Wy/ml/തലശ്ശേരി

< Wy‎ | ml
Wy > ml > തലശ്ശേരി

കേരളത്തിലെ മലബാർ തീരത്തുള്ള ഒരു പട്ടണമാണ് തലശ്ശേരി. കണ്ണൂർ ജില്ലാ തലസ്ഥാനത്തുനിന്നും 21 കി.മീ തെക്കായാണ് തലശ്ശേരി സ്ഥിതിചെയ്യുന്നത്.

മനസ്സിലാക്കാന്‍ edit

ക്രിക്കറ്റിന്റെയും സർക്കസിന്റെയും കേക്കിന്റെയും നഗരമായാണ് തലശ്ശേരി അറിയപ്പെടുന്നത്. തലശ്ശേരി മുൻസിപ്പൽ ക്രിക്കറ്റ് മൈതാനത്ത് (തലശ്ശേരി സ്റ്റേഡിയം) ആദ്യമായി ക്രിക്കറ്റ് കളിച്ചുതുടങ്ങിയത് 1800-കളുടെ ആദ്യത്തിലാണ്. കേണൽ ആർതർ വെല്ലസ്ലിയാണ് മലബാർ പ്രദേശത്തും തലശ്ശേരി പട്ടണത്തിലും ക്രിക്കറ്റ് കൊണ്ടുവന്നത്. കേരളത്തിലെ ആദ്യത്തെ ബേക്കറി ആയ മമ്പള്ളി ബേക്കറി മമ്പള്ളി റോയൽ ബിസ്ക്കട്ട് ഫാക്ട്ടറിയെന്നപേരിൽ 1880-ൽ തലശ്ശേരിയിലാണ് സ്ഥാപിക്കപ്പെട്ടത്. കേരളത്തിൽ ആദ്യമായി ക്രിസ്മസ് കേക്ക് ഉണ്ടാക്കിയത് ഇവിടെയാണ്. തലശ്ശേരി കുരുമുളക് ലോകപ്രശസ്തമാണ്.

എത്തിച്ചേരാന്‍ edit

വിമാനമാര്‍ഗ്ഗം edit

ഏറ്റവും അടുത്തുള്ള വിമാനത്താവളം തലശ്ശേരിയിൽ നിന്നും തെക്കായി സ്ഥിതിചെയ്യുന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ആണ്.

റോഡു മാര്‍ഗ്ഗം edit

ദേശീയപാത 17(ദേശീയപാത 66) തലശ്ശേരിയിലൂടെ കടന്നു പോകുന്നു, കോഴിക്കോട് 67 കിലോമീറ്റർ ദൂരെയാണ്. തലശ്ശേരി-കൂർഗ് റോഡ്(തലശ്ശേരി-കൂട്ടുപുഴ സംസ്ഥാനപാത) 319 കിലോമീറ്റർ അകലെയുള്ള ബെംഗളൂരുമായി ബന്ധപ്പെടുത്തുന്നു

തീവണ്ടി മാര്‍ഗ്ഗം edit

തലശ്ശേരി റെയിൽ‌വേ സ്റ്റേഷൻ മിക്കവാറും എല്ലാ ട്രെയിനുകളും നിർത്തുന്ന ഒരു പ്രധാനപ്പെട്ട റെയിൽ‌വേ സ്റ്റേഷൻ ആണ്.


ചുറ്റിക്കാണാന്‍ edit

അടുത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ edit

തലശ്ശേരി കോട്ട edit

 
തലശ്ശേരി കോട്ടയുടെ കവാടം

തലശ്ശേരിയിൽ, അറബിക്കടലിനു സമീപം സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് തലശ്ശേരി കോട്ട. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മലബാർ തീരത്ത് തങ്ങളുടെ സൈനിക ശക്തി പ്രബലമാക്കുന്നതിനായി 1708-ൽ സ്ഥാപിച്ചതാണ് ഈ കോട്ട.

ഓവർബറിസ് ഫോളി edit

 
ഓവർബറിസ് ഫോളി

ജില്ലാ കോടതിയുടെ അടുത്തായി ഒരു പാർക്കിനോടുചേർന്ന് ഒരു കുന്നിനു മുകളിലാണ് ഫോളി സ്ഥിതിചെയ്യുന്നത്. സബ് കളക്ടറുടെ കെട്ടിടത്തിൽ നിന്ന് ഫോളി താഴെ പാറകളിലേക്ക് ചരിഞ്ഞിറങ്ങുന്നു. ഈ നിർമിതിയുടെ നിർമാതാവായ ഇ.എൻ. ഓവർബറിയുടെ പേരിലാണ് ഫോളി അറിയപ്പെടുന്നത്. ഇംഗ്ലീഷുകാരനായ ഇ.എൻ. ഓവർബറി തലശ്ശേരിയിൽ 1870-കളിൽ ജില്ലാ കോടതിയിലെ ജഡ്ജിയായി ജോലി നോക്കിയിരുന്നു.

1879-ൽ ഓവർബറി മലമുകളിൽ ഒരു വിശ്രമസങ്കേതം കെട്ടുവാൻ ആരംഭിച്ചു. അദ്ദേഹത്തിന് അത് പൂർത്തിയാക്കുവാനാ‍യില്ല. പിന്നീട് ഈ സ്ഥലം "ഓവർബറിസ് ഫോളി" എന്ന് അറിയപ്പെട്ടു. ഫോളി അറബിക്കടലിലേക്ക് മനോഹരമായ ഒരു കാഴ്ച ഒരുക്കുന്നു.

ഇന്ന് ഓവർബറിസ് ഫോളി പുനരുദ്ധരിച്ച് മോടിപിടിപ്പിച്ച് ഒരു വിനോദസഞ്ചാര സങ്കേതമായി മാറ്റിയിരിക്കുന്നു. തദ്ദേശവാസികൾ വൈകുന്നേരങ്ങളിലെ ഒരു വിശ്രമസങ്കേതമായി ഈ സ്ഥലം ഉപയോഗിക്കുന്നു. അടുത്തകാലത്തായി കടലിനോടുചേർന്ന് ഒരു തുറസ്സായ കോഫി കടയും തുറന്നിട്ടുണ്ട്.

ധർമ്മടം തുരുത്ത് edit

 
ധർമടം തുരുത്ത്

തലശ്ശേരിയിൽ നിന്നും ഏകദേശം 8 കിലോമീറ്റർ വടക്കായി അറബിക്കടലിൽ സ്ഥിതിചെയ്യുന്ന 2 ഹെക്ടർ വിസ്തീർണ്ണം വരുന്ന ഒരു ദ്വീപാണ് ധർമ്മടം തുരുത്ത്.

  ഭാഗമായത്: Wy/ml/കണ്ണൂർ