Wy/ml/ചിറയിൻകീഴ്

< Wy | ml
Wy > ml > ചിറയിൻകീഴ്

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലുള്ള ഒരു ചെറിയ പട്ടണമാണ് ചിറയൻ‌കീഴ്. തിരുവനന്തപുരത്തുനിന്നും 33 കിലോമീറ്റർ അകലെയായാണ് ചിറയൻ‌കീഴ് സ്ഥിതിചെയ്യുന്നത്.

ചിറയിൻകീഴിനടുത്തു ‌ ചരിത്രപ്രസിദ്ധമായ അഞ്ചുതെങ്ങു കോട്ട.(7 കി.മീ).മഹാകവി കുമാരനാശാൻ ജനിച്ച കായിക്കര, ചിറയൻകീഴിനും വർക്കലയ്‌ക്കും ഇടയിലാകുന്നു.വാമനപുരം നദി ചിറയൻകീഴു വച്ച്‌ അറബിക്കടലിൽ പതിയ്‌ക്കുന്നു.

ഭൂമിശാസ്ത്രം

edit

തിരുവനന്തപുരം വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ചിറയിൻ‌കീഴ് റെയിൽ‌വേസ്റ്റേഷൻ കൊല്ലം-തിരുവനന്തപുരം റെയിൽ പാതയിലാണ്. കൊല്ലം, ആറ്റിങ്ങൽ, തിരുവനന്തപുരം, കണിയാപുരം എന്നിവിടങ്ങളിൽ നിന്ന് ചിറയൻ‌കീഴിലേക്ക് യാത്രാബസ്സുകൾ ഓടുന്നുണ്ട്.

സാംസ്കാരികം

edit

ശാർക്കരദേവി ക്ഷേത്രവും വർക്കല കടപ്പുറവുമാണ് ചിറയിൻ‌കീഴിന്റെ പ്രധാന ആകർഷണങ്ങൾ. മാർച്ച്-ഏപ്രിൽ മാസങ്ങളിലായി 10 ദിവസം നീണ്ടുനിൽക്കുന്ന ശാർക്കര ഭരണി ഉത്സവം ഒരു വലിയസംഘം ഭക്തജനങ്ങളെ ആകർഷിക്കുന്നു. കേരളത്തിലെ ചുരുക്കം ക്ഷേത്രങ്ങളിൽ മാത്രം നടന്നു വരുന്ന കാളിയൂട്ട് എന്ന ക്ഷേത്ര ആചാരം (അടിസ്‌ഥാന കല), ശാർക്കരദേവീ ക്ഷേത്രത്തിലെ പ്രത്യേകതയായി ഏല്ലാ വർഷവും നടന്നുവരുന്നു.

പ്രധാനപ്പെട്ട വ്യൿതികൾ

edit