Wy/ml/തെന്മല

< Wy‎ | ml
Wy > ml > തെന്മല

കൊല്ലം ജില്ലയിലെ കിഴക്കുഭാഗത്തുള്ള പ്രകൃതി രമണീയമായ ഒരു മലയോര ഗ്രാമപ്രദേശമാണിത്. ഇത് സഹ്യപർവതത്തിന്റെ പടിഞ്ഞാറേ അരികിൽ സ്ഥിതിചെയ്യുന്നു.ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി ആണിത്. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതിയും ചെന്തുരുണി (ശെന്തുരുണി) വന്യമൃഗസംരക്ഷണകേന്ദ്രവും ഇവിടെ സ്ഥിതിചെയ്യുന്നു.

അറിയാൻ edit

പ്രധാനമായും വനം നിറഞ്ഞ ഒരു മേഖലയാണിതു്. ഉയരം കടൽ നിരപ്പിൽ നിന്നും ഏതാണ്ടു് 100 മുതൽ 600 മീറ്റർ വരെ. ഏതാണ്ട് 100 ചതുരശ്ര കിലോമീറ്ററുകളിലായി വന്യജീവി സങ്കേതം പരന്നു കിടക്കുന്നു. തേൻ നിറഞ്ഞ മല എന്നതിൽ നിന്നാണു് തെന്മല എന്ന പേരു ലഭിച്ചത്.

സമയമേഖല edit

ഇന്ത്യൻ സ്റ്റാൻഡേർഡ് സമയമാണിവിടെ (+05.30) ഉപയോഗിക്കുന്നതു്.

ഭൂപ്രകൃതി edit

കാടും മലയും നിറഞ്ഞ പ്രദേശമാണു്. സഹ്യപ്രർവ്വതത്തിന്റെ പടിഞ്ഞാറേ കോണാണിതു്. ആര്യങ്കാവ് ചുരം ഇതിനടുത്തായാണു് സ്ഥിതി ചെയ്യുന്നതു്.

കാലാവസ്ഥ edit

മിതോഷ്ണമേഖലയാണു്. വനത്തിന്റെ സാമീപ്യം മൂലം നല്ല തണുപ്പനുഭപ്പെടും. തൊട്ടടുത്തുള്ള പുനലൂർ കേരളത്തിലേറ്റവും ചൂടനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നാണു്. 17 മുതൽ 35 ഡിഗ്രീ വരെയാണു ശരാശരി താപനില. പരമാവധി 39തും. മാർച്ച് മുതൽ മെയ് വരെ ചൂടും, ഡിസംബർ ജനുവരി മാസങ്ങളിൽ കഠിനമായ തണുപ്പും അനുഭവപ്പെടും.

മെയ് മുതൽ ആഗസ്റ്റ് വരെ തെക്കു പടിഞ്ഞാറൻ മൺസൂണും സെപ്റ്റംബർ മുതൽ നവംബർ വരെ വടക്കുകിഴക്കൻ മൺസൂണും അനുഭവപ്പെടും.


മറ്റുള്ളവ edit

  • സംസാരിക്കാവുന്ന ഭാഷകൾ : മലയാളം, തമിഴ്, ഇംഗ്ലീഷ്
  • ജനസംഖ്യ : 24,000-ഓളം
  • വിനോദസഞ്ചാരത്തിനുതകുന്ന സമയം - എല്ലായ്പോഴും. (മഴക്കാലം ഒഴിവാക്കുന്നതാണു ഭേദം)
  • ശരാശരി മഴ - 2600 - 3000 മി.മി.

തെന്മല ഇക്കോടൂറിസം പദ്ധതി edit

ടൂറിസത്തിലെ ഒരു പുതിയ പതിപ്പാണു ഇക്കോ-ടൂറിസം. പരിസ്ഥിതിയുമായി ഒത്തിണങ്ങി വിനോദസഞ്ചാരം നടത്തുന്നതിനെ ഇതു കൊണ്ടു ലക്ഷ്യമാക്കുന്നു. പരിസ്ഥിതി സൗഹാർദ്ദം, ജൈവസുസ്ഥിരം, പ്രാദേശികർക്കു പ്രയോജനം തെന്മല ഇക്കോടൂറിസം പ്രൊമോഷൻ സൊസൈറ്റിയാണ് ഇക്കോടൂറിസം പദ്ധതിയുടെ മേൽനോട്ടം നടത്തുന്നത്. കൂടുതലിവിടെ : https://web.archive.org/web/20130517010857/http://www.thenmalaecotourism.com/ecotourism.html

