Wy/ml/പൊൻ‌മുടി

< Wy | ml
Wy > ml > പൊൻ‌മുടി

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് പൊന്മുടി. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ വടക്കുകിഴക്കായി പശ്ചിമഘട്ടത്തിൽ സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 610 മീറ്റർ ഉയരെയാണ് സ്ഥിതിചെയ്യുന്നത്. അറബിക്കടലിനു സമാന്തരമായ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വർഷത്തിൽ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടൽ മഞ്ഞും ഉള്ളതാണ്.

പൊന്മുടിയിൽ നിന്നുള്ള ഒരു ദൃശ്യം

പേരിനു പിന്നിൽ

edit
 
പൊന്മുടിക്കാഴ്ച

മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന മലയായതിനാൽ പൊൻമുടി എന്ന പേരു വന്നതെന്ന് കാണിക്കാരായ ആദിവാസികൾ വിശ്വസിക്കുന്നു. എന്നാൽ പേരിന്റെ യഥാർത്ഥ കാരണം ഇവിടെ പുരാതന കാലത്തുടനീളം ഉണ്ടായിരുന്ന ബുദ്ധ-ജൈന സംസ്കാരമാണ്‌ എന്നാണ്‌ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്. ബൗദ്ധരും ജൈനരും തങ്ങളുടെ ദേവനെ പൊന്നെയിര് ദേവൻ, പൊന്നെയിർ കോൻ എന്നും മറ്റും വിളിച്ചിരുന്നതിൽ നിന്നാണ്‌ ഈ മലക്ക് പൊൻമുടി എന്ന് പേരു വന്നതെന്നാണ്‌ അവർ കരുതുന്നത്. പൊൻമുടി, പൊന്നമ്പലമേട്, പൊന്നാമല, പൊൻമന തുടങ്ങിയ പേരുകളും ഇത്തരത്തിൽ ഉണ്ടായവയത്രെ.

എത്തിച്ചേരാനുള്ള വഴി

edit

തിരുവനന്തപുരം നഗരത്തിൽ നിന്ന് സംസ്ഥാന പാത 2 (തിരുവനന്തപുരം - നെടുമങ്ങാട് - ചെങ്കോട്ട പാതയിൽ) യാത്രചെയ്യുക. നെടുമങ്ങാട് ചുള്ളിമാനൂർ വിതുര തേവിയോട് അഗസ്ത്യകൂടത്തിനുള്ള വഴിയിൽ ഇടതുവശത്തായി ഗോൾഡൻ വാലിയിലേയ്ക്കുള്ള വഴിയിൽ 22 ഹെയർപിൻ വളവുകൾ കഴിയുമ്പോൾ പൊന്മുടി എത്തുന്നു.

പ്രത്യേകതകൾ

edit

പൊന്മുടിയിലെ തേയിലത്തോട്ടങ്ങൾ പ്രശസ്തമാണ്. പൊന്മുടി കൊടുമുടിയിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെയാണ് വിനോദസഞ്ചാര കേന്ദ്രം. ഈ സ്ഥലം എക്കോ പോയിന്റ് എന്നും അറിയപ്പെടുന്നു. സാഹസിക മലകയറ്റം തുടങ്ങുന്നതിനുള്ള ഒരു തുടക്ക സ്ഥലമാണ് പൊന്മുടി.

പൊന്മുടിക്ക് സമീപത്തായി കാടിനുള്ളിൽ ഒരുപാട് അരുവികളും വെള്ളച്ചാട്ടങ്ങളും നിലനിൽക്കുന്ന ഗോൾഡൻ വാലിയും ആകർഷണമാണ്. കല്ലാർ നദിയിലേയ്ക്കുള്ള ഒരു കവാടവുമാണ് പൊന്മുടി. ഉരുളൻ കല്ലുകളും പച്ചമരങ്ങളും കുളിരുകോരിയ വെള്ളവും ഒരു നല്ല വെള്ളച്ചാട്ടവും മത്സ്യങ്ങളുമുള്ള കല്ലാർ ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.

2000 അടി ഉയരത്തിൽ നിൽക്കുന്ന അഗസ്ത്യകൂടമാണ് ഈ പ്രദേശത്തെ മറ്റൊരു ആകർഷണം. മീൻമുട്ടി വെള്ളച്ചാട്ടം അടുത്തുള്ള മറ്റൊരു പ്രധാന ആകർഷണമാണ്. സമീപത്തായി ബ്രൈമൂർ, ബോണക്കാട് തുടങ്ങിയ പ്രദേശങ്ങളും സ്ഥിതിചെയ്യുന്നു.

യാത്രയ്ക്കായി

edit