ആമുഖം
editകർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ബാംഗ്ലൂർ അഥവാ ബെംഗളൂർ (ഇംഗ്ലീഷ്: Template:Wy/ml/Audio-IPA), (കന്നഡ: ಬೆಂಗಳೂರು ബെംഗളൂരു, Template:Wy/ml/Audio-IPA) . കർണ്ണാടകത്തിലെ തെക്കു കിഴക്കൻ സമതലങ്ങളിലാണു ഇതു സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായ നഗരവും അഞ്ചു വലിയ തലസ്ഥാന നഗരങ്ങളിലുമൊന്നായ ഇവിടെ ഏകദേശം 65 ലക്ഷം പേർ വസിക്കുന്നു.[1]
മനസ്സിലാക്കാന്‍
editവൻ കിട വ്യവസായങ്ങളുടെയും, സോഫ്റ്റ്‌വെയർ, എയ്റോസ്പേസ്, വാർത്താവിനിമയ സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെയും ആസ്ഥാന നഗരം കൂടിയാണ് ബാംഗ്ലൂർ. ഇന്ത്യയുടെ സിലിക്കൺ വാലി എന്നാണ് ബാംഗ്ലൂർ അറിയപ്പെടുന്നത്.[2] ഇന്ത്യയിലെ ഒരു വലിയ സാമ്പത്തിക സ്രോതസ്സായി ബാംഗ്ലൂർ മാറുകയും, ലോകത്തിൽ വ്യവസായം തുടങ്ങാൻ പറ്റിയ ഏറ്റവും നല്ല നഗരമായി സി.എൻ.എൻ. ബാംഗ്ലൂരിനെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.[3]
1500-കളിൽ വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന കെമ്പഗൗഡ ഒന്നാമനെയാണ് ആണ് ബാംഗ്ലൂരിന്റെ സ്ഥാപകനായിട്ട് കണക്കാക്കപ്പെടുന്നത്. അദ്ദേഹം ഇവിടെ ഒരു മൺകോട്ട പണിതുയർത്തുകയും അതിനെ വിജയനഗര സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയാക്കുകയും ചെയ്തു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണകാലത്ത് ബാംഗളൂർ അവരുടെ പടിഞ്ഞാറൻ ഇന്ത്യയുടെ സാമ്രാജ്യഭരണത്തിന്റെ കേന്ദ്രമായി വികസിപ്പിച്ചു. ഈ പ്രദേശത്തിന്റെ കാലാവസ്ഥയും മറ്റും കൊണ്ട് അവർ ഇവിടം തിരഞ്ഞെടുക്കുകയായിരുന്നു എന്നു വേണം കരുതാൻ. കന്റോൺമെന്റ് അഥവാ പട്ടാളത്താവളത്തിന്റെ ആരംഭത്തിനു ശേഷം ഇവിടേയ്ക്കു നാനാ ദിക്കിൽ നിന്നും കുടിയേറ്റമുണ്ടായി. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ബാംഗ്ലൂർ, കർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനമായി മാറി. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള പ്രത്യേക വ്യവസായ മേഖലയായും ബാംഗ്ലൂർ മാറുകയുണ്ടായി. പ്രത്യേകിച്ചു വ്യോമ, അന്തരീക്ഷയാന, പ്രതിരോധ മേഖലകളിൽ. ഇന്ന് വിവരസാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഒട്ടനവധി സ്ഥാപനങ്ങൾ ഇവിടെയുണ്ട്. ഇന്ന് രാജ്യത്തെ മികച്ച പഠന ഗവേഷണ കേന്ദ്രങ്ങളും, വിദ്യാഭ്യാസസ്ഥാപനങ്ങളുംബാംഗ്ലൂരിൽ ആണു. അതുപോലെ രാജ്യത്തെ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള രണ്ടാമത്തെ നഗരവും ബാംഗ്ലൂർ ആണ്.
ഇന്ത്യയിലെ ആകെ കയറ്റിയയക്കപ്പെടുന്ന കമ്പ്യൂട്ടർ സോഫ്റ്റ്‌വേറിൽ 35 ശതമാനവും ഇവിടെയാണുണ്ടാക്കപ്പെടുന്നത്[അവലംബം ആവശ്യമാണ്]വർഗ്ഗം:അവലംബം ചേർക്കേണ്ട വാചകങ്ങളുള്ള ലേഖനങ്ങൾ .
പെൻഷനേർസ് പാരഡൈസ് (pensioner's paradise, പബ് സിറ്റി (pub city), പൂന്തോട്ട നഗരം ( garden city) എന്നിവ ബെംഗളൂരിന്റെ അപരനാമങ്ങളാണ്. ഇന്ന് നഗരം ആധുനികതയുടെ പരിവേഷം അണിഞ്ഞുകഴിഞ്ഞു. വിവരസാങ്കേതിക മേഖലയിൽ ഒരു വൻ ശക്തികേന്ദ്രമായി ഈ നഗരത്തെ മാറ്റാൻ മാറി മാറി ഭരിച്ച എല്ലാ രാഷ്ട്രീയ പാർട്ടികളും പരിശ്രമിച്ചതിന്റെ ഫലമായാണ് ഈ മേഖലയിൽ ഇന്നു കാണുന്ന വികസനമത്രയും എന്നു കാണാം .