സാംസ്കാരിക മേഖല edit

ശലഭ ഉദ്യാനം edit

കേരളത്തിൽ കാണപ്പെടുന്ന 300ൽ പരം ശലഭങ്ങളിൽ ഏതാണ്ട് 120ഓളം ശലഭങ്ങൾ തെന്മലയിലെ ശലഭപാർക്കിൽ കാണാം. വെയിലുറയ്ക്കും മുൻപാണു് ഇവയെ കാണാൻ പറ്റിയ സമയം. ഇതിനോടനുബന്ധിച്ച ഉദ്യാനത്തിൽ അരിപ്പൂ മുതൽ ഓർക്കിഡ് പുഷ്പങ്ങൽ വരെ നട്ടു വളർത്തിയിട്ടുണ്ടു്. സഞ്ചാരികൾക്ക് ശലഭങ്ങളുടെ ചിത്രമെടുക്കാനുള്ള സൗകര്യവും ലഭ്യമാണു്. ശലഭത്തിന്റെ ജീവിത ചക്രം വിവരിക്കുന്ന ശിൽപങ്ങളും ഇവിടെയുണ്ടു്.

നക്ഷത്രവനം edit

ശലഭഉദ്യാനത്തോടു ചേർന്നു തന്നെയാണു് നക്ഷത്ര വനവും. ഇവിടെ 27 നക്ഷത്രങ്ങളുമായും ബന്ധപ്പെട്ട വൃക്ഷങ്ങളെ പരിപാലിച്ചു പോരുന്നു. ഓരോ വൃക്ഷവും ഏതേത് നക്ഷത്രവുമായി ബന്ധപ്പെട്ടു കിടക്കുകയാണെന്നും അവയെക്കുറിച്ചുള്ള കുറിപ്പും വായിക്കാം. കൂടുതലറിയാൻ തെന്മല ഇക്കോടൂറിസം പദ്ധതി പാലോട് ബൊട്ടാണിക്കൽ ഗാർഡനുമായി സഹകരിച്ച് പുറത്തിറക്കിയ 'Stars & Trees-Trees of the Nakshatravanam' എന്ന പുസ്തകം ഫെസിലിറ്റേഷൻ കൗണ്ടറിൽ നിന്നും 250 രൂപായ്ക്ക് വാങ്ങാൻ സാധിക്കും.

മാൻ പുനരധിവാസ കേന്ദ്രം edit

ശലഭഉദ്യാനത്തിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരെയാണു്ഇതു്. പുള്ളിമാൻ, സാമ്പാർ, Barking deer എന്നിവ ഇവിടെയുണ്ടു്. വന്മരങ്ങൾ നിറങ്ങയിടമാണിതു്. വിശ്രമത്തിനായി ഏറുമാടങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. ശിശുസൗഹൃദപാർക്കായ ഇവിടെ കുട്ടികൾക്കായി വന്മരങ്ങളിൽ ഊഞ്ഞാലുകളും സമൃദ്ധം. ഒരു കിലോമീറ്ററോളം നീളമുള്ള ചുറ്റുവഴിയാണ് ഇതിനുള്ളതു്. പക്ഷി നിരീക്ഷകർക്ക് വളരെയധികം പ്രയോജനപ്പെടുന്ന ഒരിടമാണിതു്.

കൂടുതലിവിടെ : https://web.archive.org/web/20130517005607/http://www.thenmalaecotourism.com/culturezone.html

ലെഷർ സോൺ edit

ഇതിൽ പരിസ്ഥിതി സൗഹൃദ പദ്ധതികളാണുൾപ്പെടുന്നതു്. ആഫി തീയേറ്റർ, റെസ്റ്റോറന്റ്, ഷോപ് കോർട്ട് എന്നിവ ഇതിലുൾപ്പെടുന്നു. ഇവിടെ നിന്നും കേരളത്തിന്റെ തനത് ഭക്ഷ്യവിഭവങ്ങളും മറ്റ് വനവിഭവങ്ങളും വാങ്ങാൻ സാധിക്കും.

ശിൽപോദ്യാനം edit

മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന നിരവധി പ്രതിമകൾ ഇവിടെ കാണാം.

