തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്താണ് കിഴക്കേക്കോട്ട സ്ഥിതിചെയ്യുന്നത്.ഈസ്റ്റ് ഫോർട്ട് എന്നും ഈ പ്രദേശത്തെ അറിയപ്പെടുന്നു.
ചരിത്രം
editതിരുവിതാംകൂർ രാജാക്കന്മാർ പണിത കോട്ടയുടെ കിഴക്കേ പ്രവേശന ഭാഗമായതു കൊണ്ടാണ് ഈസ്റ്റ് ഫോർട്ടിന് ആ പേര് ലഭിച്ചത്.പണ്ട് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ വശങ്ങളിൽ കോട്ടയുടെ അകത്തായിട്ടായിരുന്നു പഴയനഗരം.അതിൽ വലിയ ലോഹ കവാടങ്ങൾ തിരുവിതാംകൂറിലെ രാജകുടുംബത്തിന്റെ മുദ്ര വച്ച് അലങ്കരിച്ചതാണ് കോട്ടയുടെ പ്രവേശന കവാടം.
പ്രധാന സ്ഥലങ്ങൾ
edit- ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, പത്മതീർത്ഥകുളം - 200 മീ
- പഴവങ്ങാടി ഗണപതി ക്ഷേത്രം - 250 മീ
- ചാല ചന്ത- 100 മീ
- കുതിര മാളിക - 150 മീ
- അഭേദനാഥ ആശ്രമം - 200 മീ
- പുത്തരിക്കണ്ടം മൈതാനം -100 മീ