Wy/ml/മാവേലിക്കര

< Wy‎ | ml
Wy > ml > മാവേലിക്കര
മാവേലിക്കരയിലെ ബുദ്ധപ്രതിമ

ആമുഖം edit

ആലപ്പുഴ ജില്ലയിലെ തെക്കുഭാഗത്തെ പ്രധാന പട്ടണങ്ങളീൽ ഒന്നാൺ മാവേലിക്കര. വളരെ പഴക്കം ചെന്ന ഒരു സംസ്കൃതി ഇവിടെ കാണാൻ കഴിയും. മലയാളത്തിലെ വളരെ പഴയ കൃതികൾ മുതൽ ഈ നഗരത്തിനെ പ്രസ്താവം കാണാം. അച്ചൻ കോവിലാറിന്റെ തീരത്തുള്ള ഈ നഗരം പൗരാണികതയും ആധുനികതയും ഒത്തിണങ്ങിയതാണ്.

മനസ്സിലാക്കാന്‍ edit

വടക്ക് തിരുവല്ല (19കിമി) കിഴക്ക് വടക്കായി ചെങ്ങന്നൂർ (16കിമി) തെക്ക് കിഴക്കായി പന്തളം (22കിമി) തെക്ക് കായംകുളം (9.4കിമി) പടിഞ്ഞാറ് ഹരിപ്പാട് (12കിമി) എന്നതാണ് സമീപ പട്ടണങ്ങൾ

ചരിത്രം edit

മാവേലിക്കരക്ക് തിരുവിതാംകൂർ രാജവംശവുമായുള്ള ബന്ധം കാരണം വളരെ വിപുലമായ ഒരു ചരിത്ര പശ്ചാത്തലമുണ്ട്.

    • സമയമേഖല

9.267° N 76.55° E

ഭൂപ്രകൃതി edit

കടലിന്റെ സാമീപ്യം കാരണം മണൽ പ്രദേശമാണ് മിക്കവാറും. കല്ലുമല, ഉമ്പർനാട് പ്രദേശങ്ങളിൽ ചുവന്ന ലാറ്ററേറ്റ് മണ്ണാണ് തഴക്കര പുഞ്ച, ചെന്നിത്തലപുഞ്ച, ചെട്ടിക്കുളങ്ങര പുഞ്ച എന്നീ വിസ്തൃതമായ പുഞ്ചകളും ചുറ്റുമുണ്ട്.

    • കാലാവസ്ഥ

പൊതുവേ നല്ല മഴയുള്ള കാലാവസ്ഥ് അനുഭവ്പ്പെടുന്നു

    • സംസ്കാരം

രാഷ്ട്രീയം edit

പൊതുവേ കോൺഗ്രസ് പാർട്ടിക്ക് സ്വാധീനം ഏറു. കോൺഗ്രസ് പാർട്ടി ക്കാരനായ ആദ്യ പ്രതിപക്ഷനേതാവ് സി എം സ്റ്റീഫന്റെ ജന്മനാടാണ് മാവേലിക്കര മാർക്സിസ്റ്റ് പാർട്ടിക്കും നല്ല സ്വാധീനം ഇവിറ്റെ ഉണ്ട്. പിസി അലക്സാണ്ടർ, രമേശ് ചെന്നിത്തല, എം മുരളി, രാജേഷ് (ഇപ്പൊഴ്ത്തെ എം എൽ എ) എന്നിവർ ഇവിടുത്തുകാരാണ്

കലകള്‍ edit

കലക്ക് പ്രസിദ്ധമായ നാടാണ് മാവേലിക്കര. പ്രസിദ്ധ ചിത്രകാരൻ രാജാ രവിവർമ്മ ഇവിടുത്തുകാരനായിരുന്നു. ഭാഷാപണ്ഡിതരായിരുന്ന ഏ ആർ രാജരാജ വർമ്മ, ജോർജ്ജ് മാത്തൻ എന്നിവരും മാവേലിക്കര വസിച്ചിരുന്നവരാണ്. മാവേലിക്കര കൃഷ്ണൻ കുട്ടിനായർ ,വേലുക്കുട്ടി നായർ, എസ് ആർ രാജു. എന്നിവർ മൃദംഗത്തിൽ പ്രശസ്തരാണെങ്കിൽ, മാവേലിക്കര പ്രഭാകരവർമ്മ, മാവേലിക്കര രാമനാഥൻ, മാവേലിക്കര സുബ്രഹ്മണൻ എന്നിവർ വായ്പാട്ടിലും വാരണാസി മാധവൻ നമ്പൂതിരി, വാരണാസി നാരായണൻ നമ്പൂതിരി എന്നിവർ കഥകളി ചെണ്ടയിൽ പ്രസിദ്ധരാണ്. സിനിമാ രംഗത്ത്, മാവേലിക്കര പൊന്നമ്മ,നരേന്ദ്രപ്രസാദ് എന്നിവർ പ്രശ്സ്തരാണ്. രവിവർമ്മ കോളജ് ഓഫ് ഫൈൻ ആർട്സ് മാവേലിക്കരയിൽ ആണ്

സാമ്പത്തികം edit

ബിസിനസ്സ്, കൃഷി, എന്നിവ പ്രധാനം. വിദേശ മലയാളികളൂം ധാരാളം ഉണ്ട്

  • അലിന്റ് സ്റ്റീൽ മാന്നാർ
  • ട്രാവങ്കൂർ ഓക്സിജൻ, കുന്നം
  • കെ ഏസ് ആർ ട്ടി സി ബോദി നിർമ്മാണ ശാല
  • ഫുഡ് കോർപ്പറേഷൻ ഗോഡൗൺ എന്നിവ യും മാവേലിക്കര്യിലാണ്