ചരിത്രം
editപടിഞ്ഞാറൻ ഗംഗന്മാരുടെ നൂറ്റാണ്ടുകൾ നീണ്ടുനിന്ന ഭരണത്തിന് ശേഷം 1024ൽ ചോളന്മാർ ബെംഗലൂരു പിടിച്ചടക്കി. 1070ൽ അധികാരം ചാലൂക്യ-ചോളന്മാരുടെ കൈകളിലായി. 1116ൽ ഹൊയ്സാല സാമ്രാജ്യം ചോളന്മാരെ തോല്പിച്ചുകൊണ്ട് തങ്ങളുടെ അധികാരം ബെംഗലൂരുവിലേക്ക് വ്യാപിപ്പിച്ചു. ആധുനിക ബാംഗ്ലൂർ കണ്ടെത്തിയത് വിജയനഗര സാമ്രാജ്യത്തിന്റെ ഒരു അടിയാനായ കെമ്പെ ഗൗഡ ഒന്നാമനെയാണു. 1537ൽ അദ്ദേഹം ആധുനിക ബാംഗ്ലൂരിന്നടുത്തായി ഒരു മൺ കോട്ടയും നന്ദി ക്ഷേത്രവും നിർമിച്ചു. കെമ്പഗൗഡ ഈ നഗരത്തെ ജേതാക്കളുടെ നഗരം എന്നർത്ഥമുള്ള ഗന്തു ഭൂമി എന്നു വിളിച്ചു [4].
കോട്ടക്കകത്തായി പട്ടണം "പേട്ട" എന്ന പേരിലുള്ള പല ചെറിയ ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. പട്ടണത്തിന് രണ്ട് പ്രധാന തെരുവുകളുണ്ടായിരുന്നു. കിഴക്ക് പടിഞ്ഞാറൻ ദിശയിൽ ചിക്-പേട്ട് തെരുവും, വടക്ക് തെക്ക് ദിശയിൽ ദൊഡപേട്ട തെരുവും. അവ കൂട്ടിമുട്ടിയിടത്ത് ബാംഗ്ലൂരിന്റെ ഹൃദയഭാഗമായ ദൊഡപ്പേട്ട നാൽക്കവല വളർന്നുവന്നു. കെമ്പെ ഗൗഡയുടെ പിൻഗാമിയായ കെമ്പെ ഗൗഡ രണ്ടാമൻ ബാംഗ്ലൂരിന്റെ അതിർത്തി തിരിച്ച പ്രശസ്തമായ നാലു ഗോപുരങ്ങൾ പണികഴിപ്പിച്ചു.[5] വിജയനഗര ഭരണകാലത്ത് ബാംഗ്ലൂർ ദേവരായനഗരമെന്നും കല്യാണപുരമെന്നും അറിയപ്പെട്ടു. വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിന് ശേഷം ബാംഗ്ലൂരിന്റെ ഭരണം പലതവണ കൈമാറ്റം ചെയ്യപ്പെട്ടു. 1638ൽ കൂട്ടാളിയായ ഷാഹ്ജി ഭീൻസ്ലെയൊടൊപ്പം റനദുള്ള ഖാൻ നയിച്ച ഒരു വൻ ബിജാപൂർ സൈന്യം കെമ്പെ ഗൗഡ മൂന്നാമനെ ആക്രമിച്ച് തോല്പിച്ചു. ബാംഗ്ലൂർ ജാഗിറായി ഷാഹ്ജിക്ക് നൽകപ്പെട്ടു. 1687ൽ മുഗൾ സൈനിക മേധാവിയായ കാസിം ഖാൻ ഷാഹ്ജിയുടെ മകനായ ഇകോജിയെ തോല്പിച്ചു. കാസിം ഖാൻ ബാംഗ്ലൂരിനെ ചിക്കദേവരാജ വോഡെയാർക്ക് മൂന്ന് ലക്ഷം രൂപക്ക് വിറ്റു.[6][7] 1759ൽ കൃഷ്ണരാജ വോഡെയാർ രണ്ടാമന്റെ മരണത്തിന് ശേഷം മൈസൂർ സൈന്യ മേധാവിയായ ഹൈദർ അലി ബാംഗ്ലൂരിന്റെ യഥാർത്ഥ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ചു. പിന്നീട് ഈ സാമ്രാജ്യം ഹൈദർ അലിയുടെ പുത്രനായ, മൈസൂരിന്റെ കടുവ എന്നറിയപ്പെട്ട ടിപ്പു സുൽത്താന്റെ അധീനതയിലായി. 1799ലെ നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ടിപ്പു കൊല്ലപ്പെട്ടു. ബാംഗ്ലൂർ ക്രമേണ ബ്രിട്ടീഷ്-ഇന്ത്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി. സൈനിക കേന്ദ്രം മാത്രം തങ്ങളുടെ അധീനതയിൽ നിലനിർത്തിക്കിക്കൊണ്ട് ബ്രിട്ടീഷുകാർ ബാംഗ്ലൂർ പേട്ടയുടെ ഭരണാധികാരം മൈസൂർ മഹാരാജാവിന് തിരികെ നൽകി. മൈസൂർ സംസ്ഥാനത്തിന്റെ റെസിഡൻസി ആദ്യം സ്ഥാപിക്കപ്പെട്ടത് മൈസൂരിലായിരുന്നു. 1799ൽ. 1804ൽ അത് ബാംഗ്ലൂരിലേക്ക് മാറ്റപ്പെട്ടു. 1843ൽ ഇതിന്റെ പ്രവർത്തനം നിലച്ചുവെങ്കിലും 1881ൽ പുനരാരംഭിച്ചു.[8] 1947ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടെ അത് എന്നെന്നേക്കുമായി പ്രവർത്തനം അവസാനിപ്പിച്ചു. ഈ കാലഘട്ടത്തിൽ മഡ്രാസ് പ്രെസിഡൻസിയിൽനിന്ന് തൊഴിലാളികളെ തിരഞ്ഞെടുത്ത് അവരെ സൈനിക മേഖലയിലേക്ക് പുനസ്ഥാപിക്കുന്നത് കൂടുതൽ എളുപ്പമാണെന്ന് ബ്രിട്ടീഷുകാർ കണ്ടെത്തി. 1831ൽ മൈസൂർ സാമ്രാജ്യത്തിന്റെ തലസ്ഥാനം മൈസൂരിൽനിന്ന് ബാംഗ്ലൂരിലേക്ക് മാറ്റപ്പെട്ടു. ഈ കാലത്തുണ്ടായ രണ്ട് പുരോഗതികൾ നഗരത്തിന്റെ വേഗത്തിലുള്ള വളർച്ചക്ക് കാരണമായി. ടെലിഗ്രാഫിന്റെ ഉപയോഗവും 1864ൽ മദിരാശിയുമായി ബന്ധിപ്പിച്ച റെയിൽ മാർഗവുമായിരുന്നു ആ പുരോഗതികൾ.
