Wy/ml/ബാലരാമപുരം

< Wy‎ | ml
Wy > ml > ബാലരാമപുരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ബാലരാമപുരം. നേമം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.തിരുവനന്തപുരം ജില്ലയിൽ ചാല കമ്പോളം കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട കമ്പോളമായി പരിഗണിക്കപ്പെടുന്നത് ബാലരാമപുരത്തെയാണ്. അതിപുരാതന വസ്ത്രനിർമ്മാണചാതുരിയുടെ പാരമ്പര്യം കൊണ്ട് പ്രശസ്തമായ ബാലരാമപുരം സാംസ്കാരിക മികവിന്റെയും,മതസൗഹാർദ്ദത്തിന്റെയും പര്യായമാണ്.തിരുവിതാംകൂർ മഹാരാജാവ് ബാലരാമവർമ്മയുടെ നാമധേയത്തിൽ സ്ഥാപിതമായ ബാലരാമപുരത്തിൻറെ വിസ്തൃതി ഏകദേശം പത്ത് കിലോമീറ്റർ ചുറ്റളവ് ആണ്. വടക്ക് എരുത്താവൂർ മലയും,തെക്ക് കുന്നിൻപ്രദേശങ്ങൾ ചേർന്ന പീഠഭൂമിയും,കിഴക്ക് നെയ്യാറ്റിൻകര നഗരാതിർത്തിയും പടിഞ്ഞാറ് പള്ളിച്ചൽ പഞ്ചായത്തും ആണ് അതിരുകൾ.നൂറ്റാണ്ടുകൾ പഴമയുള്ള ഈ മണ്ണ് ഇന്ന് വികസിക്കാൻ വീർപ്പ്മുട്ടി നിൽക്കുന്ന ഒരു കൊച്ചു നഗരം ആണ്. ഉടയാടകൾ നെയ്യുന്ന നെയ്ത്തുകാരും,മണ്ണിൽ ജീവിതം തളിർപ്പിക്കുന്ന കർഷകരും,കടലിനെ ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികളും,പടർന്നുപന്തലിച്ച കച്ചവടക്കാരും,കച്ചവടസൂത്രങ്ങളുമായി മറ്റുനാടുകൾ തേടിപ്പോയ ഇൻസ്റ്റോൾമെന്റ് ക്യാമ്പുകളും,ക്രമേണ വർദ്ധിച്ചുവരുന്ന ഉദ്യോഗസ്ഥരും ആണ് ഈ നാടിൻറെ സാമ്പത്തികഘടനയെ നിയന്ത്രിക്കുന്നത്. അരി,പച്ചക്കറി എന്നിവയുടെ വിലയെ നിയന്ത്രിക്കുന്ന പ്രധാന വിപണിയാണ് ബാലരാമപുരം.ഗൃഹോപകരണങ്ങളുടെ വൈവിധ്യമാർന്ന ശേഖരവും,വിലക്കുറവും ആധുനിക ബാലരമാപുരത്തിന്റെ മാർക്കറ്റിനെ കൂടുതൽ ജനശ്രദ്ധയുള്ളതാക്കുന്നു.

ഗതാഗത സൗകര്യം ഏറെയുള്ള പ്രദേശമാണ് ബാലരാമപുരം .ദേശീയപാത ഇതുവഴി കടന്നുപോകുന്നു .തിരുവനന്തപുരം ,നാഗർകോവിൽ ,വിഴിഞ്ഞം ,കാട്ടാക്കട തുടങ്ങിയ സ്ഥലങ്ങളുമായി നിലവാരമുള്ള പാതകളാൽ ഗതാഗത സൗകര്യമുണ്ട് .ബാലരാമപുരം റെയിൽവേ സ്റ്റേഷൻ ദേശീയ പാതയിൽ നിന്നും ഒരു കിലോമീറ്റര് അകലെയാണ് സ്ഥിതിചെയ്യുന്നത്.

സ്ഥാനം edit

ഇന്ത്യയുടെ കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന് (തിരുവനന്തപുരം) 15 കിലോമീറ്റർ തെക്കും പാറശ്ശാലയിൽ നിന്ന് 17 കിലോമീറ്റർ വടക്കും സംസ്ഥാനത്തിന്റെ തെക്കേ അതിർത്തിയിലും ദേശീയ പാത 66 ലാണ് ബാലരാമപുരം സ്ഥിതി ചെയ്യുന്നത്. ബാലരാമപുരം സ്ഥിതി ചെയ്യുന്നത് 8°23′N 77°5′E ആണ്.