Wy/ml/വിക്കിവോയേജ്:സഞ്ചാരി ആദ്യം
"സഞ്ചാരി ആദ്യം" എന്നത് വിക്കി വോയേജിനെക്കുറിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ വിക്കിവോയേജർമാർ ഉപയോഗിക്കുന്ന ഒരു അടിസ്ഥാന തത്വമാണ്. നമ്മളുടെ എല്ലാ പ്രവർത്തികളും നമ്മളുടെ വായനക്കാരായ സഞ്ചാരികളെ സേവിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
- നമ്മൾ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാഴ്ചകൾ, ആകർഷണങ്ങൾ മുതലായവ അവലോകനം ചെയ്യുമ്പോൾ, നമ്മൾ സത്യസന്ധരും നീതിയുക്തരും ആയിരിക്കാൻ ശ്രമിക്കുന്നു, വ്യക്തിപരമായ പ്രശ്‌നങ്ങളോ സ്വാർത്ഥ താൽപ്പര്യങ്ങളോ നമ്മളുടെ അവലോകനങ്ങൾക്ക് നിറം നൽകരുത്.
- വായനക്കാരെ അവർ തിരയുന്നത് കണ്ടെത്താൻ സഹായിക്കുന്നതിന് നമ്മൾ നമ്മളുടെ നാവിഗേഷൻ കഴിയുന്നത്ര അവബോധജന്യമാക്കുന്നു.
- നമ്മളുടെ വ്യക്തിപരമായ അഭിപ്രായങ്ങളും വിശ്വാസങ്ങളും മറ്റും വായനക്കാരെ ബോറടിപ്പിക്കുകയോ അകറ്റുകയോ ചെയ്യാതിരിക്കാൻ നമ്മൾ ശ്രമിക്കുന്നു. പകരം, യാത്രയെക്കുറിച്ചുള്ള അവരുടെ സ്വന്തം വിശ്വാസങ്ങളും ആശയങ്ങളും രൂപപ്പെടുത്താനും വായനക്കാരെ സഹായിക്കാനും നമ്മൾ ശ്രമിക്കുന്നു.
- നമ്മൾ എഴുതുന്ന ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ചുള്ള നമ്മളുടെ ആവേശം പങ്കിടുന്നു.
- പ്രദേശങ്ങൾ, വില വർഗ്ഗീകരണങ്ങൾ മുതലായവ യാത്രക്കാരുടെ സൗകര്യവും പ്രതീക്ഷകളും അടിസ്ഥാനമാക്കിയുള്ളതാണ്, അല്ലതെ ബ്യൂറോക്രാറ്റിക് തീർപ്പ് അടിസ്ഥാനമാക്കിയല്ല (ഭരണ ജില്ലകൾ, ഔപചാരിക നക്ഷത്ര റേറ്റിംഗുകൾ മുതലായവ)