19ആം നൂറ്റാണ്ടിൽ ബാംഗ്ലൂർ ഒരു ഇരട്ടനഗരമായി മാറി. കന്നഡിഗന്മാർ അധിവസിക്കുന്ന പേട്ടയും തമിഴന്മാർ അധിവസിച്ചിരുന്ന ബ്രിട്ടീഷുകാർ സൃഷ്ടിച്ച സൈനിക മേഖലയും ഉൾക്കൊള്ളുന്നതായിരുന്നു അത്.[9] 1898ൽ ബാംഗ്ലൂരിൽ പ്ലേഗ് പടർന്ന് പിടിക്കുകയും ജനസംഖ്യ ക്രമാധീതമായി കുറയുകയും ചെയ്തു. പ്ലേഗിനെതിരേയുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാൻ ടെലിഫോൺ ശൃംഗലകൾ സ്ഥാപിക്കപ്പെട്ടു. 1898ൽ നഗരത്തിന്റെ ആരോഗ്യ കാര്യത്തിന്റെ മോൽനോട്ടത്തിനായി ഒരു ഉദ്യോഗസ്ഥനെ നിയോഗിച്ചു. 1906ൽ ബാംഗ്ലൂർ വൈദ്യുതിയുള്ള ഇന്ത്യയിലെ ആദ്യ നഗരമായി. ശിവനാശസമുദ്രയിലെ ജല വൈദ്യുത നിലയം വഴിയാണ് ബാംഗ്ലൂരിനെ വൈദ്യുതീകരിച്ചത്. 1927ൽ കൃഷ്ണ രാജ വോഡെയാർ നാലാമന്റെ ഭരണത്തിന്റെ ഇരുപത്തഞ്ചാം വാർഷിക ആഘോഷങ്ങളോടെ ബാംഗ്ലൂർ ഇന്ത്യയുടെ ഉദ്യാന നഗരമായി അറിയപ്പെടാൻ തുടങ്ങി. നഗരത്തെ മനോഹരമാക്കുന്നതിന്റെ ഭാഗമായി ഉദ്യാനങ്ങളും, പൊതുമേഖലാ കെട്ടിടങ്ങളും ആശുപത്രികളും നിർമ്മിക്കപ്പെട്ടു. 1947 ഓഗസ്റ്റിൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷവും ബാംഗ്ലൂർ, പുതിയ മൈസൂർ സംസ്ഥാനത്തിന്റെ ഭാഗമായി തുടർന്നു. മൈസൂർ മഹാരാജാവായിരുന്നു അതിന്റെ രാജപ്രമുഖൻ. 1941-51, 1971-81 ദശാബ്ദങ്ങളിൽ ബാംഗ്ലൂർ നഗരം പെട്ടെന്നുള്ള വളർച്ച കൈവരിച്ചു. തത്ഫലമായി വടക്കൻ കർണാടകയിൽ നിന്ന് അനേകർ ഇവിടേക്ക് കുടിയേറി. 1961 ഓടെ 1,207,000 ജനസംഖ്യയുമായി ബാംഗ്ലൂർ ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ നഗരമായി.[5] അതിനുശേഷം വന്ന ദശാബ്ദങ്ങളിൽ മോട്ടോർ ഇൻഡസ്ട്രീസ് കമ്പനി പോലെയുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ വരവോടെ ബാംഗ്ലൂരിന്റെ ഉദ്പാദന മേഖല വികാസം പ്രാപിച്ചു. 1980 കളിലും 90 കളിലും ബാംഗ്ലൂരിലെ ഭൂമിവ്യാപാര വിപണിയിൽ വൻ വളർച്ചയുണ്ടായി. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള മൂലധന നിക്ഷേപകർ ബാംഗ്ലൂരിലെ വൻ ഭൂപ്രദേശങ്ങളേയും അധിനിവേശ കാലത്തെ ബംഗ്ലാവുകളേയും ബഹുനില കെട്ടിടങ്ങളാക്കി മാറ്റി[10] . 1985ൽ ടെക്സാസ് ഇസ്ട്രുമെന്റ്സ് ബാംഗ്ലൂരിൽ പ്രവർത്തനമാരംഭിച്ച ആദ്യ ബഹുരാഷ്ട്ര കമ്പനിയായി. ഇതിനെതുടർന്ന് മറ്റ് പല വിവരസാങ്കേതിക സ്ഥാപനങ്ങളും ബാംഗ്ലൂരിലെത്തി. 20-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബാംഗ്ലൂർ ഇന്ത്യയിലെ സിലിക്കൺ വാലിയായി മാറി.
സമയമേഖല
editഭൂപ്രകൃതി
editതെക്കേ ഇന്ത്യൻ സംസ്ഥാനമായ കർണാടകയുടെ തെക്ക് കിഴക്ക് ഭാഗത്താണ് ബാംഗ്ലൂർ. മൈസൂർ പീഠഭൂമിയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ നഗരം സമുദ്രനിരപ്പിൽ നിന്നും 920 മീറ്റർഉയരത്തിലാണു (3,018 അടി)സ്ഥിതി ചെയ്യുന്നത് . Script error: No such module "Wy/ml/Coordinates". എന്ന സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന്റെ വിസ്തീർണ്ണം 741 കിലോമീറ്റർ² (286 മൈൽ²).[11]. നഗരത്തിന്റെ ഭൂരിഭാഗവും ബാംഗ്ലൂർ അർബൻ ജില്ലയിലാണ് . പരിസര പ്രദേശങ്ങൾ ബാംഗ്ലൂർ റൂറൽ ജില്ലയിലുമാണ് . പഴയ ബാംഗ്ലൂർ റൂറൽ ജില്ലയിൽ നിന്നും കർണാടക സർക്കാർ ഇപ്പോൾ രാമനഗരം എന്നൊരു ജില്ല രൂപവത്കരിച്ചിട്ടുണ്ട്.
