കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയോരമേഖലയിലെ ഒരു പ്രധാന ഠൗൺ ആണ് ശ്രീകണ്ഠാപുരം. ഈ ഗ്രാമം തളിപ്പറമ്പ് താലൂക്കിൽ ഉൾപ്പെടുന്നു. ശ്രീകണ്ഠാപുരം പുഴ ഇതിലൂടെ ഒഴുകുന്നു. വളപട്ടണം പുഴയിൽ ചെന്നു ചേരുന്ന ശ്രീകണ്ഠാപുരം പുഴയുടെ ഒരു കരയിലാണ് ശ്രീകണ്ഠാപുരം പട്ടണം സ്ഥിതി ചെയ്യുന്നത്.കോട്ടൂർ ,ആയിച്ചേരി എന്നിവ ഇവിടത്തെ പ്രധാന സ്ഥലങ്ങളിൽ പെടുന്നു. ചെമ്പന്തൊട്ടി, ചെമ്പേരി, ഇരിട്ടി, തളിപ്പറമ്പ് എന്നിവയാണ് അടുത്ത പ്രദേശങ്ങൾ.
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
edit- എസ്.ഇ.എസ്. കോളേജ്, ശ്രീകണ്ഠാപുരം
- ശ്രീകണ്ഠാപുരം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ
- മേരിഗിരി സീനിയർ സെക്കന്ററി സ്കൂൾ
- സൽ സബീൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ
- ശ്രീകണ്ഠാപുരം പബ്ലിക് സ്കൂൾ
- പി .കെ. എം . ബി എ ഡഡ് കോളേജ്
- കോട്ടൂര്‍ ഐടിഐ, ശ്രീകണ്ഠാപുരം
- ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍, കോട്ടൂര്‍
പ്രധാന ആരാധനാലയങ്ങൾ
edit- സെന്റ്. തോമസ് ചർച്ച്, കോട്ടുർ
- ഇൻഫന്റ് ജീസസ് ചർച്ച്, ശ്രീകണ്ഠാപുരം ടൗൺ
- അമ്മകോട്ടം ദേവീ ക്ഷേത്രം
- കോട്ടൂർ മഹാവിഷ്ണൂ ക്ഷേത്രം
- ജുമാ മസ്ജിദ്, ശ്രീകണ്ഠാപുരം
- ഫൊറോന പള്ളി, മടമ്പം
- മാലിക് ബിന് ദീനാർ മസ്ജിദ് പഴയങ്ങാടി