Wy/ml/വൈപ്പിന്‍

< Wy‎ | ml
Wy > ml > വൈപ്പിന്‍

കേരളത്തിലെ എറണാകുളം ജില്ലയിലുള്ള ഒരു ദ്വീപാണ് വൈപ്പിൻ. 26 കിലോമീറ്റർ നീളവും.ശരാശരി 5 കിലോമീറ്റർ വീതിയുമുള്ള ഈ ദ്വീപ് 1331ൽ ആണ് രൂപംകൊണ്ടത്. കടൽ വെച്ചുണ്ടായത് കൊണ്ടാണ് വയ്പ് എന്ന് വിളിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപാണ് വൈപ്പിൻ.

വൈപ്പിൻ ദ്വീപ് ഒരു ദൂരക്കാഴ്ച്ച
വൈപ്പിൻ വിളക്കുമാടം

മനസ്സിലാക്കാന്‍ edit

തെക്ക്-കൊച്ചിൻ അഴിമുഖം,കൊച്ചിൻ കോർപ്പറേഷൻ ഒന്നാം ഡിവിഷൻ പരിധിയിൽപെടുന്ന തെക്കേയറ്റം വൈപ്പിൻ എന്ന പേരിൽ തന്നെ അറിയപ്പെടുന്നു. തുടർന്ന് വടക്കോട്ട് പല പേരിലുള്ള ദ്വീപിലെ ഗ്രാമങ്ങൾ വൈപ്പിൻകര എന്ന പൂർണനാമത്തിൽ വടക്ക് മുനമ്പം അഴിയിൽ അവസാനിക്കുന്നു. ഈ മുനമ്പം അഴിയാണ് ചരിത്രത്തിൽ മുസിരിസ് എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂർ തുറമുഖമായിരുന്നത്(1341ലെ പ്രളയത്തിൽ ഈ തുറമുഖത്തിന് ആഴം കുറഞ്ഞ് പോയി) പടിഞ്ഞാറ്-അറബിക്കടൽ. ടൂറിസ്റ്റുകളുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളായ പുതുവൈപ്പ്ബീച്ച്,ചെറായിബീച്ച് എന്നിവ ഈ തീരങ്ങളിലാണ്. കിഴക്കിന്റെ അതിർ ഭംഗിയായ പുഴയോരത്ത് നിന്ന് നോക്കിയാൽ വല്ലാർപാടം, പനമ്പുകാട്, കടമക്കുടി, ചാത്തനാട്, കൂനമ്മാവ്, കോട്ടുവള്ളി, കുഞ്ഞിത്തൈ, മാല്യങ്കര എന്നീ പച്ചത്തുരുത്തുകളുടെ മനോഹാരിത കാണാം, കടലും, കായലും ഉള്ളതിനാൽ മത്സ്യബന്ധനത്തെ ആശ്രയിച്ചുള്ള തൊഴിലുകളും,ഫിഷിംഗ്ഹാർബറുകൾ വഴിയുള്ള വ്യവസായങ്ങളും കൂടുതലായി നടക്കുന്നു. കൊച്ചിയിലേക്ക് വരുന്ന കപ്പലുകളെ സ്വാഗതം ചെയ്യാനെന്ന പോലെ വൈപ്പിന്റെ തെക്കെയറ്റത്ത് പുഴവക്കിൽ നിര നിരയായി നിൽക്കുന്ന ചീന വലകൾ അവസാനിക്കുന്ന കടൽത്തീരത്ത് 6കിലോ മീറ്റർ നീളത്തിലായി എൽ.എൻ.ജി, എസ്.പി.എം, ഐ.ഒ.സി, എന്നി പദ്ധതികൾ കോടിക്കണക്കിന് രൂപ മുതൽ മുടക്കി പൂർത്തികരണത്തിലെത്തിയിരിക്കുന്നു.

എത്തിച്ചേരാന്‍ edit

 
മുളവുകാടിനെയും വല്ലാർപാടത്തെയും ബന്ധിപ്പിക്കുന്ന ഗോശ്രീ പാലം. തെക്കു കിഴക്കു നിന്നുള്ള കാഴ്ച്ച.

റോഡ്‌മാര്‍ഗ്ഗം edit

ഗോശ്രീ ജംഗഷനിൽ{വൈപ്പിൻ) നിന്നുള്ള മൂന്ന് പാലങ്ങൾ വൈപ്പിൻ ദ്വീപിനെ എറണാകുളവുമായി ബന്ധിപ്പിക്കുന്നു. 2005-ൽ ഗോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ) ഒരു പാലം നിർമ്മിച്ച് ദ്വീപിനെ കരയുമായി ബന്ധിച്ചു.സഹോദരൻ അയ്യപ്പൻ വിഭാവനം ചെയ്ത ഗോശ്രീ പാലം എന്ന് അറിയപ്പെടുന്ന ഈ പാലം വൈപ്പിനെ കൂടാതെ മുളവുകാട്(ബോൾഗാട്ടി) ,വല്ലാർപാടം ദ്വീപുകളെയും ബന്ധിപ്പിക്കുന്നു.

വിമാനമാര്‍ഗ്ഗം edit

നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളമാണ് ഏറ്റവുമടുത്തുള്ളത്. (32.4 കിലോമീറ്റര്‍)

ജലമാര്‍ഗ്ഗം edit

ഫോർട്ട് കൊച്ചിയിൽ നിന്ന് വൈപ്പിനിലേക്ക് സ്ഥിരമായി ഗതാഗത ബോട്ടുകൾ ലഭിക്കും.

ദ്വീപിലെ ഗ്രാമങ്ങൾ edit

 
വൈപ്പിൻപാലം

വിനോദസഞ്ചാര ആകർഷണങ്ങൾ edit

  • പുതുവൈപ്പിലെ വിളക്കുമാടം(ലൈറ്റ് ഹൗസ്) - എല്ലാ ദിവസവും വൈകിട്ട് 3 മുതൽ 5 വരെയാണ് പ്രവേശന സമയം.
  • ചെറായി ബീച്ച് - ഏകദേശം 10 കിലോമീറ്റർ നീളമുള്ള കടൽത്തീരം നീന്താൻ അനുയോജ്യമാണ്, കാരണം വേലിയേറ്റം കുറവും തിരമാലകൾ മൃദുവായതുമാണ്.
  • പള്ളിപ്പുറം കോട്ട - 16-ആം നൂറ്റാണ്ടിൽ നിർമ്മിച്ച കോട്ട -(വ്യാഴാഴ്ചകളിൽ തുറന്നിരിക്കുന്നു).
  • സഹോദരൻ അയ്യപ്പൻ സ്മാരകം, ചെറായി.
  • വീരാൻപുഴ വൈപ്പിൻ ഭാഗത്ത് വേമ്പനാട് കായൽ വീരാൻപുഴ എന്നാണ് അറിയപ്പെടുന്നത്. ശാന്തസുന്ദരമായ ഈ പുഴയോരം ഇതുവരെ ഒരു വിനോദസഞ്ചാര സ്ഥലമായി അറിയപ്പെട്ടു തുടങ്ങിയിട്ടില്ല.
  ഭാഗമായത്: Wy/ml/എറണാകുളം