തിരുവനന്തപുരം ജില്ലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു മലയോരപട്ടണമാണ് നെടുമങ്ങാട്. ഒരു നഗരസഭ/മുനിസിപ്പാലിറ്റി കൂടിയാണ് നെടുമങ്ങാട് തിരുവനന്തപുരം നഗരത്തിൽ നിന്നും 18 കിലോമീറ്റർ ദൂരെയാണിവിടം. തിരുവനന്തപുരം ജില്ലയിലെ 4 താലൂക്കുകളിൽ ഏറ്റവും വലിയ താലൂക്കാണ് നെടുമങ്ങാട്. കുരുമുളക്, റബ്ബർ പോലുള്ള മലഞ്ചരക്കുകളുടെ ഒരു പ്രധാന വിപണന കേന്ദ്രമാണിവിടം. കൂടാതെ പച്ചക്കറികളൂടേയും വലിയ വിപണനകേന്ദ്രം കൂടിയായ ഇവിടം തിരുവനന്തപുരം ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രം കൂടിയാണ്. നെടുമങ്ങാട് പട്ടണത്തിൽ തന്നെയുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കോയിക്കൽ കൊട്ടാരം. ഇത് ഇന്ന് പുരാവസ്തുവകുപ്പിനു കീഴിലുള്ള നാണയപ്രദർശന ശാലയാണ്.
ഭൂമിശാസ്ത്രം
editനെടുമങ്ങാട് 8°36′N 77°00′E / 8.6°N 77.0°E / 8.6; 77.0 അക്ഷാംശ രേഖാംശങ്ങളിൽ സ്ഥിതി ചെയുന്നു. സമുദ്രനിരപ്പിൽ നിന്ന് ശരാശരി 68 മീറ്റർ (223 അടി) ഉയരത്തിൽ സ്ഥിതി ചെയുന്നു.പടിഞ്ഞാറ് ഭാഗത്ത് തിരുവനന്തപുരം താലുക്ക്, തെക്കു ഭാഗത്ത് നെയ്യാറ്റിൻകര താലുക്ക്, കിഴക്കേ ഭാഗത്ത് തമിഴ്നാട് എന്നിവ ഇവിടം ചുറ്റപ്പെട്ട് കിടക്കുന്നു.
ഭൂപ്രകൃതി
editഉത്തര അക്ഷാംശം 8ഡിഗ്രി 35 യ്ക്കും പൂർവ്വ രേഖാംശം 77 ഡിഗ്രി 15 യ്ക്കും ഇടയ്ക്കാണ് നെടുമങ്ങാടിൻറെ സ്ഥാനം. കുന്നുകളും, ചരിവുകളും, താഴ്വരകളും സമതലങ്ങളും ഇടകലർന്ന ഈ പ്രദേശം കേരളത്തിൻറെ ഭൂപ്രകൃതി അനുസരിച്ച് ഇടനാട് വിഭാഗത്തിൽപ്പെടുന്നു. 75 % പ്രദേശത്തും ലാറ്ററേറ്റ് മണ്ണാണുള്ളത്. മറ്റുള്ളവ പശിമരാശി മണ്ണും മണലുമാണ്.