ബാംഗ്ലൂരിന്റെ ഭൂപ്രക്രുതി(Topology) പരന്നതാണെങ്കിലും മധ്യഭാഗത്ത് ഒരു ഉയർന്ന പ്രദേശമുണ്ട്. ഏറ്റവും ഉയർന്ന പ്രദേശം ദൊഡ്ഡബെട്ടഹള്ളിയാണ് . ഈ പ്രദേശം 962 (മീറ്റർ) ഉയരത്തിലാണ് ( 3156 അടി) [12]. ബാംഗ്ലൂരിലൂടെ പ്രധാന നദികൾ ഒന്നും ഒഴുകുന്നില്ലെങ്കിലും 60 കിലോമീറ്റർ വടക്കുള്ള നന്ദിഹിൽസിലൂടെ അർക്കാവതി നദിയും, ദക്ഷിണ പിനാകിനി നദിയും ഒഴുകുന്നു. അർക്കാവതി നദിയുടെ ഉപനദിയായ വൃഷഭവതി നദി ബാംഗ്ലൂരിലെ ബസവനഗുഡിയിൽ നിന്ന് ഉത്ഭവിക്കുകയും നഗരത്തിലൂടെ ഒഴുകുകയും ചെയ്യുന്നു. ബാംഗ്ലൂരിലെ മലിന ജലം മുഴുവൻ അർക്കാവതിയിലും വൃഷഭവതിയിലുമാണ് എത്തുന്നത്. 1922-ൽ ആരംഭിച്ച ഒരു മലിനജല ശേഖരണസംവിധാനം 215 ചതുരശ്ര കിലോമീറ്റർ ഉൾക്കൊള്ളുകയും അത ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള 5 പ്രധാന മലിനജല ശേഖരണസംവിധാനങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു.[13]
പതിനാറാം നൂറ്റാണ്ടിൽ കെംപഗൌഡ 1 നഗരത്തിലെ ജലലഭ്യത ഉറപ്പാക്കുന്നതിനായി ധാരാളം തടാകങ്ങൾ നഗരത്തിൽ സ്ഥാപിച്ചു. നഗരത്തിലെ ജലവിതരണത്തിനായി തുടങ്ങിയ ജലപദ്ധതി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ നന്ദിഹിൽസിൽ അന്നത്തെ മൈസൂർ രാജവംശത്തിന്റെ ദിവാൻ ആയിരുന്ന സർ മിർസ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ഇപ്പോൾ നഗരത്തിലെ ജലവിതരണത്തിന്റെ 80% കാവേരി നദിയിൽ നിന്നും ബാക്കി വരുന്ന 20% തിപ്പഹൊഡ്ഡനഹള്ളി, ഹെസരഘട്ട എന്നീ റിസർവോയറുകളിൽ നിന്നുമാണ് ലഭിക്കുന്നത്.[14] ബാംഗ്ലൂർ ഒരു ദിവസം ഉപയോഗിക്കുന്നത് ഏതാണ്ട് 800 മില്യൺ ലിറ്റർ ജലമാണ്. ഇത് ഇന്ത്യൻ നഗരങ്ങളിലെ ഏറ്റവും കൂടിയ ഉപഭോഗനിരക്കാണ്.[15]. എങ്കിലും ചിലപ്പോൾ ബാംഗ്ലൂരിൽ ജലക്ഷാമവും അനുഭവപ്പെടാറുണ്ട്. പ്രത്യേകിച്ചും മഴ കുറഞ്ഞ അവസരങ്ങളിൽ . നഗരത്തിലെ തിരക്കേറിയ 20 പ്രദേശങ്ങളിൽ നടത്തിയ വായുവിന്റെ നിലവാര പഠനത്തിന്റെ(Air Quality Index (AQI)) ഫലം വെളിവാക്കുന്നത് നഗരത്തിൽ ട്രാഫിക്ക് കൂടീയ പ്രദേശങ്ങളിലെ വായു മലീനീകരിക്കപ്പെടുന്നുവെന്നും അതിന്റെ തോത് 76 മുതൽ 314 വരെ ആണെന്നുമാണ്.[16] നഗരത്തിലെ പ്രധാന ശുദ്ധജലതടാകങ്ങൾ മഡിവാള(അഗര), അൾസൂർ, ഹെബ്ബാൾ, സാങ്കെ ടാങ്ക് എന്നിവയാണ്. ജലം ലഭ്യമാകുന്നത് ഭൂമിക്കടിയിലെ മണലും ,ഇളം മണ്ണൂം ഉള്ള അലൂവിയം ഭാഗത്താണ്. പെനിൻസുലാർ നേയ്സിക് കോമ്പ്ലെക്സ്( Peninsular Gneissic Complex (PGC)) ആണ് നഗരത്തിലെ ഏറ്റവും കൂടുതലായി കാണപ്പെടുന്ന പാറകൾ.ഇതിൽ ഗ്രാനൈറ്റ്, നേയ്സിസ്, മിഗ്മറ്റൈറ്റ് എന്നിവയാണ് കൂടുതൽ . നഗരത്തിലെ മണ്ണ് കൂടുതലും ചുവപ്പ് നിറത്തിലുള്ള ലാറ്ററൈറ്റ്(laterite), ലോമി(loamy),കളിമണ്ണ്(clayey) എന്നിവയാണ്.[16] നഗരത്തിൽ കൂടുതലായും തണൽ മരങ്ങളും വളരെ അപൂർവ്വം തെങ്ങും കണ്ടു വരുന്നു. സീസ്മിക്ക് സോൺ 2(seismic zone II) എന്ന സ്ഥിരതയുള്ള സോണിലാണ് ബാംഗ്ലൂർ ഉൾപ്പെടുന്നതെങ്കിലും ഭൂകമ്പമാപിനിയിൽ 4.5 വരെയുള്ള ഭൂകമ്പങ്ങൾ ഉണ്ടായേക്കാം [17]
