Wy/ml/പാലക്കാട്

< Wy‎ | ml
Wy > ml > പാലക്കാട്

കേരളത്തിലെ പാലക്കാട് ജില്ലയുടെ ആസ്ഥാനമായ പ്രദേശമാണ്‌ പാലക്കാട്. കേരളത്തെയും തഴിനാടിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പശ്ചിമഘട്ടത്തിലെ വിടവായ പാലക്കാട് ചുരത്തിനടുത്താണ് പാലക്കാട് പട്ടണത്തിന്റെ സ്ഥാനം.

മനസ്സിലാക്കാൻ edit

തെക്ക് തൃശ്ശൂർ, വടക്ക് മലപ്പുറം, കിഴക്ക് തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ല എന്നിവയാണ് സമീപ ജില്ലകൾ. ഭാരതപ്പുഴയാണ്‌ പ്രധാന നദി. പശ്ചിമ ഘട്ടത്തിലെ ഏറ്റവും വലിയ കവാടം പാലക്കാട് ജില്ലയിലെ വാളയാർ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളിൽ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്‌നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്. കേരളപ്പിറവിക്കു മുൻ‌പ് ഈ ജില്ല മദ്രാസ് പ്രസിഡൻ‌സിയുടെ ഭാഗമായിരുന്നു.

പാല മരങ്ങൾ വളർന്നു നിന്നിരുന്ന കാട്‌ പാലക്കാടായെന്ന് ചിലർ വാദിക്കുന്നു. സംഘകാലത്ത് ഇന്നത്തെ പാലക്കാട് ഉൾപ്പെടുന്ന പ്രദേശം പാലൈത്തിണൈ വിഭാഗത്തിൽപെട്ടിരുന്നുവത്രെ. ഊഷരഭൂമിയെന്നാണർത്ഥം. പച്ച നിറമുള്ള പാലമരങ്ങളും പനകളും വളരുമെങ്കിലും മറ്റു വൃക്ഷങ്ങൾ കുറവായിരിക്കും. എന്നാൽ നിരവധി നദികളും മറ്റുമുള്ള പാലാക്കാട് മരുഭൂമിവിഭാഗത്തിലെ പെട്ടിരിക്കാൻ സാധ്യതയില്ലാത്തതിനാൽ ഈ വാദത്തിൽ കഴമ്പില്ലെന്നു കരുതുന്നു.

ആദിദ്രാവിഡകാലത്ത് പാല മരത്തെ ദേവതയായി സങ്കല്പിച്ചിരുന്നു. ആൽ, മരുത് തുടങ്ങിയമരങ്ങൾക്കൊപ്പം, യക്ഷനും യക്ഷിയും ദൈവങ്ങളായിരുന്ന അക്കാലത്ത് അവരുടെ വാസസ്ഥലമെന്ന് കരുതിയുരുന്ന പാലമരത്തിനു സവിശേഷ പ്രാധാന്യം ഉണ്ടായിരുന്നു. ദേവതയുടെ പ്രതീകമായ പാലമരങ്ങളുടെ കാടാണ്‌ സ്ഥലനാമോല്പ്പത്തിക്കു കാരണം എന്ന് പ്രസിദ്ധ ചരിത്രകാരൻ വി.വി.കെ.വാലത്ത് കരുതുന്നു.

പാലി ഭാഷ (ബുദ്ധമതക്കാരുടെ ഭാഷ) സംസാരിയ്ക്കുന്നവർ വസിക്കുന്നിടം പാലീഘട്ടും പിന്നീട്‌ പാലക്കാടും ആയെന്നുമുള്ള അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്.

കാണാനുള്ളവ edit

പാലക്കാട് edit