തലശ്ശേരി നഗരത്തിലെ തിരുവങ്ങാട് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് തിരുവങ്ങാട് ക്ഷേത്രം. ശ്രീരാമൻ ആണ് ഇവിടത്തെ പ്രധാന വിഗ്രഹം. ഹനുമാൻ, ദക്ഷിണാമൂർത്തി, ഗണപതി,സുബ്രഹ്മണ്യൻ, അയ്യപ്പൻ, നാഗദേവതകൾ, ബ്രഹ്മരക്ഷസ്സ് എന്നിവരാണ് ഉപപ്രതിഷ്ഠകൾ.
ഒരു ആഴ്ച നീണ്ടു നിൽക്കുന്ന വാർഷികോത്സവം എല്ലാ മേടമാസവും വിഷു ദിവസമാണ് കൊടിയേറുന്നത്.