കാലാവസ്ഥ
edit15.1 °C ശരാശരി താപനിലയുള്ള ജനുവരിയാണ് ബാംഗ്ലൂരിലെ ഏറ്റവും തണുപ്പ് കൂടിയ മാസം. ഏറ്റവും ചൂടുകൂടിയ ഏപ്രിലിലെ ശരാശരി താപനില 33.6 °C ആണ്.[18] ബാംഗ്ലൂരിലെ എക്കാലത്തേയും ഉയർന്ന താപനില 38.9 °Cഉം താഴ്ന്ന താപനില 7.8 °Cഉം(ജനുവരി 1884ൽ) ആണ്.[19][20] ശൈത്യകാലത്തെ താപനില അപൂർവമായേ 12 °C (54 °F)ലും താഴാറുള്ളൂ. അതുപോലെതന്നെ വേനൽക്കാല താപനില അപൂർവമായേ 36–37 °C (100 °F)ലും അധികമാകാറുള്ളൂ. രണ്ട് മൺസൂണുകളിൽനിന്നും (വടക്ക് കിഴക്കൻ,തെക്ക് പടിഞ്ഞാറൻ) ബാംഗ്ലൂരിന് മഴലഭിക്കുന്നു. ഇടിയോടുകൂടിയ കൊടുങ്കാറ്റ് വേനൽക്കാലത്തെ അമിത താപനില കുറക്കുവാൻ സഹായിക്കുന്നു. ബാംഗ്ലൂരിന്റെ ചരിത്രത്തിൽ 24 മണിക്കൂർ സമയത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് 1997 ഒക്ടോബർ 1നാണ്. 179 മില്ലീമീറ്റർ അഥവാ 7.0 ഇഞ്ച്.[21]
സംസ്കാരം
editരാഷ്ട്രീയം
editകലകള്‍
editസാമ്പത്തികം
editവസ്ത്രധാരണരീതി
editമറ്റ് പേരുകൾ
editഎത്തിച്ചേരാന്‍
editറോഡ് ഗതാഗതം
editദക്ഷിണേന്ത്യൻ ദേശീയപാതകളുടെ മധ്യസ്ഥാനത്തായി വരാണസി-കന്യാകുമാരി ദേശീയപാതയിൽ സ്ഥിതിചെയ്യുന്നു. കേരളത്തിൽ നിന്നും കോഴിക്കോട്,സുൽത്താൻ ബത്തേരി - മൈസൂർ ദേശീയപാത 212 വഴിയോ സേലം വഴിയോ (ദേശീയപാത 544)കാസർഗോഡ് - മൈസൂർ വഴിയോ ഇരിട്ടി, കൂട്ടുപുഴ, വീരാജ് പേട്ട, മൈസൂർ (തലശ്ശേരി - കുടഗ് സംസ്ഥാനപാത) വഴിയോ പെരിന്തൽമണ്ണ-നിലമ്പൂർ- ഗൂഡല്ലൂർ-മൈസൂർ വഴിയോ എത്തിച്ചേരാവുന്നതാണ്.
കെ.എസ്.ആർ.ടി.സി.
editബാഗ്ലൂരിനെ മറ്റ് ജില്ലകളും സംസ്ഥാനങ്ങളൂമായി ബന്ധിപ്പിക്കുന്നത് കർണാടക സർക്കാറിന്റെ കീഴിലുള്ള ഈ സ്ഥാപനമാണ്. ഇന്നത്തെ എല്ലാതരത്തിലുള്ള അത്യാധുനിക യാത്രാബസുകളും കെ എസ് ആർ ടി സിക്ക് ഉണ്ട്. ഓൺ ലൈൻ റിസർ വേഷൻ ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത.
ബി.എം.ടി.സി.
editകെ.എസ്.ആർ.ടി.സി.യുടെ സബ്ബ് ഡിവിഷൻ ആയ ഈ വിഭാഗമാണ് ബാംഗ്ലൂർ നഗരത്തിന്റെ പ്രധാനഗതാഗതമാർഗം. ഇത് നഗരത്തിലും ബാഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളിലേക്കും മാത്രമാണ് സർവ്വീസ് നടത്തുന്നത്. എയർ കണ്ടീഷൻ വോൾവോ ബസ്സുകൾ ഉള്ള ഈ റോഡ് സർവ്വീസ് അത്യാധുനികമാണ്.
