കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെ വളരെ പ്രസിദ്ധമായ കടലോരപ്രദേശമാണ് വിഴിഞ്ഞം. നഗരത്തിൽ നിന്നും ഏകദേശം 17 കി.മീ. ദൂരത്തായി ഈ പ്രദേശം സ്ഥിതിചെയ്യുന്നു. കോവളത്തിനടുത്താണ് വിഴിഞ്ഞം. ആയ് രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു വിഴിഞ്ഞം. ഡച്ചുകാരാണ് ആദ്യമായി പാണ്ടികശാല കെട്ടിയത്.
പ്രത്യേകതകൾ
editഒരു മത്സ്യബന്ധന പ്രദേശം എന്നതിലുപരി പ്രകൃതിദത്ത തുറമുഖം സ്ഥിതിചെയ്യുന്നു എന്നതുകൂടാതെ തിരമാലകളിൽ നിന്നും വൈദ്യുതി ഉണ്ടാക്കുന്ന ഒരു പവർ സ്റ്റേഷനും സമുദ്രമത്സ്യങ്ങളുടെ ഒരു അക്വേറിയവും ഇവിടെ സ്ഥിതിചെയ്യുന്നു.
ആരാധനാലയങ്ങൾ
edit1622 ൽ ആദ്യത്തെ കത്തോലിക്കാ പ്പള്ളി ഇവിടെ സ്ഥാപിതമായി. കൂടാതെ വിഴിഞ്ഞം മുസ്ലീം പള്ളിയും ഇവിടെ സ്ഥിതിചെയ്യുന്നു.