ഇന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഒരു പട്ടണമാണ് കന്യാകുമാരി( തമിഴ്: கன்னியாகுமரி). ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തെ മുനമ്പാണു കന്യാകുമാരി. ബ്രിട്ടീഷ് ഭരണകാലത്ത് കേപ് കൊമറിൻ എന്നറിയപ്പെട്ടിരുന്നു. ഏറ്റവും അടുത്തുള്ള പ്രധാന നഗരം കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരമാണ്.
വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ Edit
- കന്യാകുമാരി ക്ഷേത്രം.
- വിവേകാനന്ദപ്പാറ
- തിരുവള്ളുവർ പ്രതിമ
പ്രധാന ആഘോഷങ്ങൾ Edit
ശുചീന്ദ്രം രഥോത്സവം, മണ്ടയ്‌ക്കാട് കൊട, കുമാരകോവിൽ തൃക്കല്ല്യാണ ഉത്സവം, കോട്ടാർ സെന്റ് സേവ്യേഴ്‌സ് തിരുനാൾ എന്നിവ പ്രതിവർഷം നിരവദി തീർത്ഥാടകരെ ആകർഷിക്കുന്നു. പൊങ്കൽ, ദീപാവലി, ഓണം, ക്രിസ്തുമസ്, റംസാൻ എന്നിവയും കന്യാകുമാരി ജില്ലയിൽ കൊണ്ടാടുന്നു.
ഭൂമിശാസ്ത്രം Edit
സമുദ്രനിരപ്പിൽ സ്ഥിതി ചെയ്യുന്നു. അറബിക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും ബംഗാൾ ഉൾക്കടലിന്റെയും സംഗമസ്ഥാനമാണ് കന്യാകുമാരി. പശ്ചിമഘട്ടവും പൂർവ്വഘട്ടവും അവസാനിക്കുന്നത് കന്യാകുമാരിയിലാണ്. വടക്കും കിഴക്കും തിരുനെൽവേലി ജില്ലയുമായും, പടിഞ്ഞാറും വടക്കു പടിഞ്ഞാറും തിരുവനന്തപുരവുമായും അതിർത്തി പങ്കിടുന്നു.