്റ് നൽകി വരുന്നത്. ഇത് ഓൺലൈനായും ബുക്ക് ചെയ്യാമെന്നിരിക്കിലും സ്റ്റേഷനിൽ നേരിട്ടു പോയി ബുക്കു ചെയ്യുന്നതാവും നല്ലത്. മുബൈയിൽ നിന്നും വരുന്നവർക്ക് കൊങ്കൺ വഴി വന്നാൽ നല്ലൊരു യാത്രാനുഭവം ആയിരിക്കും അത്.

ബസ്സ് മാർഗം

edit

തെക്കൻ കേരളത്തിലെ എല്ലാ സ്ഥലങ്ങളിൽ നിന്നും വടക്കൻ കേരളത്തിൽ മിക്ക സ്ഥലങ്ങളിൽ നിന്നും കൊച്ചിയിലേക്ക് ബസ്സ് സർവീസുകൾ നിലവിലുണ്ട്. ഇതിൽ കേരളാ ഗവണ്മെന്റ് ട്രാൻസ്പോർട്ട് ബസ്സുകളും പ്രൈവറ്റ് ബസ്സുകളും പെടുന്നു. കേരളത്തിനു പുറത്ത് സമീപ സംസ്ഥാനങ്ങളായ കർണാടക, തമിഴ് നാട് എന്നിവിടങ്ങളിലേക്കും ബസ്സ് സർവീസുകൽ ലഭ്യമാണ്. അതാത് ഗവണ്മെന്റ് ബസ്സ് സർവീസുകൾക്കു പുറമേ പ്രൈവറ്റ് ബസ്സുകൾ ഈ മേഖലയിലും നിരവധിയുണ്ട്.

കേരള ഗവണ്മെന്റ് മൂന്നുതരം ബസ്സുകളാണ് സർവീസ് നടത്തുന്നത്. സൂപ്പർ ഫാസ്റ്റ്, എക്സ്‌പ്രസ് (സ്റ്റാൻഡേർഡ് നോൺ ഏസി) ഗരുഡ ഹൈ-ടെക്(വോൾവോ പ്രീമിയം) എന്നിവയാണവ. കർണാടക ഗവന്മെന്റിന്റെ ബസ്സുകളും ദിവസേന സിറ്റിയിൽ എത്തുന്നുണ്ട്. ബാംഗ്ലൂർ, മൈസൂർ, മംഗലാപുരം എന്നിവിടങ്ങളിലേക്കായി മൂന്നുതരം ബസ് സർവീസുകളാണ് കർണാടക സർക്കാരും നടത്തിവരുന്നത്. എക്സിക്യൂട്ടീവ് സർവീസ് നടത്തുന്ന രാജഹംസ, സെമിസ്ലീപ്പർ ഏസി ബസായ ഐരാവത്, എസി സ്ലീപ്പർ കോച്ചായ അമ്പാരി എന്നിവയാനവ.


കറങ്ങാൻ

edit

കറങ്ങി നടക്കുന്നതിനു അധികം ബുദ്ധിമുട്ടില്ലാത്തതും സാമ്പത്തിക ചെലവു കുറവുമുള്ള ഒരു സ്ഥലമാണ് കൊച്ചി. എം.ജി. റോഡാണ് പ്രധാന റോഡ്. ചില സമയങ്ങളിൽ (8AM-10AM, 1:30PM-2:30PM, 5:30PM-7:00PM) ഈ വഴി യാത്ര വളരെയധികം ബുദ്ധിമുട്ടാണ്. നോർത്ത് മേൽപ്പാലവും സൗത്ത് മേൽപ്പാലവും കുപ്പിക്കഴുത്തുപോലെയാണ്. ഇടറോഡുകളെക്കുറിച്ചുള്ള അറിവ് ട്രാഫിക് ബ്ലോക്ക് ഒഴിവാക്കി യാത്രചെയ്യാൻ സഹായിക്കും.

കൊച്ചിയിൽ സാധാരണ ഉപയോഗിക്കുന്ന അഡ്രസ്സ് രീതിയാണ് ഉപയോഗിക്കുന്നത്. അതായത് ഇവിടെ കെട്ടിടങ്ങൾക്കോ പ്രദേശങ്ങൾക്കോ പ്രത്യേകമായി നമ്പർ ഇല്ല.

കാണാൻ

edit

കൊച്ചിയിൽ കാണാനുള്ള ചില പ്രധാനസംഗതികൾ താഴെ പറയുന്നവ ആണ്.

