Wy/ml/കഴക്കൂട്ടം

< Wy‎ | ml
Wy > ml > കഴക്കൂട്ടം

തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരത്തിന്റെ 17 കി.മി. വടക്കായി എൻ.എച്ച്. 47-ന് അരികിലായി‍ സ്ഥിതിചെയ്യുന്ന പട്ടണം. കേരളത്തിലെ ആദ്യത്തെ ഇൻഫമേഷൻ ടെക്നോളജി പാർക്കായ ടെൿനോപാർക്ക് ഇതിന് സമീപമാണ്.

ചരിത്രപരമായി വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് കഴക്കൂട്ടം. പുരാതനകാലം മുതൽ ജൈന-ബുദ്ധമത വിശ്വാസങ്ങൾ നിലകൊണ്ടിരുന്ന സ്ഥലമാണ് കഴക്കൂട്ടം. ഇവിടെ അടുത്ത് സ്ഥിതി ചെയ്യുന്ന മടവൂർ പാറ ഒരു കാലത്ത് ഒരു ബുദ്ധമത കേന്ദ്രം ആയിരുന്നതായി കണക്കാക്കപ്പെടുന്നു. ആയ് രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന തൃപ്പാദപുരം കഴക്കൂട്ടത്തിനു സമീപത്താണ്. കഴക്കൂട്ടത്തെ മഹാദേവക്ഷേത്ര്ം അതിപുരാതനമാണ്. പിൽക്കാലത്ത് തിരുവിതാംകൂറിൽ ഭരണസ്വാധീനം വളരെ ചെലുത്തിയിരുന്ന എട്ടുവീട്ടിൽ പിള്ളമാരിൽ പ്രമുഖനായിരുന്നു കഴക്കൂട്ടത്തു പിള്ള. മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന ഒരു കുളവും ഇന്ന് കഴക്കൂട്ടത്തു കാണാം.

ഇന്ന് ടെക്നോപാർക്ക്, വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം, കിൻഫ്ര അപ്പാരൽ കേന്ദ്രം, ഫിലിം-വീഡിയോ കേന്ദ്രം, തുടങ്ങിയ വ്യവസായ ശാലകൾ ഇന്ന് കഴക്കൂട്ടത്തിന് പ്രാധാന്യം ഏകുന്നു. സൈനിക സ്കൂൾ,ഡി സി സ്കൂൾ ഓഫ് മീഡിയ, കേരള സർവ്വകലാശാലയുടെ കാര്യവട്ടം കാമ്പസ്, റാണീ ലക്ഷ്മീബായി കോളേജ് ഓഫ് ഫിസിക്കൽ എഡുക്കേഷൻ തുടങ്ങിയവയും അടുത്ത് തന്നെ സ്ഥിതി ചെയ്യുന്നു.

എത്തിച്ചേരുവാൻ edit

വിമാനമാർഗ്ഗം edit

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 13 കിലോമീറ്ററും ആഭ്യന്തര ടെർമിനലിലേക്ക് 15 കിലോമീറ്ററും ദൂരമുണ്ട്

റെയിൽമാർഗ്ഗം edit

കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ രാവിലെയും വൈകുന്നേരവും ഓഫീസ് സമയങ്ങളിൽ പ്രധാന ട്രെയിനുകൾ നിർത്തുന്നുണ്ട്. കഴക്കൂട്ടത്തുനിന്നും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേയ്ക്ക് ദീർഘദൂര സർവ്വീസുകളും ഉണ്ട്. കഴക്കൂട്ടത്തിനടുത്തുള്ള മറ്റ് പ്രധാന റെയിൽവേ സ്റ്റേഷനുകൾ, കൊച്ചു വേളി, കണിയാപുരം എന്നിവയാണ്. ഇതിൽ കൊച്ചുവേളി റെയിൽ‌വേ സ്റ്റേഷനിൽ നിന്ന് ഒട്ടനവധി ദീർഘദൂര ട്രെയിനുകൾ ആരംഭിക്കുന്നുണ്ട്.

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് കഴക്കൂട്ടത്തേക്ക് (15 കി.മീ) ബസ്, ടാക്സി സൗകര്യങ്ങൾ എപ്പോഴും ലഭ്യമാണ്.

