Wy/ml/നെയ്യാർ അണക്കെട്ട്

< Wy‎ | ml
Wy > ml > നെയ്യാർ അണക്കെട്ട്

തിരുവനന്തപുരം ജില്ലയിൽ നെയ്യാർ നദിയിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് നെയ്യാർ അണക്കെട്ട്. 1958-ൽ നിർമ്മിച്ച അണക്കെട്ട് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര-ഉല്ലാസ കേന്ദ്രം കൂടിയാണ്. പശ്ചിമഘട്ടത്തിന്റെ തെക്കായുള്ള പൊക്കം കുറഞ്ഞ മലകൾ നെയ്യാർ ഡാമിന് അതിർത്തി തീർക്കുന്നു. സുന്ദരമാ‍യ ഒരു തടാകവും ഉണ്ട് ഇവിടെ.

നെയ്യാർ ഡാം ജല സംഭരണിയുടെ ഒരു ദൃശ്യം.

ഇവിടത്തെ പരിസ്ഥിതിയിലെ ജീവജാലങ്ങളിൽ കാട്ടുപോത്ത്, വരയാട്, സ്ലോത്ത് കരടി, കാട്ടുപൂച്ച, നീലഗിരി ലംഗൂർ, കാട്ടാന, സാമ്പാർ മാൻ എന്നിവ ഉൾപ്പെടുന്നു.

പ്രധാന ആകർഷണങ്ങൾ edit

  • സിംഹ സഫാരി ഉദ്യാനം
  • ബോട്ട് യാത്ര
  • മാൻ ഉദ്യാനം
  • സ്റ്റീവ് ഇർവിൻ സ്മാരക മുതല വളർത്തൽ കേന്ദ്രം.(മുതലകളെ കൂട്ടിൽ അടയ്ക്കാതെ തുറന്നു വിട്ടിരിക്കുന്നു)
  • ചെറിയ വന്യജീവി സംരക്ഷണ കേന്ദ്രം
  • തടാക ഉദ്യാനം
  • നീന്തൽക്കുളം
  • കാഴ്ചമാടം
  • ശുദ്ധജല അക്വാറിയം
  • കുട്ടികളുടെ ഉദ്യാനം
 
ഉദ്യാനകാഴ്ച, ഡാമിനു മുകളിൽ നിന്നും

മറ്റു സവിശേഷതകൾ edit

നെയ്യാർ അണക്കെട്ട് സ്ഥിതിചെയ്യുന്ന പ്രദേശത്തിനു സമീപമായി കേരളത്തിന്റെ ഒന്നാമത്തെ തുറന്ന ജയിൽ (തടവറയില്ലത്ത ജയിൽ) സ്ഥിതിചെയ്യുന്നു. കൂടാതെ, ഡാമിൽ നിന്നും 1 കിലോമീറ്റർ ദൂരത്തായി സമുദ്ര നിരപ്പിൽ നിന്നും 2000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കാളിപാറ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഡാമിനു സമീപത്തായി ശിവാനന്ദ ആശ്രമം (യോഗ പഠനകേന്ദ്രം) സ്ഥിതി ചെയ്യുന്നു.