അതിരുകൾ
editകിഴക്ക് : തൊളിക്കോട്, ഉഴമലയ്ക്കൽ, വെള്ളനാട് പഞ്ചായത്തുകൾ പടിഞ്ഞാറ് :വെമ്പായം പഞ്ചായത്ത് ് വടക്ക് : ആനാട് പഞ്ചാത്ത് തെക്ക : അരുവിക്കര കരകുളം പഞ്ചായത്തുകൾ
നെടുമങ്ങാടിനടുത്തുള്ള ആകർഷകമായ സ്ഥലങ്ങൾ
edit- പൊന്മുടി (45 km വിതുര വഴി
- തമ്പുരാൻ പാറ
- വിതുര ഹിൽ സിറ്റി&ഹിൽ ടൗൺ
- അരുവിക്കര ഡാം
- മീൻമുട്ടി (30 km വിതുര വഴി )
- ഹാപ്പി ലാന്റ് (വാട്ടർ തീം പാർക്ക്) (15 km)
- തിരിച്ചിട്ടപ്പാറ - (3 km)
- പേപ്പാറ വന്യമൃഗസങ്കേതവും പേപ്പാറ ഡാമും - (32 km വിതുര വഴി )
- പാലോട് സസ്യശാസ്ത്രോദ്യാനം - (15 km)
- അഗസ്ത്യകൂടം - (50 km വിതുര വഴി )
- വലിയമല എൽ പി എസ് സി
മുനിസിപ്പൽ ആഫീസിന് തൊട്ട് അടുത്തായുള്ള കോയിക്കൽ കൊട്ടാരം ഉമയമ്മാറാണിയുടെ കൊട്ടാരമാണെന്ന് ചരിത്രകാരന്മാർ പറയുന്നു. പ്രാചീന നാലുകെട്ട് സമ്പ്രദായത്തിലുള്ള ഈ കൊട്ടാരത്തിൽ നിന്നും പുറത്തേക്ക് ഭൂമിക്കടിയിലൂടെ ഒരു തുരങ്കം നിർമിച്ചിട്ടുണ്ട്. ഇതിന്റെ അറ്റം സമീപത്തുണ്ടായിരുന്നെന്നു വിശ്വസിക്കുന്ന കരുപ്പൂർ കൊട്ടാരവുമായി ചേരുന്നു എന്നാണ് പറയുന്നത്. ഇന്ന് ഇത് ഒരു ചരിത്ര സംരക്ഷിത സ്മാരകമാണ്. ഈ ചരിത്ര സ്മാരകത്തിൽ ഫോക്‌ലോർ മ്യൂസിയവും, ന്യൂമിസ്മാറ്റിക് മ്യൂസിയവും പ്രവർത്തിച്ചുവരുന്നു. ഈ മ്യൂസിയങ്ങൾ കേരളത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഏക മ്യൂസിയമാണ് ഇവിടത്തേത്. സ്വർണനാണയ ശേഖരങ്ങൾ അടക്കം പ്രദർശനത്തിനു വച്ചിട്ടുണ്ട്. കൂടാതെ 29ആം വാർഡിലെ വേങ്കോട് ഉള്ള അമ്മാൻ പാറ ഏറെ വിനോദസഞ്ചാരികളെ ആകർഷിച്ചു വരുന്നു. പൊന്മുടി ഹിൽ റിസോർട്ടിലേയ്ക്കുള്ള യാത്രയിലെ ഇടത്താവളം കൂടിയാണ് നെടുമങ്ങാട്.എടുത്തു പറയേണ്ട മറ്റൊരു കാര്യം എന്ന് പറഞ്ഞാൽ നെടുമങ്ങാട് താലൂക്കിൽ നിന്നും മാറി 5 കിലോമീറ്റർ അകലെയാണ് ഐഎസ്ആർഒസ്ഥിതി ചെയ്യുന്നത്.
ആരാധനാലയങ്ങൾ / തീർഥാടന കേന്ദ്രങ്ങൾ
editമുത്തുമാരിയമ്മൻ ക്ഷേത്രം, മേലാങ്കോട് ക്ഷേത്രം, മുത്താരമ്മൻ ക്ഷേത്രം, കോയിക്കൽ ശിവക്ഷേത്രം, മുഖവൂ൪ മഹാവിഷ്ണു ക്ഷേത്രം, മേലെ കല്ലിയോട് ശ്രീ ഭദ്രകാളി ദേവിക്ഷേത്രം കരിമ്പിക്കാവ് ശാസ്താക്ഷേത്രം, തിരിച്ചിറ്റൂർ ശിവ വിഷ്ണു ക്ഷേത്രം, കരുപ്പുർ ഭദ്രകാളി ക്ഷേത്രം, കൊട്ടപ്പുറം മഹാദേവ ക്ഷേത്രം, പെങ്ങാട്ടുകോണം ദേവി ക്ഷേത്രം, കൊല്ലങ്കാവ് ശ്രീ ഭൂതത്താൻ ആൽത്തറ,പഴവടിക്ഷേത്രം, ഇണ്ടളയപ്പൻ ക്ഷേത്രം, അർദ്ധനാരീശ്വര ക്ഷേത്രം, പറയര് കാവ്, പഴവടി ഗണപതിക്ഷേത്രം, പറണ്ടോട് ഭഗവതി ക്ഷേത്രം, മണ്ണാറമ്പാറ ക്ഷേത്രം, നെട്ടയിൽ മണക്കോട് ഭദ്രകാളി ക്ഷേത്രം ,ഏറെകാലത്തെ പഴക്കമുള്ള നെടുമങ്ങാട് ടൗണിലെ മുസ്ലീം പള്ളിയും ക്രിസ്ത്യൻ പള്ളിയും അടങ്ങുന്നതാണ് ഇവിടുത്തെ അരാധനാലയങ്ങൾ. മുത്തുമാരിയമ്മൻ ക്ഷേത്രം, [[Wy/ml/മേലാങ്കോട് ക്ഷേത്രം, മുത്താരമ്മൻ ക്ഷേത്രം എന്നീ ദേവസ്ഥാനങ്ങളിലെ ഉത്സവം ഒരേ ദിവസം നെടുമങ്ങാട് ഓട്ടം എന്ന പേരിൽ ആഘോഷിക്കുന്നു|മേലാങ്കോട് ക്ഷേത്രം, മുത്താരമ്മൻ ക്ഷേത്രം എന്നീ ദേവസ്ഥാനങ്ങളിലെ ഉത്സവം ഒരേ ദിവസം നെടുമങ്ങാട് ഓട്ടം എന്ന പേരിൽ ആഘോഷിക്കുന്നു]]
തിയറ്ററൂകൾ
edit- സൂരൃ ടാക്കീസ്
- റാണി ടാക്കീസ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
edit- ഗവർമെന്റ് ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ (4 കിമി)
- ഗവർമെന്റ് ഹൈ സ്കൂൾ - കരിപ്പൂർ - (3 കിമി)
- ഗവർമെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ - മഞ്ച - (3 കിമി.)
- ഗവർമെന്റ് പോളിടെൿനിക് - മഞ്ച
- ഗവർമെന്റ് ട്രെയിനിങ്ങ് കോളേജ് - മഞ്ച
- ഗവർമെന്റ് കോളേജ് - വാളിക്കോട് - (2 കിമി)
- ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ - പൂവത്തൂർ (6 കിമി)
- ഗവർമെന്റ് ബോയിസ് യു പി സ്കൂൾ
- ഗവർമെന്റ് ഠൌൺ എൽ പി സ്കൂൾ
- എൽ എം എ എൽ പി സ്കൂൾ, കുളവിക്കോണം
- ദർശന ഹയർ സെക്കന്ററി സ്കൂൾ - വാളിക്കോട്
- കൈരളി വിദ്യാഭവൻ - നെട്ടറച്ചിറ (2 കിമി)
- ലൂർദ്സ് മൗണ്ട് ഹയർ സെക്കന്ററി സ്കൂൾ - വട്ടപ്പാറ (10 കിമി)
- മോഹൻദാസ് കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് ടെക്നോളജി - അനാട് (5 കിമി)
- പി.എ. അസീസ് കോളേജ് ഓഫ് എഞ്ചിനിയറിങ്ങ്, കരകുളം
- മുസ്ലിം അസ്സോസിയേഷൻ കോളേജ് ഓഫ് എഞ്ചിനിയറിങ്ങ്, വെഞ്ഞാറമൂട് (16 കിമി)
- ശ്രീഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട്(16 കിമി)
- ശ്രീ ഉത്രാടം തിരുന്നാൾ കോളേജ് ഓഫ് മെഡിസിൻ, വേങ്കോട് (10 കിമി)
- നാഷണൽ ട്രെയിനിങ്ങ് കോളേജ്, കൊല്ലംകാവ് (4 കിമി)
- ശ്രീ നാരായണ വിലാസം ഹയർ സെക്കന്ററി സ്കൂൾ, ആനാട് (5 കിമി)
- ഗവർമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ
- നെടുമങ്ങാട് നിന്നും 6 കിലോമീറ്റർ അകലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സെൻറർ ആൻഡ് ടെക്നോളജി