റോഡ് മാർഗ്ഗം edit

പ്രധാന ദീർഘദൂര ബസ് സർവീസുകൾക്ക് (കെ എസ് ആർ ടി സിയും സ്വകാര്യബസ്സുകളും ഉൾപ്പെടെ)കഴക്കൂട്ടത്ത് സ്റ്റോപ്പ് ഉണ്ട്. കഴക്കൂട്ടത്ത് ടെക്നോപാർക്കിനോട് ചേർന്ന് ഒരു പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ പ്രവർത്തിക്കുന്നുണ്ട്. ചെറുതും വലുതുമായ എല്ലാ ജംഗ്ഷനുകളിലും ഓട്ടോ ടാക്സി സൗകര്യങ്ങൾ ലഭിക്കും. ഓട്ടോ, ടാക്സി നിരക്കുകൾ മീറ്റർ ചാർജ് തന്നെയാവണമെന്ന് ആദ്യം തന്നെ നിർബന്ധം പിടിക്കുന്നതാവും നല്ലത്.

താമസസൗകര്യം edit

ഒട്ടനവധി ചെറുകിട ലോഡ്ജുകളും ദിവസ-മാസ വാടകയ്ക്കുള്ള ഹോസ്റ്റലുകളും കഴക്കൂട്ടത്ത് ലഭ്യമാണ്. ടെക്നോപാർക്കിന്റെ സാമീപ്യം കാരണം, വീടുകൾ വാടകയ്ക്ക് കൊടുക്കുന്നവരുടെ എണ്ണവും കൂടുതലാണ്. എന്നാൽ വാടക സാധാരണയിൽ അല്പം കൂടുതൽ ആയിരിക്കും. ബിസിനസ് ആവശ്യങ്ങൾക്കായി വരുന്നവർക്ക് ടെക്നോപാർക്കിനോട് അടുത്തു തന്നെ ടാറ്റാ ഗ്രൂപ്പിന്റെ ജിഞ്ചർ എന്ന ഹോട്ടൽ പ്രവർത്തിക്കുന്നുണ്ട്.

ഭക്ഷണശാലകൾ edit

കഴക്കൂട്ടത്തും പരിസരപ്രദേശങ്ങളിലും ഒട്ടനവധി സസ്യ-സസ്യേതര ഭക്ഷണശാലകൾ നിലവിലുണ്ട്. ചില ഭക്ഷണശാലകൾ രാത്രി വളരെ വൈകിയും പ്രവർത്തിക്കാറുണ്ട്. കേരളത്തിന്റെ തനത് ഭക്ഷണവിഭവങ്ങൾക്കു പുറമേ, ദക്ഷിണേന്ത്യൻ-ഉത്തരേന്ത്യൻ വിഭവങ്ങൾ ലഭിക്കുന്ന ഭക്ഷണശാലകളും കഴക്കൂട്ടത്ത് പ്രവർത്തിക്കുന്നുണ്ട്.

കോൺഫറൻസ് സൗകര്യങ്ങൾ edit

ടെക്നോപാർക്കിനുള്ളിൽ ഒട്ടനവധി കോൺഫറൻസ് സൗകര്യങ്ങൾ ലഭ്യമാണ്. കഴക്കൂട്ടത്തു തന്നെയുള്ള അൽസാജ് കൺവെൻഷൻ സെന്റർ വലിയ പരിപാടികൾക്ക് യോജിച്ച ഒരു കോൺഫറൻസ് കേന്ദ്രമാണ്. ഇതിനു പുറമേ, ഒട്ടനവധി മധ്യനിര ഓഡിറ്റോറിയങ്ങളും കഴക്കൂട്ടത്തുണ്ട്

വിനോദ കേന്ദ്രങ്ങൾ edit

കഴക്കൂട്ടത്ത് "കൃഷ്ണ" എന്ന ഒരു തീയേറ്റർ ഉണ്ട്. കഴക്കൂട്ടത്തിനടുത്തുള്ള ടെക്നോപാർക്കിനുള്ളിൽ ടെക്നോപാർക്ക് ജീവനക്കാർക്കായി ഒരു ക്ലബ് പ്രവർത്തിക്കുന്നുണ്ട്.

കച്ചവടസ്ഥാപനങ്ങൾ edit

മിക്കവാറും എല്ലാ തരത്തിലുള്ള കച്ചവടസ്ഥാപനങ്ങളും സേവനകേന്ദ്രങ്ങളും കഴക്കൂട്ടത്ത് നിലവിലുണ്ട്

കായികകേന്ദ്രങ്ങൾ edit

കാര്യവട്ടം കാമ്പസ്സിനടുത്തായി ഒരു ദേശീയ ഗെയിംസ് സ്റ്റേഡിയം ഇപ്പോൾ ഉയർന്നു വരികയാണ്. കാര്യവട്ടത്തു തന്നെയുള്ള എൽ എൻ സി പി ഇ, പ്രശസ്തമായ ഒരു കായികകലാലയമാണ്. ടെക്നോപാർക്ക് ക്ലബിനുള്ളിലും കായിക ആവശ്യങ്ങൾക്കുള്ള ചെറു മൈതാനങ്ങളും, കായിക ഉപകരണങ്ങളും ലഭ്യമാണ്.