Wy/ml/ആലപ്പുഴ

< Wy | ml
Wy > ml > ആലപ്പുഴ

മധ്യ കേരളത്തിലെ ഒരു നഗരം. ആലപ്പുഴ ജില്ലയുടെ ആസ്ഥാനനഗരമാണ് ഇത് . ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകളിൽ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലായിരുന്നു. കിഴക്കിന്റെ വെനീസ് എന്ന വിശേഷണം ആലപ്പുഴയ്ക്കുള്ളതാണ് - വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം.

മനസ്സിലാക്കാൻ

edit

'ആലം' എന്ന പഴയ മലയാളവാക്കിന്റെ അർത്ഥം വെള്ളം എന്നാണ്. വെള്ളവും പുഴകളും ധാരാളമുള്ള നാട് എന്ന വിവക്ഷയാണ് പേരിനുപിന്നിൽ എന്നു കരുതപ്പെടുന്നു. എന്നാൽ 'ആഴം' + 'പുഴ' (ആഴമുള്ള പുഴകളുടെ നാട്) പിന്നീട് ആലപ്പുഴയായി മാറിയതാണെന്നും ഒരു വാദമുണ്ട്.

ആദിചേരസാമ്രാജ്യത്തിന്റെ തുടക്കം കുട്ടനാട്ടിൽ നിന്നായിരുന്നു എന്നാണ്‌ സംഘം കൃതികളിൽ നിന്ന് തെളിയുന്നത്. അക്കാലത്ത് അറബിക്കടൽ കുട്ടനാടിന്റെ അതിരായിരുന്നു. ചേരന്മാർ കുടവർ കുട്ടുവർ എന്നൊക്കെ അറിയപ്പെട്ടിരുന്നു. ഇവിടത്തെ ആദ്യ ചേരരാജാവ് ഉതിയൻ ചേരലൻ ആയിരുന്നു. എ,ഡി. 80ൽ അജ്ഞാതനായ ചരിത്രകാരൻ എഴുതിയ "പെരിപ്ലസ്" എന്ന കൃതിയിലാണ്‌ കുട്ടനാടിനെ സംബന്ധിച്ച ആദ്യ വിവരണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. 'കൊട്ടണാരെ' എന്നാണദ്ദേഹം എഴുതിയിരിക്കുന്നത്. മുസ്സിരിസ്സിൽ (ഇന്നത്തെ കൊടുങ്ങല്ലൂർ നിന്നും 500സ്റ്റേഡിയ (ഏകദേശം 96 കി.മീ.) അകലെ നെൽസിൻഡ സ്ഥിതിചെയ്യുന്നു, ഇത് സമുദ്രതീരത്തു നിന്നും 120 സ്റ്റേഡിയ ഉള്ളിലുമാണ്‌ എന്നാണദ്ദേഹം എഴുതിയിരിക്കുന്നത്. നെൽസിൻഡ നീണ്ടകരയാണെന്നും നിരണമാണെന്നും അഭിപ്രായങ്ങൾ ഉണ്ട്. ഈ സ്ഥലത്തിനും മുസിരിസ്സിനും ഇടക്കുള്ള ഒരു നദീമുഖത്താണ്‌ ബക്കരെ എന്ന സ്ഥലമെന്ന് അദ്ദേഹം പ്രസ്താവിച്ചിരിക്കുനു. ബക്കരെ പുറക്കാട് ആണ്‌ എന്ന് ചരിത്രകാരന്മാർ ഏകാഭിപ്രായത്തിലെത്തിയിരിക്കുന്നു.

കൊടുംതമിഴ് സംസാരിക്കുന്ന പന്ത്രണ്ട് നാടുകളിൽ ഒന്നാണ്‌ കുട്ടനാട് എന്ന് ഒരു പഴയ വെൺപായിലും തൊൽകാപ്പിയത്തിലും പ്രസ്താവമുണ്ട്. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നമ്മാഴ്വർ എഴുതിയ തിരുവായ്മൊഴിയിൽ പുലിയൂരിനെ കുട്ടനാട് പുലിയൂർ എന്നാണ്‌ വിശേഷിപ്പിച്ചിരിക്കുന്നത്. പതിനൊന്നാം നൂറ്റാണ്ടിലെ പെരിയപുരാണത്തിൽ കുട്ടനാടിന്റെ ഭാഗമായ തിരുചെങ്ങന്നൂർ എന്ന് പരാമർശിക്കുന്നു.