  1. കേരളാ ബാക്ക് വാട്ടേർസ്
  2. കേരളാ കഥകളി സെന്റർ
  3. വണർലാ അംയൂസ്മെന്റ് പാർക്ക്
  4. ഗ്രീങ്ക്സ് വില്ലേജ്
  5. ഫോർട്ട് കൊച്ചി
  6. മട്ടാഞ്ചേരി
  7. സാന്താക്രൂസ് ബാസിലിക്ക
  8. ചൈനീസ് ഫിഷിങ് നെറ്റ്
  9. ജൂതത്തെരുവ്
  10. സെന്റ്. ഫ്രാൻസിസ് പള്ളി
  11. മട്ടാഞ്ചേരി പാലസ്
  12. ചെറായി ബീച്ച്
  13. പരദേശി സിനഗോഗാ
  14. ചേന്നമംഗലം ജൂത സിനഗോഗാ
  15. പ്രിൻസസ് സ്ട്രീറ്റ്
  16. മറൈൻ ഡ്രൈവ്
  17. തൃപ്പൂണിത്തറ കൊട്ടാരം
  18. വാസ്ഗോഡ ഗാമാ സ്കൊയർ

ചെയ്യാൻ

edit

വാങ്ങാൻ

edit

സാധനങ്ങൾ വാങ്ങാൻ രാത്രിയിലേക്കാള്‍ പകല്‍ പോകുന്നതാണ് നല്ലത്. രാത്രി 8 മണിക്കു തന്നെ കടകളെല്ലാം അടച്ചിരിക്കും. ഉത്സവസമയങ്ങളില്‍ പകലത്തെ തിക്കും തിരക്കും കുറക്കുന്നതിനായി രാത്രി 11മണി മുതല്‍ 3.30 വരെ കടകള്‍ തുറക്കാറുണ്ട്. ഓണക്കാലത്താണ് ഇവിടെ ഷോപ്പിംഗിനു ഏറ്റവും നല്ല സമയം. എല്ലാ സാധനങ്ങള്‍ക്കും 10-50% വരെ വിലക്കുറവ് ഉണ്ടാകും. മറൈന്‍ ഡ്രൈവിനും എം.ജി. റോഡിനും ഇടയില്‍ വിശാലമായ മാര്‍ക്ക്റ്റുണ്ട്. പണ്ടു മുതലേ കണ്ടുവരുന്ന ഈ മാര്‍ക്കറ്റില്‍ സേഫ്റ്റി പിന്‍ മുതല്‍ മോട്ടോര്‍ ബൈക്ക് വരെ വാങ്ങാന്‍ കിട്ടും.

തിന്നാൻ

edit

കഴിഞ്ഞ ആറു നൂറ്റാണ്ടുകളായി സന്ദര്‍ശകര്‍ക്ക് ഭക്ഷണം ഒരുക്കിക്കൊടുത്തിട്ടുള്ള പാരമ്പര്യമാണ് കൊച്ചിയുടേത്. അറേബ്യ, ചൈന, ജപ്പാന്‍, പോര്‍ച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ്, റഷ്യ എന്നിങ്ങനെ സകല രാജ്യങ്ങളില്‍ നിന്നും വന്ന സന്ദര്‍ശകര്‍ക്കും കൊച്ചി ആഥിതേയരായിട്ടുണ്ട്. അതു കൊണ്ട് തന്നെ നമ്മുക്ക് കൊച്ചിയില്‍ വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളും പാചകശൈലികളും മറ്റും കാണാം.

ഒരു തീരദേശ പട്ടണം എന്ന നിലയ്ക്ക് ധാരാളം പുതുമ നഷ്ട്ടപ്പെടാത്ത കടല്‍ മത്സ്യങ്ങൾ ലഭിക്കും എന്നത് ഇവിടുത്തെ പ്രത്യേകതയാണ്. അതിലുപരി ശുദ്ധജലമത്സ്യങ്ങളും ഇവിടെ ലഭിക്കുന്നുണ്ട്. ചെമ്മീനും കൊഞ്ചും പല തരം രുചിയിൽ പാകപ്പെടുത്തിയും പിന്നെ കൊച്ചിയിലെ തന്നെ പ്രസിദ്ധമായ മീന്‍ മുളകിട്ടതും ഇവിടെ ലഭ്യമാണ്. കൊച്ചിയിൽ പരമ്പരാഗതമായി ഉണ്ടാക്കി വരുന്ന ഒരു തരം സസ്യക്കറിയാണ് കുറുക്കു കാളൻ. ഉത്സവ സമയങ്ങളിലും മറ്റും പാലടയും കുറുക്കുകാളനും എല്ലാ സൂപ്പർമാർക്ക്റ്റുകളിലും ലഭിക്കുന്നതാണ്.

