Wy/ml/വേളി

< Wy‎ | ml
Wy > ml > വേളി

തിരുവനന്തപുരം ജില്ലയിലെ വേളി കായലിന്റെ കരയിലുള്ള ഒരു പ്രദേശമാണ് വേളി എന്നറിയപ്പെടുന്നത്. ഒരു വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിൽ പ്രശസ്തമായവേളി ടൂറിസ്റ്റ് ഗ്രാമം ഇവിടെയാണ്. കടൽ കായലുമായി ഒന്നിച്ചു ചേരുന്ന പൊഴി വേളി വിനോദ സഞ്ചാര ഗ്രാമത്തിന്റെ ഭാഗമാണ്. ഈ ചെറിയ മണൽത്തിട്ട കായലിനെയും കടലിനെയും വേർതിരിക്കുന്നു. വേളി-ആക്കുളം തടാകവും ഇവിടെയാണ്. ശംഖുമുഖം കടൽത്തീരവും വേളിയുടെ അടുത്താണ് സ്ഥിതിചെയ്യുന്നത്.

വേളിയിലെ ഒഴുകുന്ന ഭക്ഷണശാല

പ്രത്യേകതകൾ edit

കുട്ടികൾക്കായുള്ള ഒരു പാർക്ക്, ജല-കായിക വിനോദങ്ങൾ, ഒരു ഉല്ലാസ പാർക്ക്, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു ഭക്ഷണശാല, കടൽത്തിരവുമായി ബന്ധിപ്പിക്കുന്ന വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു പാലം, മനേഹരമായ ഉദ്യാനം എന്നിവ വേളിയിലുണ്ട്. പാർക്കിൽ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ നിർമ്മിച്ച പല ഭീമാകാരമായ ശില്പങ്ങളും സ്ഥാപിച്ചിരിക്കുന്നു.

വേളി ടൂറിസ്റ്റ് ഗ്രാമത്തിന്റെ സന്ദർശന സമയം രാവിലെ 10 മണിമുതൽ വൈകിട്ട് 6 മണിവരെ ആണ്.