പരപ്പാർ അണക്കെട്ട് edit

കല്ലട ജലസേചന പദ്ധതിയ്ക്കായി നിർമ്മിച്ചതാണു ഈ അണക്കെട്ട്. അണക്കെട്ടിനു മുകളിലൂടുള്ള യാത്രയും ഇരുവശത്തുമുള്ള കാടുകളും നയനാന്ദകരമാണു്. അണക്കെട്ടിൽ ബോട്ടിങ്ങിനുള്ള സൗകര്യവും ലഭ്യമാണു്.

ബോട്ടിങ്ങ് edit

പരപ്പാർ തടാകത്തിലൂടെ ഒരു മണിക്കൂർ ദൈർഘ്യമുള്ള യാത്രയാണിതു്. ആനകളും മാനുകളുമടക്കമുള്ള വന്യമൃഗങ്ങളെ യാത്രയ്ക്കിടയിൽ കാണാനാകും.

സംഗീത ജലധാര edit

സംഗീതത്തിനനുസരിച്ച് ജലധാര വിവിധ വർണ്ണങ്ങളിൽ നൃത്തം ചെയ്യുന്നു. രാത്രിയിൽ മാത്രമേ ഇത് പ്രവർത്തിക്കുകയുള്ളൂ. കൂടുതലിവിടെ : https://web.archive.org/web/20130517005820/http://www.thenmalaecotourism.com/leisurezone.html

സാഹസിക മേഖല edit

സാഹസികത ഇഷ്ടപ്പെടുന്നവർക്കുള്ളർക്കാണു് ഇതു്.

  • ഇലവേറ്റഡ് വാക്ക്‌വേ - കാനനസൗന്ദര്യം മുഴുവൻ ആസ്വദിക്കാൻ പറ്റിയ ഒരു വഴിയാണു്. വൃക്ഷങ്ങളുടെ മുകളിൽ കെട്ടിയുയർത്തപ്പെട്ട പാലങ്ങളിലൂടെ ഒരു സഞ്ചാരമാണിതു്. ഡെക് പ്ലാസയിൽ തുടങ്ങുന്ന യാത്ര പഴയ തിരുവനന്തപുരം - ചെങ്കോട്ട റോഡ് വരെ നീളുന്നു.
  • മൗണ്ടൻ ബൈക്കിങ്ങ്
  • മലകയറ്റം
  • റിവർ ക്രോസിങ്ങ്
  • നേച്ചർ ട്രയിൻസ്
  • താമരക്കുളം
  • അമ്പെയ്ത്ത്
  • റോപ്പിങ്ങ്
  • തൂക്കുപാലം
  • നെറ്റ് വാക്കിങ്ങ്
  • കാട്ടുപാതക

കൂടുതലിവിടെ : https://web.archive.org/web/20130517005455/http://www.thenmalaecotourism.com/adventurezone.html


ട്രക്കിങ്ങ് edit

സോഫ്റ്റ് ട്രക്കിങ്ങ് edit

നാലു കിലോമീറ്റർ വരുന്ന കാനന ട്രക്കിങ്ങ് (Myristica Swamp Forest). തെന്മല ഇക്കോടൂറിസം പ്രമോഷണൽ സൊസൈറ്റിയാണിതു സംഘടിപ്പിക്കുന്നതു്. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്കു് 30 രൂപയുമാണു്. അന്താരാഷ്ട്ര സഞ്ചാരികൾക്കു 100 രൂപ ഈടാക്കും. ഒരു ട്രക്കിങ്ങിൽ കുറഞ്ഞതു് 5 പേരും പരമാവധി 19 പേരുമാകാം. ഗ്രൂപ്പ് ട്രക്കിങ്ങിനു 250 രൂപയാണു്. ഇവയല്ലാതെ ശെന്തുരുണി വന്യജീവി സങ്കേതത്തിലൂ ഒന്നു മുതൽ മൂന്നു ദിവസം വരെ നീണ്ടു നിൽക്കുന്ന ട്രക്കിങ്ങും പക്ഷി നിരീക്ഷണവും സംഘടിപ്പിക്കാറുണ്ടു്. ബന്ധപ്പെടുക : 0475-2344600