തൃക്കുന്നപ്പുഴക്കും പുറക്കാടിനും മദ്ധ്യേ സ്ഥിതിചെയ്തിരുന്ന പ്രദേശമായിരുന്നു ശ്രീമൂലവാസം ശ്രീമൂലവാസം കേരളത്തിലെ ഏറ്റവും പ്രസിദ്ധമായിരുന്ന ബുദ്ധമതസംസ്കാരകേന്ദ്രമായിരുന്നു. ആയ് രാജാവായ വിക്രമാദിത്യവരഗുണന്റെ പ്രസിദ്ധമായ പാലിയം ശാസനത്തിൽ നിന്ന് ഇതിനുള്ള തെളിവുകൾ ലഭിക്കുന്നു.

കേരളത്തിൻറെ പലഭാഗങ്ങളും കടൽ പിന്മാറി ഉണ്ടായതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ കടൽവയ്പ് പ്രദേശങ്ങളാണ് ആലപ്പുഴ ജില്ലയിലെ മിക്ക പ്രദേശങ്ങളും. ആലപ്പുഴ കടൽപ്പാലം

ശിലാലിഖിതങ്ങൾ നിരവധി ആലപ്പുഴ ജില്ലയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കവിയൂർ ക്ഷേത്രത്തിലെ രണ്ടു ശിലാലിഖിതങ്ങളിൽ കലിവർഷങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു (കലിവർഷം 4051) അത് ക്രിസ്ത്വബ്ദം 1050 നെ സൂചിപ്പിക്കുന്നു. 946-ലേതെന്നു കൺത്തിയ കണ്ടിയൂർ ശാസനം ക്ഷേത്രം നിർമ്മിച്ചതിന്റെ123-ം വർഷ സ്മാരകമായിട്ടുള്ളതാണ്‌. ക്ഷേത്ര നിർമ്മാണം നടന്നത് 823-ലും. കൊല്ലവർഷം 393-ലെ ഇരവി കേരളവർമ്മന്റെ ശാസനവും ആലപ്പുഴയിൽ നിന്നു ലഭിച്ചവയിൽ പെടുന്നു. തിരുവൻ വണ്ടൂർ വിഷ്ണുക്ഷേത്രത്തിൽ കാലം രേഖപ്പെടുത്താത്ത രണ്ട് ശാസനങ്ങൾ ഉണ്ട്. ഇവ വേണാടു ഭരിച്ചിരുന്ന ശ്രീവല്ലഭൻ കോതയുടേതാണ്‌. പത്താം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്‌ അദ്ദേഹം ജീവിച്ചിരുന്നതെന്ന് കരുതുന്നു.

ഭൂമിശാസ്ത്രം

edit

കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല താലൂക്കുകളുടെ പടിഞ്ഞാറെ അതിർത്തിവരെ കടൽ ഉണ്ടായിരുന്നു എന്നാണ് ശാസ്ത്രമതം. കടലിൻറെ പിന്മാറ്റത്തിനു അവസാനം കുറിച്ചത് ക്രി.വ. 2 നൂറ്റാണ്ടാടൊടടുപ്പിച്ചാണത്രെ. അമ്പലപ്പുഴ, കാർത്തികപ്പള്ളി എന്നിവടങ്ങളുടെ പടിഞ്ഞാറൻ അതിർത്തിവരെയാണ് കടൽ പിന്മാറിയത്. അറബിക്കടൽ ഇന്നു കാണുന്നതിൽ നിന്നും വളരെ കിഴക്കായിരുന്നു എന്ന് ആലപ്പുഴയിലെ സ്ഥലനാമങ്ങൾ സൂചിപ്പിക്കുന്നുണ്ട്. [1] ജില്ലയിലെ മണ്ണിന്റെ ഘടനയും ഈ നിഗമനത്തിനെ ശരിവക്കുന്നു. ക്രി.വ. പത്താം നൂറ്റാണ്ടോടടുപ്പിച്ചുണ്ടായ പ്രകൃതിക്ഷോഭത്തോടെയാണ്‌ വേമ്പനാട്ടുകായൽ രൂപം കൊണ്ടത്. കരയുടെ നടുഭാഗം കുഴിഞ്ഞ് കായൽ രൂപപ്പെടുകയായിരുന്നു.

