Wy/ml/മാടായിപ്പാറ

< Wy | ml
Wy > ml > മാടായിപ്പാറ

പഴയങ്ങാടി ടൗണിന് പരിസരത്തായി ചെങ്കല്‍പ്പാറകള്‍ നിറഞ്ഞ പ്രകൃതിസുന്ദരമായ കാഴ്ചകളാണ് മാടായിപ്പാറയെ സന്ദര്‍ശകരുടെ പ്രിയകേന്ദ്രമാക്കുന്നത്. ജൈവവൈവിദ്ധ്യത്തിന് പേരുകേട്ട മാടായിപ്പാറ അപൂര്‍വ്വമായ ചിത്രശലഭങ്ങളുടെയും പൂക്കളുടെയും സങ്കേതമാണ്. കുപ്പം പുഴക്ക് സമീപത്ത് സ്ഥിതിചെയ്യുന്ന മാടായിപ്പാറയ്ക്ക് ഏഴിമല രാജാക്കന്മാരുമായി ബന്ധപ്പെട്ട നിരവധി ചരിത്രകഥകള്‍ പറയുവാനുണ്ട്. പഴയകാലത്തെ ഒരു കോട്ടയുടെ അവശിഷ്ടങ്ങളും അതിന്റെ വാച്ച് ടവറും മാടിയിയില്‍ കാണാം. മാടായിക്കാവ് ആണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. ഈ ക്ഷേത്രം തിരുവര്‍കാട് ഭഗവതി ക്ഷേത്രമെന്നപേരിലും അറിയപ്പെടുന്നു. മാടായിക്കാവില്‍ ഭഗവതിയാണ് പ്രതിഷ്ഠ. ശിവക്ഷേത്രമായ വടുകുന്ദ ക്ഷേത്രവും ഇതിന് സമീപത്തായി കാണാം. മാലിക് ദിനാര്‍ അഥവാ മാടായിപ്പള്ളിയാണ് ഇവിടത്തെ മറ്റൊരു പ്രസിദ്ധമായ കാഴ്ച. ജൈവവൈവിദ്ധ്യമാണ് മാടായിപ്പാറയിലെ പ്രധാന ആകര്‍ഷണമെന്ന് പറഞ്ഞല്ലോ. ഏകദേശം 300 തരത്തിലധികം പുഷ്പങ്ങളും 30 തരം പുല്ലുകളും 100 ലധികം ചിത്രശലഭങ്ങളും 150 ലധികം പക്ഷിവര്‍ഗങ്ങളും മാടായിപ്പാറയിലുള്ളതായാണ് കണക്ക്. ഔഷധച്ചെടികളും മനോഹരമായ പ്രകൃതിദൃശ്യങ്ങളും നിറഞ്ഞ മാടായിപ്പാറ കേരളത്തിലെ അനുദിനം തിരക്കേറുന്ന സഞ്ചാരകേന്ദ്രം കൂടിയാണ്.