സൈക്ലിങ്ങ് edit

ശെന്തുരുണി വനത്തിലൂടെ സൈക്ലിങ്ങ് മുതിർന്നവർ - 100 രൂപ, അന്താരാഷ്ട്ര സഞ്ചാരികൾ - 150 രൂപയും. 2 മുതൽ 4 വരെ യാത്രക്കാർ ഉണ്ടായിരിക്കണം. ഗ്രൂപ്പ് സൈക്ലിങ്ങിനു 200 രൂപ. 0475-2344600 ബന്ധപ്പെടുക : 0475-2344600

നേച്ചർ വാക്ക് edit

അരദിവസ ട്രക്കിങ്ങ് ആറു മണിക്കൂറിൽ പത്തു കിലോമീറ്റർ ദൈർഘ്യം. പത്തു പേർക്ക് 600 രൂപ. അധികമായി ചേരുന്ന ഓരോരുത്തർക്കും 75 രൂപ വീതം. പരമാവധി 20 പേർ. രാവിലെ 7.00 മണിക്കും 11.00 മണിക്കും.

കാനനയാത്ര edit

ഒരു ദിവസ ട്രക്കിങ്ങ് എട്ടു മണിക്കൂറിൽ ഇരുപത്തു കിലോമീറ്റർ ദൈർഘ്യം. അഞ്ചു പേർക്ക് 1000 രൂപ. അധികമായി ചേരുന്ന ഓരോരുത്തർക്കും 250 രൂപ വീതം. പരമാവധി 1 പേർ. രാവിലെ 7.00 മണിക്കും 11.00 മണിക്കും.

തെന്മലയിൽനിന്ന് കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ എന്നിവിടങ്ങളിലേക്കുള്ള തീർഥാടനസൗകര്യമൊരുക്കുന്ന ഇക്കോടൂറിസം പദ്ധതിയുമുണ്ട് നാടൻകുരങ്ങ്, സിംഹവാലൻ കുരങ്ങ്, കരിങ്കുരങ്ങ്, അണ്ണാൻ, മലയണ്ണാൻ, കാട്ടുപോത്ത്, മ്ലാവ്, കേഴമാൻ, കലമാൻ, കൂരൻ, കാട്ടുപന്നി, മുള്ളൻപന്നി, ആന, കൂരമാൻ, കടുവ, പുള്ളിപ്പുലി, കാട്ടുപൂച്ച, ചെന്നായ്, കുറുക്കൻ, കരടി, വെരുക്, മരപ്പട്ടി, കീരി, അളുങ്ക് തുടങ്ങിയ മൃഗങ്ങളും മഞ്ഞക്കിളി, മണ്ണാത്തിപ്പുള്ള്, ചെമ്പുകൊട്ടി, പച്ചമരപ്പൊട്ടൻ, കാട്ടുമൈന, കരിയിലക്കിളി, കാടുമുഴക്കി, തീക്കുരുവി, തീക്കാക്ക, നാകമോഹൻ, ആനറാഞ്ചി,ചൂളപ്രാവ് ,മൂങ്ങ തുടങ്ങിയ നിരവധി പക്ഷിജാലങ്ങളും ഇവിടെയുണ്ട്.

എത്തിച്ചേരാൻ edit

കൊല്ലം തിരുമംഗലം ദേശീയപാതയിൽ പുനലൂരിൽ നിന്ന് 20 കിലോമീറ്റർ മാറിയാണ് തെന്മല. തിരുവനന്തപുരം-ചെങ്കോട്ട റോഡുകൾക്കു പുറമേ തിരുവിതാംകൂറിലെ പ്രഥമ റെയിൽപ്പാതയായ കൊല്ലം-തിരുനെൽവേലി മീറ്റർഗേജ് പാതയും തെന്മലയിലൂടെ കടന്നുപോകുന്നു. തെന്മല, ഇടമൺ എന്നിവിടങ്ങളിൽ റെയിൽവേ സ്റ്റേഷനുകളും ഒറ്റക്കല്ലിൽ ഒരു ഹാൾട്ട് സ്റ്റേഷനും പ്രവർത്തിക്കുന്നുണ്ട്.