എത്തിച്ചേരാന്‍

edit

വിമാനം

edit

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ആലുവയിലോ, എറണാകുളത്തോ എത്തി ട്രെയിന്‍ മാര്‍ഗമോ, ബസ് മാര്‍ഗമോ ആലപ്പുഴയില്‍ എത്താം.

ട്രെയിന്‍

edit

ആലപ്പുഴവഴി റെയില്‍ മാര്‍ഗമുണ്ട്. ഭൂരിപക്ഷം ട്രംയിനുകളും ഇവിടെ നിര്‍ത്തും. കോട്ടയം വഴി ട്രെയിനില്‍ വരുന്നവര്‍ക്ക് ചങ്ങനാശ്ശേരിയില്‍ ഇറങ്ങിയാല്‍ ബസില്‍ ആലപ്പുഴയില്‍ എത്താം.

ബസ്സ്

edit

കൊല്ലം എറണാകുളം ദേശീയ പാതവഴി ആലപ്പുഴയില്‍ എത്താം. സംസ്ഥാന സര്‍ക്കാരിന്റെ ബസ്സ് സര്‍വ്വീസും സ്വകാര്യ ബസ് സര്‍വ്വീസും ഉണ്ട്.

ബോട്ട്

edit

കൊല്ലത്തുനിന്നും ടൂറിസം വകുപ്പിന്റെ ബോട്ട് സര്‍വ്വീസുണ്ട്.

ആകർഷണങ്ങൾ

edit
 
വേമ്പനാട് കായലിലെ വള്ളക്കാര്‍
 
ആലപ്പുഴയിലെ ഹൗസ്ബോട്ട്
 
ആലപ്പുഴയിലെ ഒരു നടപ്പാത
 
ആലപ്പുഴയിലെ പൊതു ബോട്ട് ഗതാഗതം
 
ആലപ്പുഴയിലെ റിസോര്‍ട്ട്
 
ആലപ്പുഴയിലെ ഗ്രാമം
 
ആലപ്പുഴയിലെ മണ്‍സൂണ്‍കാല കായല്‍
 
ആലപ്പുഴ വിളക്കുമാടം

ചുണ്ടൻ വള്ളങ്ങൾക്ക്‌ പ്രസിദ്ധമാണ് ആലപ്പുഴ. വർഷം തോറും നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി പ്രസിദ്ധമാണ്. പുന്നപ്ര-വയലാർ സമരങ്ങൾ നടന്ന സ്ഥലങ്ങൾ ആലപ്പുഴ ജില്ലയുടെ പരിധിയിൽ വരുന്നു. ആലപ്പുഴ ബീച്ചിൽ വളരെ പഴകിയതും നാശോന്മുഖമായതുമായ ഒരു ഇരുമ്പ് കടൽപ്പാലം (pier) ഉണ്ട്. ആലപ്പുഴ തുറമുഖത്ത് കപ്പലടുത്തുകൊണ്ടിരുന്നകാലത്ത് ചരക്കുകൾ കയറ്റിറക്ക് നടത്തിക്കൊണ്ടിരുന്നത് ഇതുവഴിയായിരുന്നു.

ആലപ്പുഴ പട്ടണത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കടൽത്തീരമാണ് ആലപ്പുഴ ബീച്ച്. ആലപ്പുഴയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. പ്രശസ്തമായ ആലപ്പുഴ കടൽപ്പാലം , ആലപ്പുഴ ലൈറ്റ് ഹൗസ് തുടങ്ങിയവ ഇവിടെ സ്ഥിതിചെയ്യുന്നു.

അന്ധകാരനഴിക്ക് സമീപത്താണ് ആലപ്പുഴയിലെ രണ്ടാമത്തെ വിളക്കുമാടമായ മനക്കോടം വിളക്കുമാടം സ്ഥിതി ചെയ്യുന്നത്. ആലപ്പുഴ വിളക്കുമാടം 1862-ലാണ് നിർമിച്ചത്. ഇത് ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. എല്ലാ ദിവസവും 15:00 മുതൽ 16:30 വരെയാണ് സന്ദർശകരെ അനുവദിക്കുന്നത്. പ്രവേശനഫീസ് പത്ത് രൂപയാണ്.

പ്രധാന കേന്ദ്രങ്ങൾ

edit



  ഭാഗമായത്: Wy/ml/കേരളം