ഒരു ദ്വീപ് നഗരപദവും തെക്കു കിഴക്കെ ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യവുമാണ് സിംഗപ്പൂര്‍ (സിംഗപ്പൂര്‍ റിപ്പബ്ലിക്). മലേഷ്യയിലെ ജോഹോര്‍ സംസ്ഥാനത്തിനു തെക്കും ഇന്തോനേഷ്യയിലെ റിയാവു ദ്വീപുകള്‍ക്കു വടക്കുമായി മലയന്‍ ഉപദ്വീപിന്റെ തെക്കേമുനമ്പില്‍ സിംഗപ്പൂര്‍ സ്ഥിതി ചെയ്യുന്നു. ഭൂമധ്യരേഖയുടെ വെറും 137 കിലോമീറ്റര്‍ വടക്കാണ് ഇത്.