Wy/ml/നേപ്പിയർ മ്യൂസിയം

< Wy‎ | ml
Wy > ml > നേപ്പിയർ മ്യൂസിയം

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സംഗ്രഹാലയമാണ് നേപ്പിയർ മ്യൂസിയം. ഇത് സ്ഥാപിക്കപ്പെട്ടത് 1855ലാണ്. 1874 ൽ ഇതിന്റെ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടത്തിന്റെ അടിത്തറ പണിതു. പുതിയ കെട്ടിടം 1866 മുതൽ 1872 വരെ മദ്രാ‍സ് സർക്കാറിന്റെ ഗവർണ്ണറായിരുന്ന നേപ്പിയർ പ്രഭുവിന്റെ പേരിൽ നാമകരണം ചെയ്തു.

നേപ്പിയർ മ്യൂസിയം

രൂപകൽപ്പന edit

ഇതിന്റെ രൂപകൽപ്പന ചെയ്തത് റോബർട്ട് കിസോം എന്ന വാസ്തുവിദ്യ വിദഗ്ദ്ധനാണ്. ഇതിന്റെ പണി തീർന്നത് 1880ലാണ്. മദ്രാസ് സർക്കാർ ആണ് ഇതിന്റെ പണി തീർത്തത്. ഇതിന്റെ പ്രത്യേകമായ രൂപകൽപ്പന കൊണ്ട് ഈ മ്യൂസിയം വളരെ ശ്രദ്ധേയമാ‍ണ്.

പ്രത്യേകതകൾ edit

ഈ മ്യൂസിയത്തിൽ ചരിത്രപരമായി പ്രാധാന്യമുള്ള ധാരാളം പൌരാണികവസ്തുക്കളും, വെങ്കല പ്രതിമകളും, പുരാണ ആഭരങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. കൂടാതെ പുരാതന കാലത്തെ ഒരു വലിയ തേരും, ആനകൊമ്പ് കൊണ്ടുള്ള കൊത്തുപണികളും ഇതിനകത്ത് കാണാം. ഇതിനകത്ത് ശ്രീ ചിത്ര ആർട് ഗാലറിയും സ്ഥിതി ചെയ്യുന്നു. ഇവിടെ രാജാ രവിവർമ്മയുടെയും , നിക്കോളാസ് റോറിച്ചിന്റേയും ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ ഇവിടെ മുഗൾ, തഞ്ചാവൂർ വംശകാലത്തെ ചിത്രങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു.

 
നേപ്പിയർ മ്യൂസിയം