വ്യോമയാനം
editരാജ്യത്തെ ഏറ്റവും തിരക്കേറിയ നാലാമത്തെ വിമാനത്താവളമായ ബാംഗ്ലൂരിലെ എച്ച്.എ.എൽ. വിമാനത്താവളം(ഐ.എ.ടി.എ കോഡ്: BLR) അന്താരാഷ്ട്ര സർവ്വീസുകൾക്കും രാജ്യാന്തര സർവ്വീസുകൾക്കും ഉപയോഗിച്ചിരുന്ന ഈ വിമാനത്താവളം ഇപ്പോൾ ആഭ്യന്ത്യരകാര്യങ്ങക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.[22][23] . രാജ്യത്തെ മറ്റു വിമാനത്താവളങ്ങൾ ഇന്ത്യൻ വിമാനത്താവള അതോറിറ്റി(Airport authority of India) നിയന്ത്രിക്കുമ്പോൾ ഇത് നിയന്ത്രിക്കുന്നത് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡാണ്. യാത്രാവശ്യങ്ങൾക്ക് പുറമേ ഈ വിമാനത്താവളം ഇന്ത്യൻ വ്യോമസേന വികസിപ്പിച്ചെടുത്ത എയർക്രാഫ്റ്റ് വിമാനങ്ങൾക്ക് പരീക്ഷണ പറക്കലുകൾ നടത്തുവാനും ഉപയോഗിക്കുന്നു [24]. ഇന്ത്യൻ സാമ്പത്തിക രംഗത്ത് ഉദാരവൽക്കരണം നടപ്പിലാക്കിയതിനു ശേഷം സ്പൈസ് ജെറ്റ്(SpiceJet), കിങ് ഫിഷർ എയർ ലൈൻസ്(Kingfisher Airlines), ജെറ്റ് എയർവെയ്‌സ്(Jet Airways), ഗോ എയർ(Go Air) തുടങ്ങിയ സ്വകാര്യ വിമാനക്കമ്പനികൾ നഗരത്തിൽ നിന്ന് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് സേവനം ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി വിമാനത്താവളത്തിൽ പലപ്പോഴും തിരക്ക് അനുഭവപ്പെടുന്നു[25]. ഈ സാഹചര്യം കണക്കിലെടുത്ത് ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളിലൊന്നായ ദേവനഹള്ളിയിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിച്ചു. ബെംഗലൂരു അന്താരാഷ്ട്ര വിമാനത്താവളം എന്നറിയപ്പെടുന്ന ഇത് 24 മെയ് 2008-ന് പ്രവർത്തനം തുടങ്ങി.[26]. രണ്ട് റൺവേയുള്ള ഈ വിമാനത്താവളത്തിൽ പ്രതിവർഷം 11 മില്യൺ യാത്രക്കാരെ പ്രതീക്ഷിക്കുന്നു[27]. എയർഡെക്കാൻ,കിങ്‌ഫിഷർ എയർലൈൻസ് എന്നീ വിമാനക്കമ്പനികളുടെ ആസ്ഥാനവും ബാംഗ്ലൂർ ആണ്.
ബാംഗ്ലൂർ മെട്രോ
editഅതിവേഗ ഗതാഗത സംവിധാനമായ ബാംഗ്ലൂർ മെട്രോയുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇത് 2012-ൽ പൊതുജങ്ങൾക്ക് തുറന്നു കൊടുക്കുമെന്ന് കരുതപ്പെടുന്നു. പൂർത്തിയായാൽ Template:Wy/ml/Convert നീളമുള്ള ഈ റെയിൽ സംവിധാനത്തിൽ മൊത്തത്തിൽ 41 സ്റ്റേഷനുകളുണ്ടാകും.[28].[29] [30] എം.ജി. റോഡ് മുതൽ ബൈപ്പനഹള്ളി വരെയുള്ള ആദ്യ റീച്ച് 2011 ഒക്ടോബർ 20-നു് കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി കമൽ നാഥ് പൊതുജനത്തിനു തുറന്നു കൊടുത്തു[31][32]
റെയിൽവേ
editഇന്ത്യൻ റെയിൽവേയിലൂടെ ബാംഗ്ലൂരും മറ്റു ഇന്ത്യൻ നഗരങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. രാജധാനി എക്സ്പ്രസ്സ് ബാംഗ്ലൂരും ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയുമായി ബന്ധപ്പെടുത്തുന്നു. മുംബൈ,ചെന്നൈ,ഹൈദരാബാദ്,കൊൽക്കത്ത തുടങ്ങിയ നഗരങ്ങളുമായും കർണാടകത്തിലെ തന്നെ മറ്റു നഗരങ്ങളുമായും റെയിൽവേയിലൂടെ ബാംഗ്ലൂർ ബന്ധപ്പെടുന്നു.[33]. ബാംഗ്ലൂറിൽ നിന്ന് മൈസൂരിലേക്കുള്ള ഒറ്റപെട്ട റെയിൽവെയും ഇവിടെ ഉണ്ട്.
വിമാനമാര്‍ഗ്ഗം
editകടല്‍മാര്‍ഗ്ഗം
editറോഡു മാര്‍ഗ്ഗം
editതീവണ്ടി മാര്‍ഗ്ഗം
editതാമസം
editഭക്ഷണവിഭവങ്ങള്‍
editവിവിധ രുചികളുള്ള അടുക്കളകൾ ഉണ്ടാകുന്നത് സാമൂഹികവും സാമ്പത്തികവുമായ നാനാത്വത്തിന്റെ പ്രതിഫലനമായാണ്. തട്ടുകടകൾ, ചായപ്പീടികകൾ, ദക്ഷിണേന്ത്യ, ഉത്തരേന്ത്യ,ചൈനീസ്, പടിഞ്ഞാറൻ തുടങ്ങിയ പാചകങ്ങൾ ഉള്ള ഹോട്ടലുകൾ നഗരത്തിൽ സുലഭമാണ്. നഗരത്തിൽ ദക്ഷിണേന്ത്യൻ സസ്യഭക്ഷണം വിതരണം ചെയ്യുന്ന ഉടുപ്പി റെസ്റ്റോറന്റുകൾ ഏറെ പ്രശസ്തമാണ്.
സസ്യാഹാരം
editമാംസാഹാരം
editപഴങ്ങള്‍
editഭക്ഷണശാലകള്‍
editചുറ്റിക്കറങ്ങാൻ
editബസ്
editഓട്ടോറിക്ഷ
editടാക്സി
editസ്വകാര്യ വാഹനം
editസൈക്കിൾ
editചുറ്റിക്കാണാന്‍
editഅടുത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍
editപൈതൃകകേന്ദ്രങ്ങള്‍
edit- ടിപ്പുസുൽത്താൻ സമ്മർ പാലസ് . ഇത് സ്ഥിതി ചെയ്യുന്നത് കെ.ആർ. മാർകറ്റിന്റെ അടുത്താണ്. 1791 ൽ പണികഴിച്ച ഈ രണ്ടു നില കെട്ടിടം മുഴുവനായും മരം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. പലതരം കൊത്തുപണികളുള്ള, തൂണുകൾ കൊണ്ട് നിർമ്മിച്ച ഈ പാലസ് ടിപ്പുസുൽത്താന്റെ വേനൽക്കാല വസതിയായിരുന്നു.