കുടിക്കാൻ

edit

മദ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ യാതൊരു തരത്തിലും വിട്ടുവീഴ്ച്ച ചെയ്യാത്തവരാണ് മലയാളികള്‍. ബാറുകളോ മറ്റു മദ്യശാലകളോ കണ്ടെത്താന്‍ യാതൊരു ബുദ്ധിമുട്ടുമില്ല കൊച്ചിയില്‍. ഇനി മദ്യത്തോട് താത്പര്യമില്ലാത്തവര്‍ക്ക് ഇഷ്ട്ടമുള്ളത് തിരഞ്ഞെടുക്കുകയും ചെയ്യാം. ഇളനീര്‍, സംഭാരം, ഷെയ്ക്കുകള്‍, കള്ള് എന്നിങ്ങനെ ഒരു നീണ്ട നിര തന്നെ സന്ദര്‍ശകര്‍ക്കായി കൊച്ചി ഒരുക്കിയിരിക്കുന്നു. ഇനി ഇതൊന്നും പോരാ എന്നു തോന്നുന്നവർക്കായ് ഒരുപാട് കോഫി ഷോപ്പുകളും കൊച്ചിയിൽ ഉണ്ട്.

ഉറങ്ങാൻ

edit

ഒരു വിനോദ സഞ്ചാര കേന്ദ്രവും വാണിജ്യ നഗരവുമായ കൊച്ചിയിൽ പല നിരക്കിലുള്ള താമസ സൗകര്യങ്ങൾ ലഭ്യമാണ്. യൂറോപ്യൻ- അമേരിക്കൻ സ്റ്റൈലിലുള്ള ഹോട്ടലും മറ്റു താരതമ്യേന ചെറിയ തുകയിൽ ഒതുങ്ങുന്ന താമസസ്ഥലങ്ങളും ഉണ്ട്. സാധാരണക്കാരനായ വിനോദസഞ്ചാരിക്ക് താമസിക്കുവാനാണെങ്കിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഫൈവ് സ്റ്റാർ അല്ലാത്ത ഒട്ടനവധി ലോഡ്ജുകൾ ഉണ്ട്. ഒരാഴ്ച്ചയിൽ കൂടുതൽ താമസിക്കുന്നവർക്ക് ചെറിയ ലോഡ്ജുകളിലോ ഹോസ്റ്റലുകളിലോ ആഴ്ച് അല്ലെങ്കിൽ മാസ വാടകയ്ക്കോ താമസിക്കാം. കുടുംബസമേതം താമസിക്കുന്ന വീടുകളിൽ പേയിംഗ് ഗസ്റ്റ് ആയി താമസിക്കുവാനുള്ള സൗകര്യവും കൊച്ചിയിൽ ലഭ്യമാണ്.

പഠിക്കാൻ

edit

നാടന്‍ കലാരൂപങ്ങളായ കഥകളി, മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം, ശാസ്ത്രീയ സംഗീതം എന്നിവ അഭ്യസിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ കൊച്ചിയിലുണ്ട്. കേരള കഥകളി സെന്റര്‍, ആര്‍. എല്‍. വി കോളേജ് ഓഫ് ഡാന്‍സ് ആന്റ് മ്യൂസിക്, ശ്രീ ശങ്കര സ്കൂള്‍ ഓഫ് ഡാന്‍സ് ആന്റ് മ്യൂസിക് എന്നിവ അതില്‍ പ്രധാനപ്പെട്ടതാണ്. കളരിപ്പയറ്റില്‍ താത്പര്യമുള്ളവര്‍ക്ക് അതിനും യോഗയും മെഡിറ്റേഷനും ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അതു ചെയ്യാനുള്ള സ്ഥാപനങ്ങളും കൊച്ചിയില്‍ ഉണ്ട്.

ശ്രദ്ധിക്കാൻ

edit

ആരോഗ്യരംഗം

edit

കേരളം തെക്കേ ഏഷ്യയില്‍ തന്നെ വൈദ്യശാസ്ത്രപരമായി മുന്നിട്ടു നില്‍ക്കുന്ന ഒരു സ്ഥലം ആയത് കൊണ്ട് ചികിത്സ ലഭിക്കുന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. കൊച്ചി നഗരത്തില്‍ തന്നെ ഒട്ടനവധി ആശുപത്രികളുണ്ട്. അതില്‍ 12 എണ്ണം വിദഗ്‌ദ്ധസേവനം ലഭിക്കുന്നവയാണ്. അത്യാഹിത വിഭാഗം എന്നു മാർക്ക് ചെയ്തിട്ടുള്ള ആശുപത്രികളിൽ മാത്രമേ ആക്സിഡന്റു കെയ്സും മറ്റും അഡ്മിറ്റു ചെയ്യുകയുള്ളൂ. അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ലേയ്ക് ഷോര്‍ ഹോസ്പിറ്റല്‍, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ എന്നിവ പ്രസിദ്ധമാണ്. അതു കൂടാതെ ആയുര്‍വേദ ഹോസ്പിറ്റല്‍ ആയ കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല ഹോസ്പിറ്റലും കേരള ആയുര്‍വേദ സമാജം ഹോസ്പിറ്റലും സമീപത്തായുണ്ട്.