Wy/ml/കാപ്പില്‍

< Wy‎ | ml
Wy > ml > കാപ്പില്‍

തിരുവനന്തപുരം ജില്ലയിലെ ഇടവ ഗ്രാമപഞ്ചായത്തിലെ ഒരു തീരദേശ ഗ്രാമമാണ്‌ കാപ്പിൽ. വർക്കലയിൽ നിന്നു ഏകദേശം 8 കിലോമീറ്റർ മാറിയാണു ഇതു സ്ഥിതി ചെയ്യുന്നത്. കടലിനും കായലിനും ഇടയിൽ ആയി നിലകൊള്ളുന്ന ഈ ചെറു ഗ്രാമം സഞ്ചാരികളുടെ പറുദീസയാണ്‌. ഇവിടെ ബൊട്ട് ക്ലബ്ബും റിസൊർട്ടുകളും ഉണ്ട്. തിരുവനന്തപുരം നഗരത്തിന്റെ വടക്കുപടിഞ്ഞാറാണ് ഈ ഗ്രാമം.

പ്രധാന ആകര്‍ഷണങ്ങള്‍ edit

മനോഹരമായ കടപ്പുറങ്ങള്‍, പരവൂര്‍ കായല്‍, ജലവിനോദങ്ങള്‍ക്കുള്ള സൗകര്യം എന്നിവയാണ് കാപ്പിലിനെ ആകര്‍ഷകമാക്കുന്നത്. 'കാപ്പില്‍ ഭഗവതിക്ഷേത്രം' പ്രശസ്തമാണ്. ഉത്സവസമയത്ത് ഇവിടെ നല്ല ജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. കാപ്പില്‍ ബോട്ട് ക്ളബ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു സ്ഥാപനമാണ്. കാപ്പിലിനടുത്ത് പരവൂരില്‍ കായലും കടലും കൂടിച്ചേരുന്നയിടം അതിമനോഹരമായ ഒരു അനുഭവം സഞ്ചാരികള്‍ക്ക് നല്‍കും. സമീപപ്രദേശങ്ങളായ വര്‍ക്കല, പരവൂര്‍, ഇടവ, നടയറ, നെല്ലേറ്റില്‍ എന്നീയിടങ്ങളും ടൂറിസപ്രാധാന്യമുള്ള സ്ഥലങ്ങളാണ്.

എത്തിച്ചേരാന്‍ edit

വിമാനമാര്‍ഗ്ഗം edit

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ളത്. (55 കിലോമീറ്റര്‍)

റെയില്‍ മാര്‍ഗ്ഗം edit

ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കാപ്പില്‍ റെയില്‍‌വേ സ്റ്റേഷനാണ്. എന്നാല്‍ ഇവിടെ പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമേ നിര്‍ത്തുകയുള്ളൂ. തൊട്ടടുത്തുള്ള ഇടവ റെയില്‍‌വേ സ്റ്റേഷനിലും പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമേ നിര്‍ത്തുകയുള്ളൂ. 11 കിലോമീറ്റര്‍ അകലെയുള്ള വര്‍ക്കല റെയില്‍വേ സ്റ്റേഷനാണ് പ്രധാന ട്രെയിനുകള്‍ നിര്‍ത്തുന്നയിടം.

റോഡു് മാര്‍ഗ്ഗം edit

വര്‍ക്കല, പരവൂര്‍ എന്നീ സമീപ പട്ടണങ്ങളില്‍ നിന്ന് കാപ്പിലിലേക്ക് എല്ലായ്പ്പോഴും ബസ് സൗകര്യം ലഭ്യമാണ്. തിരുവനന്തപുരം(65 കിലോമീറ്റര്‍), കൊല്ലം(30 കിലോമീറ്റര്‍) എന്നീ നഗരങ്ങളിലേക്കും അപൂര്‍വ്വമായി ബസ് ലഭിക്കും. ടാക്സി, ഓട്ടോറിക്ഷ സൗകര്യങ്ങള്‍ എപ്പോഴും ലഭ്യമാണ്

കോഡുകള്‍ edit

  • പിന്‍കോഡ്: 695311
  • ടെലിഫോണ്‍ കോഡ്: 0470
  • വെഹിക്കിള്‍ റെജിസ്ട്രേഷന്: KL-16