ആമുഖം
editകണ്ണൂര്‍ ജില്ലയിലെ ഒരു ഗ്രാമ പഞ്ചായത്ത് ആണ് മയ്യില്‍. കയരളം, മയ്യില്‍ , കണ്ടക്കൈ എന്നീ ഗ്രാമങ്ങളെ കൂട്ടിച്ചേര്‍ത്ത് 1962 ഇല്‍ ആണ് മയ്യില്‍ പഞ്ചായത്ത് രൂപീകൃതമായത്. തളിപ്പറമ്പ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഈ പഞ്ചായത്ത് ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ ഭാഗമാണ്.
മനസ്സിലാക്കാന്‍
editചരിത്രം
editമദ്ധ്യകാലഘട്ടങ്ങളിൽ ചിറക്കൽ രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. മൈസൂർ സുൽത്താൻമാരുടെ പടയോട്ടത്തെത്തുടർന്ന് പരമ്പരാഗതമായ സാമൂഹ്യഘടനയും, സാമ്പത്തിക ക്രമവും മാറാൻ തുടങ്ങി. ബ്രിട്ടീഷ് അധീശത്വത്തോടെ ഈ മാറ്റം പൂർണമായി.
മറ്റ് പേരുകൾ
editസമയമേഖല
editഭൂപ്രകൃതി
editകാലാവസ്ഥ
editസംസ്കാരം
editമലബാറിലെ പ്രശസ്തമായ തെയ്യം കൊട്ടിയാടപെടുന്ന അനേകം കാവുകളും, ക്ഷേത്രങ്ങളും ഇവിടെയുണ്ട്. പ്രശസ്തമായ പാടിക്കുന്ന് ഇവിടെയാണ്. വേളം മഹാഗണപതി ക്ഷേത്രം ഇവിടെയാണ്. വായനശാലകളുടെ ജില്ലയിലെ ഒരു പ്രധാന കേന്ദ്രമാണ് മയ്യിൽ. സി.ആർ.സി-മയ്യിൽ, വേളം പൊതുജനവായനശാല, സഫ്ദർഹാശ്മി വായനശാല-തായംപൊയിൽ എന്നിവയാണ് പ്രധാന വായനശാലകൾ. ഉത്തരകേരളത്തിലെ സജീവമായ ഫിലിം സൊസൈറ്റികളിലൊന്നായ ചേതന ഫിലിം സൊസൈറ്റി മയ്യിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഹരിതസംഘങ്ങളും,കുടുംബശ്രീകളും ഇവിടെ സജീവമായി പ്രവർത്തിച്ചു വരുന്നു. പണ്ടുകാലത്തു വെള്ളരി നാടകങ്ങൾ എന്നറിയപ്പെട്ടിരുന്ന അമേച്വർ നാടകങ്ങലുടെ ഒരു കേന്ദ്രം കൂടിയാണ് ഇവിടം. കാലടി സുപ്രഭാ കലാനിലയം ഇപ്പൊഴും അമേച്വർ നാടകങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അഫിലിയേഷനുള്ള 19 ഗ്രന്ഥശാലകൾ ഈ പഞ്ചായത്തിലുണ്ട്[1].