പ്രമുഖ കേന്ദ്രങ്ങളിൽ നിന്നുള്ള ദൂരം edit

  • തിരുവനന്തപുരം - 72 കി.മീ.
  • കൊല്ലം - 66 കി.മീ.
  • പത്തനംതിട്ട - 31 കി.മീ.
  • ആലപ്പുഴ - 152 (കൊല്ലം വഴി ) - 137 (ഹരിപ്പാട് - ചെങ്ങന്നൂർ - അടൂർ ) - 126 (കായംകുളം - അടൂർ ) - 123 (ചങ്ങനാശ്ശേരി - അടൂർ )
  • കോട്ടയം - 121 (കൊട്ടാരക്കര വഴി) - 110 (അടൂർ )
  • ഇടുക്കി - 239 കി.മീ.
  • തേക്കടി - 176 കി.മീ

രൂപരേഖ edit

ഒന്നാം ദിവസം
  • 9.30 a.m. ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ എത്തിച്ചേരുക.
  • 10.00 a.m. - 11.30 a.m തടാകത്തിൽ ഒരു മണിക്കൂർ ബോട്ടിങ്ങ്
  • 11.30 a..m. - 1.30 p.m. - അഡ്വഞ്ചർ സോൺ
  • 1.30 p.m. - 2.30pm സാംസ്കാരിക മേഖലയിലെ റെസ്റ്റോറന്റിൽ ഭക്ഷണം.
  • 02.30 p.m. - 4.30 p.m. മാൻ പുനരധിവാസ കേന്ദ്രം
  • 4.30p.m to 5.30pm. ലെഷർ സോൺ
  • 5.30 p.m to 6.00 p.m. ശലഭ ഉദ്യാനം
  • 7.00 p.m. to 7.30p.m. ജലധാര
  • 7.30pm തിരികെയാത്ര

സോഫ്റ്റ് ട്രക്കിങ്ങ് (07.00am - 4.0p.m. എല്ലാദിവസവും)

രണ്ടാം ദിവസം
  • 9.00 a.m. - 12.00 noon ശെന്തുരുണി വന്യജീവി സങ്കേതത്തിലേക്ക്
  • 3.00 p.m. - 5.30 p.m. പാലരുവി വെള്ളച്ചാട്ടം
മൂന്നാം ദിവസം
  • 9.00 a.m. - 12.00 noon അച്ചൻകോവിൽ, കുംഭാവുരുട്ടി വെള്ളച്ചാട്ടം.
  • 3.00 p.m. - 5.30 p.m. കുറ്റാലം വെള്ളച്ചാട്ടം
അല്ലെങ്കിൽ
  • 6.00 a.m. - 1.30 p.m. - കുളത്തൂപ്പുഴ എക്കോ പിൽഗ്രിമേജ്
  • 3.00 p.m. to 5.30 p.m. - കുറ്റാലം വെള്ളച്ചാട്ടം.

താരിഫ് ഇവിടെ : https://web.archive.org/web/20120323211510/http://www.thenmalaecotourism.com/TEPS%20final.pdf

താമസം edit

തെന്മലയിൽ താമസിക്കാൻ ഇക്കോടൂറിസം സൊസൈറ്റിയുടെ സൗകര്യങ്ങൾ ലഭ്യമാണു്. ഡോർമട്രി, ബാത്ത്‌റൂം സൗകര്യമുള്ള ഏറുമാടങ്ങൾ, കോട്ടേജുകൾ എന്നിവയുണ്ടു്. എന്നാലിവ മുൻകൂട്ടി ബുക്കു ചെയ്യണം.

ഡോർമട്രി edit

പരമാവധി 42 സഞ്ചാരികൾ. ഒരാൾക്ക് 85 രൂപ വീതം. 2 ടൊയ്ലറ്റോടു കൂടിയ നാലു മുറികൾ. കിടക്ക ലഭ്യമാക്കും. ഭക്ഷണം പുറത്തു നിന്നും കഴിക്കണം. Ph: 0475-2344800

ഏറുമാടം edit

ഏറുമാടത്തിൽ ഒരു സമയം രണ്ടുപേർക്കു മാത്രം താമസിക്കാൻ പറ്റുകയുള്ളൂ. അങ്ങിനെ എട്ടു ഏറുമാടങ്ങൾ. ഏറുമാടം 2 പേർക്കു് 100. ഉച്ചയ്ക്ക് രണ്ടുമണിയാണു് ചെക്കിൻ ടൈം. രാവിലെ 11 മണിക്കു് ചെക്കൗട്ടും. വിവരങ്ങൾക്കു് തെന്മല ഇക്കോടൂറിസം സെന്റർ ഓഫീസുമായി ബന്ധപ്പെടാം. ഭക്ഷണത്തിനു അധികം പണം നൽകണം. പായയും തലയണയും ലഭ്യമാണു്.