- ബാംഗളൂർ പാലസ്: (1862) ൽ സ്ഥാപിക്കപ്പെട്ട ഈ പാലസ് ബാംഗളൂരിലെ ചരിത്രസ്മാരകങ്ങളിൽ ഒരു പ്രധാന ആകർഷണമാണ്. ഇംഗ്ലണ്ടിലെ വിൻഡ്‌സോർ പാലസിന്റെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്.
- മായോ ഹാൾ : ഈ ഹാൾ നിർമ്മിച്ചിരിക്കുന്നത് ബ്രിട്ടീഷ് ഡിസൈനറായ ലോർഡ് മായോയുടെ ഓർമ്മയ്ക്കായിട്ടാണ്.
മ്യൂസിയങ്ങള്‍ / പാര്‍ക്കുകള്‍
editബാംഗ്ലൂരിലെ പ്രധാനപ്പെട്ട ഒരു ഉദ്യാനമാണ് ലാൽബാഗ്. മൈസൂർ ഹൈദർ അലി എന്ന അധികാരി ആയിരുന്നു ഈ ഉദ്യാനം കമ്മീഷൻ ചെയ്തത്, എങ്കിലും ഇത് പൂർത്തിയാക്കിയത് അദ്ദേഹത്തിനെ മകൻ ടിപ്പു സുൽത്താൻ ആണ്. 240 ഏക്കറിലധികം പരന്നുകിടക്കുന്ന ഈ ഉദ്യാനം 1000 ലധികം സസ്യവർഗ്ഗങ്ങളുടെ ഒരു സംഭരണസ്ഥലമാണ്. ഈ ഉദ്യാനത്തിൽ എല്ലാ വർഷവും നടന്നുവരുന്ന ഫ്ലവർ ഷോ പ്രസിദ്ധമാണ്. ഈ ഉദ്യാനത്തിനു ചുറ്റും നിൽക്കുന്ന ടവറുകൾ സ്ഥാപിച്ചത് ബാംഗളൂരിന്റെ സ്ഥാപകനായ കെമ്പഗൗഡ ആണ്. ലാൽബാഗിനകത്തെ 3000 മില്ല്യൺ വർഷം പഴക്കമുള്ള പാറ ഇവിടുത്തെ ഒരു പ്രധാന ആകർഷണമാണ്.
- കബൺ പാർക്ക്
കബൺ പാർക്ക്' നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. ഏകദേശം 250 ഏക്കറുകളിലായി പരന്ന് കിടക്കുന്നു. റോസ് പൂന്തോട്ടം, കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവ ഉൾപ്പെടുന്നു. മറ്റൊരു പ്രത്യേകത ഈ പാർക്കിനകത്ത് സ്വകാര്യവാഹനങ്ങൾക്ക് പൊതുനിരത്തിൽ എന്നപോലെ സഞ്ചരിക്കാൻ അനുവാദമുണ്ട്. അത് കൊണ്ട് തന്നെ ഈ പാർക്ക് സിറ്റിയിലെ പ്രധാന ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന വഴിയുമാണ്(ഉദാഹരണത്തിനു ഹഡ്സൻ സ ർക്കിളിൽ നിന്ന് വിധാൻ സൗധ , മ്യൂസിയം റോഡ്, എന്നിങ്ങനെ). 1984 ലാണ് ഈ പാർക്ക് നിർമ്മിക്കപ്പെട്ടത് . ഇത് നിർമ്മിച്ചത് മേജർ ജനറൽ റിച്ചാർഡ് സാങ്കേ ആണ്. ഈ പാർക്കിൽ 68 ലധികം സസ്യലതാദികളും, 96 ലധികം ജീവജാല വർഗ്ഗങ്ങളുമുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
- ബാംഗളൂർ മ്യൂസിയം
- വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം
- വെങ്കടപ്പ ആർട് ഗാലറി
- HAL എയറോസ്പേസ് മ്യൂസിയം: ഇന്ത്യൻ വ്യോമയാന വ്യവസായത്തിന്റേയും എച്ച്.എ.എല്ലിന്റേയും 60 വർഷത്തെ സ്മാരകങ്ങളേയും പ്രദർശിപ്പിക്കുന്ന ഒരു സ്മാരകമാണ് ഇത്. വിവിധതരം എയർക്രാഫ്റ്റുകളും, ഹെലികോപ്ടറുകളും ഇവിടെ പ്രദർശനത്തിനു വച്ചിട്ടുണ്ട്.
ആരാധനാലയങ്ങള്‍
edit- ഇസ്കോൺ അമ്പലം
ഇന്റർനാഷണൽ സൊസൈറ്റി ഓഫ് കൃഷ്ണ കോൺഷ്യസ്നസ് എന്നതിന്റെ ചുരുക്കപ്പേരാണ് ഇസ്കോൺ. (ISKCCON) യശ്വന്ത്പുരയ്ക്കടുത്തായി നിലകൊള്ളുന്ന ഇസ്കോൺ ക്ഷേത്രം, പുരാതന വാസ്തുശില്പകലയുടെയും, ആധുനിക നിർമ്മിതികളുടെയും ഒരു സമ്മിശ്രരൂപമാണ്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ കൃഷ്ണനും രാധയും ആണ് . ഏകദേശം 5അടി ഉയരമുള്ള ഈ വിഗ്രഹങ്ങൾ തങ്കം കൊണ്ട് പൊതിഞ്ഞിട്ടുള്ളതാണ്. ആധുനികതയുടെ പര്യായം എന്നതുപോലെ ലിഫ്റ്റ് സംവിധാനവും ഇതിനുള്ളിൽ ഉണ്ട്.