ചരിത്ര പ്രാധാന്യം

edit

മാടായിപ്പാറ, അതിന് ചുറ്റുമുള്ള വിശാലമായ പ്രദേശങ്ങളില്‍ ജീവിച്ച് വന്ന ജനപദങ്ങളുടെ ഒരു നിനവു ചിഹ്നം ആണ്.കേരള ചരിത്രത്തെ സംബന്ധിച്ച് എഴുതപ്പെട്ട പുരാതന രേഖകള്‍ പൊതുവെ കുറവാണ് എന്നിരിക്കെ, സാഹിത്യകൃതികള്‍, കോലത്തിരി മുതല്‍ വിദേശ ശക്തികള്‍ വരെ ഉള്ള ഭരണാധികാരികളുടെ രേഖകള്‍, വിദേശസഞ്ചാരികളുടെ യാത്രാ വിവരണങ്ങള്‍, തോറ്റം പാട്ടുകള്‍ എന്നിവയില്‍ മാടായിപ്പാറയും ചുറ്റുമുള്ള പ്രദേശങ്ങളും നിരവധി തവണ പ്രത്യക്ഷപ്പെടുന്നു എന്നത് ചരിത്രാന്വേഷികളെ ആശ്ചര്യപ്പെടുത്തുന്ന ഒരു സവിശേഷതയാണ് . മാടായിപ്പാറ, പ്രാചീന കേരള ചരിത്രത്തില്‍ ഇടം നേടിയതിനുള്ള ഒന്നാമത്തെ കാരണം ഏഴിമലയുടെ സാമീപ്യം ആണ്. സമുദ്ര സഞ്ചാരികള്‍ക്ക് വളരെ അകലെ നിന്ന് കാണാവുന്ന ഒരു അടയാളം എന്ന നിലയ്ക്ക് ഏഴിമല നാവികരെ സംബന്ധിച്ച് വളരെ പ്രാധാന്യം നേടിയിരുന്നു. അതുലന്‍ രചിച്ച സംസ്‌കൃത മഹാകാവ്യം ആയ മൂഷകവംശത്തില്‍ വല്ലഭന്‍ രണ്ടോമന്‍ പണികഴിപ്പിച്ചതാണ് മാടായി നഗരം എന്ന് പറയുന്നു. തമിഴ് കാവ്യം അകനാനൂറ്, 152 ാം കുറുഞ്ചി പാട്ടിലെ വിവരണം അനുസരിച്ച് മൂഷക വംശത്തിലെ നന്നന്‍ എന്ന രാജാവിന്റെ ആസ്ഥാനദേശമായിരുന്നു ഇന്ന് മാടായിപ്പാറ എന്ന് അിറയപ്പെടുന്ന പാഴിക്കുന്ന്. എണ്ണൂറിലധികം ഏക്കര്‍ വിസ്തൃതിയുള്ള മാടായിപ്പാറ ശരിയ്ക്കും സമനിരപ്പായ ഒരു കുന്നാണ്. മൂഷകവംശത്തിന്റെ 13 ാ സര്‍ഗത്തില്‍ ഗംഭീരന്‍ എന്ന രാജാവ് മാടായിപ്പാറയില്‍ നടത്തിയ യുദ്ധങ്ങളെകുറിച്ച് പറയുന്നു. 1342 ല്‍ ഇബ് ഉന്‍ ബതൂതയും 1500 ല്‍ മുറാതെ ബാര്‍ ബോസയും ഇവിടെ എത്തിച്ചേര്‍ന്നതിന്റെ തെളിവുകള്‍ ഉണ്ട് . വില്ല്യം ലോഗന്‍, ഹെര്‍മന്‍ ഗുര്‍ട്ട് എന്നിവരും ഇ സ്ഥലത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. അകനാനൂറ്, പുറനാനൂറ്, നറ്റിണൈ എന്നീ കൃതികളിലും തോറ്റംപാട്ടുകളിലും മാടായി പ്രദേശത്തെ കുറിച്ച് വര്‍ണിച്ചിട്ടുണ്ട്. മാടി എന്ന വാക്കിന് ആറ്റുതിട്ട, നദീപ്രദേശം എന്ന് അര്‍ത്ഥം ഉണ്ട്. മാട് എന്ന വാക്കിന് കുന്ന്, ഉയര്‍ന്ന പ്രദേശം എന്ന് അര്‍ത്ഥം ഉണ്ട്. അഴി എന്ന വാക്കിന് സമുദ്രവും കായലും സദാ തൊട്ട് കിടക്കുന്ന ഭൂഭാഗം എന്ന് അര്‍ത്ഥം ഉണ്ട്. ഈ വാക്കുകളില്‍ നിന്നാകാം മാടായി എന്ന് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. മാടായിപ്പാറയ്ക്ക് താഴെയുള്ള ചതുപ്പ് നിലങ്ങളില്‍ ധാരാളമായി ചീങ്കണ്ണികള്‍ ഉണ്ടായിരുന്നു. ചിലപ്പോള്‍ നാട്ടിന്‍ പുറങ്ങളിലുള്ള സ്ത്രീപുരുഷന്‍മാര്‍ ഒന്നടങ്കം മുതല