വസ്ത്രധാരണരീതി edit

ഗ്രാമീണരാണ് ഇവിടുത്തുകാർ എന്നതുകൊണ്ട് മുണ്ടും,ഷർട്ട് സാരി ചുരിദാർ എന്നിവ സാധാരണ ധരിക്കുന്നു

മറ്റ് പേരുകൾ edit

കണ്ടിയൂർ, ചെന്നിത്തല, ചെട്ടിക്കുളങ്ങര, പ്രായിക്കർ, ഉമ്പർനാട്. എന്നിവ പ്രസിദ്ധമായ പ്രാദേശിക നാമങ്ങളാണ്

എത്തിച്ചേരാന്‍ edit

    • റയിൽ മാർഗ്ഗം മാവേലിക്കര സ്റ്റേഷനിൽ നിന്നും 2 കിമി
    • റോഡ് മാർഗ്ഗം-

എം സി രോട്ടിൽ തിരുവല്ല നിന്നും (19കിമി) ചെങ്ങന്നൂർ (16കിമി) പന്തളം (22കിമി) എൻ എച് 47നിന്നും- തെക്ക് കായംകുളം (9.4കിമി) ഹരിപ്പാട് (12കിമി)

    • വിമാനമാര്‍ഗ്ഗം

തിരുവനന്തപുരത്തുനിന്നും 113 കിമി കൊചിൻ നെടുമ്പാസ്സേരി നിന്നും 127 കിം

    • കടല്‍മാര്‍ഗ്ഗം

താമസം edit

ഹോട്ടൽ ഇന്ദ്രപ്രസ്ഥ എന്ന 3 സ്റ്റാർ ഹോട്ടൽ ട്രാവങ്കൂർ റസിഡൻസി വന്ദനം മറ്റ് ധാരാളം ഇടത്തരം ഹോട്ടലുകളൂ

  • ഭക്ഷണവിഭവങ്ങള്‍
 
Kandiyur Maha Siva Temple
    • സസ്യാഹാരം

ലക്ഷ്മി കഫേ, ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിനു വടക്ക്, ഹരികൃഷ്ണൻസ് വുഡ്ലാൻസ്

    • മാംസാഹാരം

സൺ & സ്റ്റാർ വന്ദനം ട്രാവങ്കൂർ റസിഡൻസി

    • പഴങ്ങള്‍
    • ഭക്ഷണശാലകള്‍
  • ചുറ്റിക്കറങ്ങാൻ
    • ബസ്
    • ഓട്ടോറിക്ഷ

ധാരാളം ലഭിക്കുന്നു

    • ടാക്സി
    • സ്വകാര്യ വാഹനം
    • സൈക്കിൾ
  • ചുറ്റിക്കാണാന്‍
    • അടുത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍

പൈതൃകകേന്ദ്രങ്ങള്‍ edit

  • ബുദ്ധപ്രതിമ ബുദ്ധ ജംഷൻ,
  • കണ്ടിയൂർ അമ്പലം,
  • ക്രൈസ്റ്റ് ചർച്ച്
  • ശാരദ മന്ദിരം
  • രാമയ്യൻ ദളവയുടെ പേരിലുള്ള കാവ്


    • മ്യൂസിയങ്ങള്‍ / പാര്‍ക്കുകള്‍

ആരാധനാലയങ്ങള്‍ edit

ഹിന്ദു edit

  • കണ്ടിയൂർ ക്ഷേത്രം.
  • ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
  • ചെട്ടിക്കുളങ്ങര ക്ഷേത്രം
  • ശാസ്താ നട
  • ധന്വന്തരീ ക്ഷേത്രം പ്രായിക്കര
  • മറുതാച്ചി അമ്പലം
  • പുതിയകാവ് ദേവി ക്ഷേത്രം
  • തഴക്കര സുബ്രഹ്മണ്യക്ഷേത്രം
  • കാട്ടുവള്ളി അയ്യപ്പക്ഷേത്രം
  • ത്ട്ടാരമ്പലം സരസ്വതി ക്ഷേത്രം
  • മുട്ടം നരസിംഹ സ്വാമി ക്ഷേതം
  • ആക്കനാട്ടുകര മഹാദേവക്ഷേതം
  • ഗണപതിനട

കൃസ്ത്യൻ edit

ക്രൈസ്റ്റ് ചർച്ച് സെന്റ് മേരിസ് പള്ളി പുതിയകാവ് അല്ഫോൺസാ റോമൻ കത്തോലിക്ക ചർച്ച് പുതിയ കാവ് മലങ്കര കാത്തോലിക്ക പള്ളി

ഉത്സവങ്ങള്‍ edit

കൃഷ്ണസ്വാമി ക്ഷേത്ര ഉത്സവം ഫിബ്രവരി കണ്ടിയൂർ ക്ഷേത്ര ഒത്സവം ഡിസംബർ (തിരുവാതിര ആറാട്ട്) ചെട്ടിക്കുളങ്ങര ഭരണി (കുഭഭരണി)

  • വാഹനങ്ങള്‍
  • വാങ്ങുവാന്‍

ആശുപത്രികള്‍ edit

ഗവ താലൂക്ക് ആശുപത്രി തഴക്കര വി എസ് എം ഹോസ്പിറ്റൽ തട്ടാരമ്പലം ജെംസ് ഹോസ്പിറ്റൽ കച്ചേരിപ്പടി മാവേലിക്കര

  • അവശ്യഘട്ടത്തില്‍ ബന്ധപ്പെടാന്‍
    • പോലീസ്
    • മറ്റുള്ളവ
  • ബന്ധപ്പെടലുകള്‍
    • ഫോണ്‍
    • ഇന്റര്‍നെറ്റ്
  • മറ്റ് അറിഞ്ഞിരിക്കേണ്ടവ