- ശിവക്ഷേത്രം, കെമ്പ്ഫോർട്ട്
മുരുകേശ് പാളയത്തിലുള്ള ഈ ക്ഷേത്രം വ്യത്യസ്തമായൊരു സൃഷ്ടിയാണ്. അത് കൊണ്ട് തന്നെആയിരിക്കണം ഇവിടെ സന്ദർശകർ ഏറിവരുന്നത്. ഇവിടെയുള്ള ശിവ വിഗ്രഹത്തിന് 65 അടി ഉയരമുണ്ട് . ഇതിന്റെ പിൻഭാഗത്തായി ഇന്ത്യയിലെപ്രധാന ശിവക്ഷേത്രങ്ങളുടെ ത്രിമാന-ശബ്ദ രൂപവത്കരണവും ഉണ്ട്. ഗണപതി, നവഗ്രഹങ്ങൾ എന്നിവയാണ് മറ്റ് പ്രതിഷ്ടകൾ.
- സെന്റ്. പാട്രിക് ചർച്ച്: 1844 ൽ പണിത ഈ പള്ളി ബാംഗളൂരിലെ പഴയകാല പള്ളികളിൽ ഒന്നാണ്. ഇത് റെസിഡൻസി റോഡിലാണ് സ്ഥിതി ചെയ്യുന്നത്.
- ബുൾ ടെമ്പിൾ
- ബാംഗളൂരിന്റെ സ്ഥാപകനായ കെമ്പ ഗൗഡ സ്ഥാപിച്ച ഈ ക്ഷേത്രം 16 ആം നൂറ്റാണ്ടിലെ ദ്രാവിഡിയൻ ശൈലിയിലാണ്. ഈ അമ്പലത്തിനകത്ത് ഒരു വലിയ നന്ദി യുടെ പ്രതിമയുണ്ട്. ബസവനഗുഡിയിലെ ടെമ്പിൾ റോഡിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
- സെ. മേരീസ് ബസലിക
- ഈ പള്ളി ബാംഗളൂരിലെ ഏറ്റവും പഴക്കമുള്ള പള്ളിയാണ്.[34][35]
- ഇൻഫാന്റ് ജീസസ് ചർച്ച്
- 1979 ൽ റവ. ഡോ. ലൗർഡുസ്വാമി സ്ഥാപിച്ച ഈ പള്ളി ഇൻഫാന്റ് ജീസസിന്റെ പേരിലുള്ളതാണ്.
ഉത്സവങ്ങള്‍
editവാഹനങ്ങള്‍
editവാങ്ങുവാന്‍
editആശുപത്രികള്‍
editഅവശ്യഘട്ടത്തില്‍ ബന്ധപ്പെടാന്‍
editപോലീസ്
editമറ്റുള്ളവ
editബന്ധപ്പെടലുകള്‍
editഫോണ്‍
editഇന്റര്‍നെറ്റ്
editമറ്റ് അറിഞ്ഞിരിക്കേണ്ടവ
edit- ↑ Script error: No such module "Wy/ml/Citation/CS1".
- ↑ Script error: No such module "Wy/ml/Citation/CS1".
- ↑ "About Bangalore - History". Department of IT and Biotechnology. 2006. Government of Karnataka.
- ↑ 5.0 5.1 Vagale, Uday Kumar. Template:Wy/ml/PDFlink. Digital Libraries and Archives. 2006. Virginia Tech. 27 April 2004. Cite error: Invalid
<ref>
tag; name "bglrHist2" defined multiple times with different content - ↑ Script error: No such module "Wy/ml/Citation/CS1".
- ↑ "The Mughal Throne", Abraham Eraly, Phoenix, London, Great Britain, 2004 (ISBN 0-7538-1758-6), Incidental Data, page 538.
- ↑ "Mysore (CAPITAL)". Encyclopedia Britannica. 1911 ed.
- ↑ Public Space in Bangalore: Present and Future Projections (Chapter 8, Page 17)
- ↑ Benjamin, Solomon. Template:Wy/ml/PDFlink.Environment&Urbanization Vol 12 No 1 2006. United Nations Public Administration. 1 April 2000.
- ↑ Script error: No such module "Wy/ml/Citation/CS1".
- ↑ "Studyarea- Bangalore". Centre for Ecological Sciences. 2006. Indian Institute of Science.
- ↑ Script error: No such module "Wy/ml/Citation/CS1".. Deccan Herald. 2006. The Printers (Mysore) Ltd. 11 March 2004
- ↑ Script error: No such module "Wy/ml/Citation/CS1".
- ↑ "Thirsty Bangalore seeks divine help". Hindustan Times. 2006. HT Media Ltd. 9 June 2003.
- ↑ 16.0 16.1 Template:Wy/ml/PDFlink. Bangalore Metropolitan Rapid Transport Corporation Limited.. 2006. Government of Karnataka. 2005.
- ↑ Script error: No such module "Wy/ml/Citation/CS1".
- ↑ Script error: No such module "Wy/ml/Citation/CS1".
- ↑ Script error: No such module "Wy/ml/Citation/CS1".
- ↑ Script error: No such module "Wy/ml/Citation/CS1".
- ↑ Script error: No such module "Wy/ml/Citation/CS1".
- ↑ Airports Authority of India: Traffic statistics - Passengers (Intl+Domestic), Annexure IIIC
- ↑ Airports Authority of India: Traffic statistics - Aircraft movements (Intl+Domestic), Annexure IIC
- ↑ Script error: No such module "Wy/ml/Citation/CS1".
- ↑ Script error: No such module "Wy/ml/Citation/CS1".
- ↑ Script error: No such module "Wy/ml/Citation/CS1".
- ↑ Script error: No such module "Wy/ml/Citation/CS1".
- ↑ Script error: No such module "Wy/ml/Citation/CS1".
- ↑ Script error: No such module "Wy/ml/Citation/CS1".
- ↑ Script error: No such module "Wy/ml/Citation/CS1".
- ↑ Template:Wy/ml/Cite news
- ↑ Template:Wy/ml/Cite news
- ↑ Script error: No such module "Wy/ml/Citation/CS1".
- ↑ Script error: No such module "Wy/ml/Citation/CS1".
- ↑ Template:Wy/ml/Cite book