പിടിക്ക് ഇറങ്ങാറുണ്ട്... കമ്പക്കയറുകള്‍ കൊണ്ടുള്ള വലകള്‍ കൊണ്ട് അവര്‍ മുതല മടകള്‍ വളയുന്നു. തളിപ്പറമ്പ് പുഴയെ കുറിച്ചുള്ള ഒരു പഴയ കാല വിവരണത്തില്‍ ഇങ്ങനെ പറയുന്നു. കോലത്തിരിയുടെ പഴകി നശിച്ച കോട്ടയുടെ പീരങ്കി തോക്കിന് തൊട്ട് താഴെ പളങ്ങാടിയില്‍ (പഴയങ്ങാടി) വെച്ച് തളിപ്പറമ്പ് പുഴ തെക്കോട്ട് തെന്നിമാറുകയും കടലിന് സമാന്തരമായി കുറെ ദൂരം തെക്കോട്ടൊഴുകി വളര്‍പട്ടണം പുഴയുടെ കൂടുതല്‍ ശക്തമായ പ്രവാഹത്തോട് ചെന്ന് ചേരുകയും ചെയ്യുന്നു. കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭ്യമാകുന്നത് മാര്‍ക്കോപോളൊയുടെ സഞ്ചാരഗ്രന്ഥം വഴിയാണ്.മാര്‍ക്കോപോളോ ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്നത് 1290 ല്‍ ആണ്. മാര്‍ക്കോ പോളോ ഒരു ഹ്രസ്വമായ ഖണ്ഡികയില്‍ ഏലിരാജ്യം (ഏഴിമലരാജ്യം) ത്തെ സംബന്ധിച്ച് വിവരണം നല്‍കുന്നു. ഇവിടെ ധാരാളം സിംഹങ്ങളും മറ്റു വന്യമൃഗങ്ങളും ഉണ്ട.്. വേട്ടമൃഗങ്ങളും പക്ഷികളും ഉണ്ട്. ഇ നാട്ടില്‍ കുരുമുളകും ഇഞ്ചിയും സുഗന്ധദ്രവ്യങ്ങളും സമൃദ്ധമായി ഉണ്ടാകുന്നു. ഇവിടെ പരാമര്‍ശിച്ച 'ഏലിരാജ്യം' കോലത്തിരി രാജാധിപത്യം ആണ്. മാര്‍ക്കോപോളോ ഇവിടം സന്ദര്‍ശിച്ച വേളയില്‍ കണ്ടിരിക്കാനിടയുള്ള കോലത്തിരി കോവില ങ്ങളുടെ അവശിഷ്ടങ്ങള്‍ മാടായിപ്പാറയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഇന്നും കാണാം. കോലത്തിരി രാജവംശം ഇ 'ഏലി' കോവിലകത്ത് താമസിക്കുന്ന കാലത്ത് (1720 . 1730) കുടുംബം താവഴികളായി ഭാഗം പിരിഞ്ഞു. ഇതില്‍ ഒന്ന് മാടായി അംശത്തിലെ അടുത്തിലയില്‍ സ്ഥിര താമസം ഉറപ്പിച്ച ഉദയമംഗലം കോവിലകം ആയിരുന്നു. രണ്ടാമത്തെ 'പള്ളി' താവഴികാര്‍ക്കും പല കോവിലകങ്ങളും ഇവിടെ ഉണ്ടായിരുന്നു. കോലത്തിരിയുടെ ആസ്ഥാനങ്ങളിില്‍ കൂടുതല്‍ പ്രാചീനമായത് മാടായി ആണ്. കോലത്തിരി രാജവംശത്തിന്റെ കുടുംബ പരദേവതയായ ഭഗവതിയുടെ പ്രധാന സങ്കേതം മാടായിക്കാവ് ആണ്. മൈസൂര്‍ ഭരണാധികാരിയായിരുന്ന ഹൈദരാലി മാടായി കോട്ടയില്‍ 1766ല്‍ വന്ന് കരാറില്‍ ഒപ്പിട്ടതായി രേഖകള്‍ ഉണ്ട.് 1792 ല്‍ ബ്രിട്ടീഷ്‌കാരുടെ കയ്യില്‍ അകപ്പെട്ട ഇ പ്രദേശത്ത് അവര്‍ പണിത വിശ്രമ കേന്ദ്രം (ഇന്ന് ടുറിസ്റ്റ് ബംഗ്‌ളാവ് ) ഇന്നും മാടായിപ്പാറയില്‍ കാണാം. പാരിസ്ഥിതികമൂല്യത്തോടൊപ്പം ചരിത്ര പരമായും ഒട്ടേറെ പ്രാധാന്യമുള്ള പ്രദേശമാണ് മാടായിപ്പാറ

ഭൂപ്രകൃതി

edit

കാലാവസ്ഥ

edit

സംസ്കാരം

edit

രാഷ്ട്രീയം

edit

കലകള്‍

edit

സാമ്പത്തികം

edit

വസ്ത്രധാരണരീതി

edit

മറ്റ് പേരുകൾ

edit

എത്തിച്ചേരാന്‍

edit