Wy/ml/പെരുമ്പാവൂര്‍

< Wy | ml
Wy > ml > പെരുമ്പാവൂര്‍

എറണാകുളം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണിത്. മരവ്യവസായത്തിനും ചെറുകിടവ്യവസായത്തിനും പേരുകേട്ടതാണ് ഇവിടം. ഏറണാകുളത്തു നിന്ന് 33 കിലോമീറ്റർ വടക്കുകിഴക്കായാണ് പെരുമ്പാവൂരിന്റെ സ്ഥാനം. പടിഞ്ഞാറ് ആലുവ, വടക്ക് കാലടി, തെക്ക് മൂവാറ്റുപുഴ, കിഴക്ക് കോതമംഗലം എന്നിവയാണ് പെരുമ്പാവൂരിന്റെ അടുത്തുള്ള സ്ഥലങ്ങൾ. ഭൂമിശാസ്ത്രപരമായി പെരിയാറിനും മുവാറ്റുപുഴയാറിനും ഇടയിലാണ് പെരുമ്പാവൂരിന്റെ സ്ഥാനം.

പെരുമ്പാവൂർ സാന്തോം മലങ്കര കത്തോലിക്ക പള്ളി
പെരുമ്പാവൂർ മസ്ജിദ്
സാൻജോ ആശുപത്രി
അങ്കമാലിയിൽ നിന്നുള്ള വഴിയിൽ നിന്ന്
കീഴില്ലത്തെ മഹാദേവക്ഷേത്രം

എത്തിച്ചേരാന്‍

edit

വിമാനമാര്‍ഗ്ഗം

edit

നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളമാണ് ഏറ്റവും അടുത്തുള്ളത്. (14.2 കിലോമീറ്റര്‍)

റെയില്‍മാര്‍ഗ്ഗം

edit

ആലുവ റെയില്‍വേ സ്റ്റേഷന്‍ പെരുമ്പാവൂരില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ്. അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ 16 കിലോമീറ്റര്‍ അകലെയാണ്.

റോഡ്‌മാര്‍ഗ്ഗം

edit

എം.സി. റോഡിൽ കോട്ടയത്തിനും തൃശ്ശൂരിനും ഇടയിലായാണ് ഇവിടം. സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു പാതയായ ആലുവ-മൂന്നാർ പാതയും പെരുമ്പാവൂരിലൂടെയാണ് കടന്നു പോകുന്നത്.

വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍

edit
  • കോടനാട് ആന പരിശീലന കേന്ദ്രം
  • പാണിയേലി വെള്ളച്ചാട്ടം
  • കല്ലിൽ ജൈനക്ഷേത്രം
  • ഇരിങ്ങോൾ വനം
  • കപ്രിക്കാട്
  • കടംബ്രയാർ എക്കോ ടൂറിസം

പ്രധാനസ്ഥാപനങ്ങൾ

edit
 
പെരുമ്പാവൂരിലെ ബെഥേൽ സുലോക്കോ യാക്കോബ്ബായ സുറിയാനി പള്ളി
 
സെന്റ് തോമസ് ഹൈയർ സെക്കണ്ടറി സ്കൂൾ കീഴില്ലം
 
പാണിയേലി വെള്ളച്ചാട്ടം
  • ബെഥേൽ സുലോക്കോ യാക്കോബായ സുറിയാനി പള്ളി
  • സാൻജോ ആശുപത്രി
  • പെരുമ്പാവൂർ മസ്ജിദ്

കോഡുകൾ

edit
  • തപാൽ : 683542
  • ടെലിഫോൺ  : +91 484
  ഭാഗമായത്: Wy/ml/എറണാകുളം