Wy/ml/വിക്കിവോയേജ്:വിവരണം

< Wy‎ | ml
(Redirected from Wy/ml/വിക്കിവോയേജ്:പദ്ധതി)
Wy > ml > വിക്കിവോയേജ്:വിവരണം

പൂർണമായ വിവരങ്ങൾക്ക് Wikivoyage:About കാണുക

വിക്കിവോയേജ് (wikivoyage.org) ഒരു സ്വതന്ത്രവും സമ്പൂർണ്ണവും കാലികവും വിശ്വസനീയവുമായ ലോകമെമ്പാടുമുള്ള യാത്രാസഹായി സൃഷ്ടിക്കുന്നതിനുള്ള ഒരു ബഹുഭാഷാ വെബ് അധിഷ്ഠിത പദ്ധതിയാണ്. വിക്കിപീഡിയ പോലുള്ള മറ്റ് പദ്ധതികളുടെ ഒരു ശ്രേണിയും ഹോസ്റ്റുചെയ്യുന്ന, ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമായ വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന പദ്ധതിയാണ് വിക്കിവോയേജ്.

2006-ൽ വിക്കിട്രാവൽ എന്ന സൈറ്റിന്റെ ഒരു ഫോർക്ക് ആയി ആണ് ഇത് ആരംഭിച്ചത്. 2013-ൽ, ഇത് വിക്കിമീഡിയ ഫൗണ്ടേഷന്റെ ഒരു പദ്ധതിയായി മാറി, ജനപ്രിയ ഓൺലൈൻ എൻസൈക്ലോപീഡിയയായ വിക്കിപീഡിയയെ നടത്തുന്ന അതേ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ഇതിന്റെ മലയാളം പതിപ്പ് ഇപ്പോഴും പണിപ്പുരയിൽ ആണ്. നിങ്ങൾ വിക്കിവോയേജിൽ പുതിയ ആളാണെങ്കിൽ, മുന്നോട്ട് വന്ന് ഞങ്ങളെ സഹായിക്കാൻ മടിക്കേണ്ടതില്ല!

അക്കൗണ്ട് തുടങ്ങുക/പ്രവേശിക്കുക.

പ്രതിഫലം കൂടാതെ എഴുതുന്ന ലോകമെമ്പാടുമുള്ള സന്നദ്ധപ്രവർത്തകരുടെ സഹകരണത്തോടെയാണ് വിക്കിവോയേജ് നിർമ്മിച്ചിരിക്കുന്നത്, യാത്രയെ വളരെ ആസ്വാദ്യകരമാക്കുന്ന അറിവ് പങ്കുവെക്കാനുള്ള ചൈതന്യത്തോടെയാണിത്.