Wy/ml/ആറ്റിങ്ങൽ

< Wy | ml
Wy > ml > ആറ്റിങ്ങൽ

കേരളത്തിലെ തിരുവനന്തപുരം ചിറയിൻകിഴ് താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് ആറ്റിങ്ങൽ. തിരുവനന്തപുരത്തിന്30 കി.മീ. വടക്കാണാറ്റിങ്ങൽ.മൂവാറ്റുപുഴ്ശ്- കോന്നി റൂട്ടിലാണ് ഈ സ്ഥലം.

ഭൂമിശാസ്ത്രം

edit

അക്ഷാംശം 76.83° കിഴക്കും 8.68° വടക്കും ആയി സമുദ്രനിരപ്പിൽ നിന്ന് 23 മീറ്റർ (75 അടി) ഉയരത്തിൽ ആറ്റിങ്ങൽ സ്ഥിതിചെയ്യുന്നു.

എത്തിച്ചേരാൻ

edit

വർക്കല റെയിൽ‌വേ സ്റ്റേഷൻ (15 കി.മീ), ചിറയിൻകീഴ് റെയിൽ‌വേ സ്റ്റേഷൻ (7 കി.മീ), തിരുവനന്തപുരം വിമാനത്താവളം (30 കി.മീ) എന്നിവ അടുത്താണ്. കൊല്ലം-തിരുവനന്തപുരം പാതയായ ദേശീയപാത 544 ആറ്റിങ്ങൽ വഴി കടന്നുപോകുന്നു. കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നും എപ്പോഴും ബസ്സ് ലഭിക്കും. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ആണ്. വെഞ്ഞാറമൂട്‌, കിളിമാനൂർ, വർക്കല, ചിറയിൻകീഴ്‌, കഴക്കൂട്ടം എന്നീ പ്രദേശങ്ങൾ അടുത്തുകിടക്കുന്നു. കേരളത്തിലെ ഒരു പ്രധാനപ്പെട്ട ദീർഘദൂര പാതയായ എം.സി. റോഡ്‌ ആറ്റിങ്ങലിനടുത്തുള്ള വെഞ്ഞാറമൂടു വഴിയാണ് കടന്നു പോകുന്നത്‌.

വിനോദസഞ്ചാര കേന്ദ്രങ്ങൾ

edit
  • ശാർക്കരദേവി ക്ഷേത്രവും വർക്കല കടപ്പുറവും ആറ്റിങ്ങലിന് അടുത്താണ്. ( 15 കി.മീ ദൂരം).
  • പുരാതനമായ വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം
  • ചരിത്രപ്രാധാന്യമുള്ള അഞ്ചുതെങ്ങ്‌ കോട്ട ആറ്റിങ്ങലിനടുത്താണ്. ( 20 കി.മീ ).
  • ശ്രീനാരായണ ഗുരു സ്ഥാപിയ്ക്കുകയും പിന്നീട്‌ അദ്ദേഹത്തിന്റെ സമാധി സ്ഥലവുമായ ശിവഗിരി ( 23 കി.മി).
  • ശിവക്ഷേത്രമായ അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രം - (3കി.മീ )
  • ചരിത്രപ്രസിദ്ധമായ വലിയകുന്നു കൊട്ടാരവും ആറ്റിങ്ങൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു
  • കുമാരനാശാൻ സ്മാരകം, തോന്നയ്കൽ - (10 കി. മീ)
  • പുരാതനമായ കീഴാറ്റിങ്ങൽ മുള്ളീയൻ കാവു ക്ഷേത്രം (2.5 കി.മി)