ഹിമാചൽ പ്രദേശ് ഇന്ത്യയിലെ പതിനെട്ടാമത്തെ സംസ്ഥാനമാണ്. ഹിമാലയൻ താഴ്‌വരയിൽ വ്യാപിച്ചുകിടക്കുന്ന ഈ ചെറു സംസ്ഥാനം ഒട്ടേറെ നദികളുടെ ഉത്ഭവ സ്ഥാനം കൂടിയാണ്. ജമ്മു - കാശ്മീർ, പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, ഉത്തരാഞ്ചൽ എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. ചൈനയുമായി രാജ്യാന്തര അതിർത്തിയുമുണ്ട്. സിംലയാണ് തലസ്ഥാനം. സിംല, കുളു, മനാലി എന്നിവ ഹിമാചൽ പ്രദേശിലെ പ്രസിദ്ധമായ വിനോദ സഞ്ചാരകേന്ദ്രങ്ങളാണ്.