ഭക്ഷണം edit

ലെഷർ സോണിൽ സസ്യ മാംസ ഭക്ഷണങ്ങൾ ലഭ്യമാണു്. 0475-2344800 എന്ന നമ്പരിൽ ഫാക്സ് മുഖാന്തരം റെസ്റ്റോറന്റ് മാനേജർക്കു് മുൻകൂട്ടി ഭക്ഷണം ഓർഡർ ചെയ്യുകയാവാം.

ഇവിടേയ്ക്കുള്ള വിനോദ സഞ്ചാരങ്ങൾ edit

  • തിരുവനന്തപുരം - KTDC (Ph 0471-2330031)
  • കൊല്ലം - DTPC (Ph 0474-2745625, 1364)
  • പത്തനംതിട്ട - DTPC (Ph 0473-2229952/2326409)
  • ആലപ്പുഴ - DTPC (Ph: 0477-2251796, 2253308)
  • കോട്ടയം - DTPC (Ph: 0481-2560479)
  • എർണാകുളം - DTPC (Ph: 0484-2383988, 2367334)

മറ്റ് വിവരങ്ങൾക്കു : 0475 2344725

വാങ്ങുവാന്‍ edit

വനഉത്പന്നങ്ങൾ ഇവിടെ വാങ്ങാൻ ലഭ്യമാണു്. കാട്ടുതേൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണു്. മറ്റ് അലങ്കാര വസ്തുക്കളും ലഭ്യമാകും.

ഗൈഡുകൾ edit

ഓരോ പ്രവർത്തനത്തിനുമായി ബന്ധപ്പെട്ട ഗൈഡുകളെ തെന്മല ടൂറിസം ഫെസിലിറ്റേഷൻ സെന്ററിൽ നിന്നും ലഭ്യമാണു്.

ശ്രദ്ധിക്കുവാൻ edit

  • വനമേഖലയായതിനാൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കഴിവതും ഉപേക്ഷിക്കുക
  • വന്യമൃഗങ്ങളെ ഉപദ്രവിക്കാൻ പാടുള്ളതല്ല.
  • ഗൈഡിന്റെ നേതൃത്വത്തിലല്ലാതെ ട്രക്കിങ്ങ് പാടില്ല.
  • പരപ്പാർ തടാകത്തിലിറങ്ങാൻ പാടില്ല.
  • രാത്രിയിലേയ്ക്കായി തണുപ്പിനെ പ്രതിരോധിക്കാൻ പറ്റിയ വസ്ത്രങ്ങൾ കരുതാം.

ആശുപത്രികൾ edit

  • പുനലൂർ താലൂക്ക് ആശുപത്രി
  • തെന്മല പ്രാഥമികാരോഗ്യകേന്ദ്രം
  • ആര്യങ്കാവ് പ്രാഥമികാരോഗ്യ കേന്ദ്രം

അവശ്യഘട്ടത്തില്‍ ബന്ധപ്പെടാന്‍ edit

പോലീസ് edit

പുനലൂർ സർക്കിൾ ഇൻസ്പെക്ടറുടെ കാര്യാലയം -

ബന്ധപ്പെടലുകൾ edit

ഫോൺ edit

  • വിനോദസഞ്ചാരം - 0475 2344725
  • റെസ്റ്റോറന്റ് മാനേജർ - 0475-2344800
  • ട്രക്കിങ്ങ് - 0475-2344600

ഇന്റർനെറ്റ് edit

ഇമെയിൽ - thenmalaecotourism@bsnl.in , tpo@thenmalaecotourism.com  വെബ്സൈറ്റ് - http://thenmalaecotourism.com

സമീപത്തുള്ള മറ്റ് കേന്ദ്രങ്ങൾ edit

  • ആര്യങ്കാവ് ധർമ്മശാസ്താ ക്ഷേത്രം
  • കുളത്തൂപ്പുഴ ധർമ്മശാസ്താക്ഷേത്രം
  • കുറ്റാലം വെള്ളച്ചാട്ടം
  • പാലരുവി വെള്ളച്ചാട്ടം
  • പരപ്പാർ അണക്കെട്ട്