തിരുവനന്തപുരം നഗരത്തിൽ നന്നും 61 കി.മി. കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് ബോണക്കാട്. വിതുര, മരുതാമല വഴി ഇവിടെ എത്തിച്ചേരാം. പൊന്മുടിക്കടുത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശം കൂടിയാണിത്. അഗസ്ത്യകൂടത്തിലേക്കും ബോണക്കാട് വഴിയാണ് പോകേണ്ടത്. ബ്രിട്ടീഷുകാർ സ്ഥാപിച്ച ഒരു തേയിലത്തോട്ടം ഇവിടെയുണ്ട്. കൂടാതെ ബോണക്കാട് കുന്നിൽ സ്ഥാപിച്ചിരിക്കുന്ന കുരിശടിയിലേയ്ക്ക് വർഷം തോറും തീർത്ഥാടകരെത്തുന്നു.