Wy/ml/കാട്ടാക്കട

< Wy‎ | ml
Wy > ml > കാട്ടാക്കട

തിരുവനന്തപുരം ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് കാട്ടാക്കട. തിരുവനന്തപുരം - നെയ്യാർ ഡാം റൂട്ടിൽ തിരുവനന്തപുരം നഗരത്തിൽ നിന്ന് 18 കിലോമീറ്റർ വടക്കു-കിഴക്കുമാറി ഈ പട്ടണം സ്ഥിതി ചെയ്യുന്നു.

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

edit
  1. ക്രിസ്ത്യൻ കോളേജ് ഫോർ ആർട്സ് ആന്റ് സയൻസ്
  2. പങ്കജകസ്തൂരി ആയുർവേദിക് മെഡിക്കൽ കോളേജ്
  3. ഗവൺമെന്റ് എച്ച്.എസ്.എസ്. കുളത്തുമ്മൽ
  4. പി.ആർ.ഡബ്ള്യു.എച്ച്.എസ്.എസ്. കാട്ടാക്കട

അടുത്തുള്ള പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ

edit
  • കാട്ടാക്കടയിൽ നിന്നും 10 കിലോമീറ്റർ ദൂരെയാണ് പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ നെയ്യാർഡാം സ്ഥിതി ചെയ്യുന്നത്
  • തിരുവനന്തപുരം ജില്ലയിൽ, പശ്ചിമഘട്ടത്തിലേക്ക് കടക്കുന്നതിനു തൊട്ടുമുൻപുള്ള ഒരു നഗരമാണ് കാട്ടാക്കട. ഇവിടെ നിന്നും അഗസ്ത്യകൂടം, കോട്ടൂർ എന്നീ വനമേഖലകളിലേക്ക് പോകാവുന്നതാണ്.

എത്തിച്ചേരാൻ

edit

വിമാനമാർഗ്ഗം

edit

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം.ഇവിടെ നിന്ന് കാട്ടാക്കടയിലേക്ക്, എൻ എച്ച് 47-കരമന-ഊരൂട്ടമ്പലം മാറനല്ലൂർ റോഡ് വഴി 27 കിലോമീറ്ററും, വിളപ്പിൽശാല-മലപ്പനംകോട് കാട്ടാക്കട റോഡ് വഴി 25 കിലോമീറ്ററും ദൂരമുണ്ട്

റെയിൽമാർഗ്ഗം

edit

തിരുവനന്തപുരം സെൻട്രൽ ആണ് ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ (പ്രാവച്ചമ്പലം ഊരൂട്ടമ്പലം റൂട്ട് വഴി 22 കിലോമീറ്റർ). നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ 13 കിലോമീറ്റർ അകലെയാണ്.

റോഡ്‌മാർഗ്ഗം

edit

നഗരകേന്ദ്രമായ തമ്പാനൂരിൽ നിന്നും കേരള ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് സർവീസ് വഴി ഈ പട്ടണം നഗരവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ നെയ്യാറ്റിൻകര, നെടുമങ്ങാട് തുടങ്ങിയ പ്രധാന പട്ടണങ്ങളിൽ നിന്നും ഇവിടേക്ക് ബസ് സർവീസുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ഡിപ്പോയും കാട്ടാക്കടയിൽ പ്രവർത്തിക്കുന്നു.

കോഡുകൾ

edit
  • പിൻകോഡ് : 695572
  • ടെലിഫോൺ: +047