പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിലെ ഒരു ഗ്രാമ പ്രദേശം. മണ്ണാർക്കാട് നിന്നും 14 കിലോമീറ്റർ വടക്കു-പടിഞ്ഞാറുള്ള ഈ ഗ്രാമം അലനല്ലൂർ, കോട്ടോപ്പാടം എന്നീ പഞ്ചായത്തുകളിലായാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിസുന്ദരമായ സംരക്ഷിത വനംപ്രദേശവും അന്താരാഷ്ട്ര അംഗീകാരം നേടിയ വേൾഡ് വൈഡ് യൂണിവേഴ്സിറ്റി നെറ്റ് വർക്കിൻറെ കീഴിലെ തിരുവിഴാംകുന്ന് ലൈവ് സ്റ്റോക്ക് റിസർച്ച് സെൻററും വെള്ളിയാർ പുഴയും പ്രധാന ആകർഷക കേന്ദ്രങ്ങളാണ്.
മനസ്സിലാക്കാന്‍
editവേൾഡ് വൈഡ് യൂണിവേഴ്സിറ്റി നെറ്റ് വർക്കിന്റെ ആറ് അന്താരാഷ്ട്ര ഗവേഷണ കേന്ദ്രങ്ങളിലൊന്നാണ് തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രം.500 ഓളം ഹെക്ടർ വരുന്ന സർക്കാറധീന ഫോറസ്റ്റ് ഏരിയക്കകത്താണ് കന്നുകാലി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്. പശു, എരുമ, ആട് എന്നീ ഇനങ്ങളിൽ നൂറ് കണക്കിന് കന്നുകാലികൾ ഗവേഷണത്തിനും മറ്റുമായി ഇവിടെയുണ്ട്. പാലുൽപാദനവും സങ്കരയിനം കന്നുകാലികളുടെ സംരക്ഷണവും ഇവിടെ നടക്കുന്നു.മദിരാശി സർക്കാർ 1950 ആരംഭിച്ചതാണ് ഈ കേന്ദ്രം. 1956 ൽ കേരള സർക്കാറിന് കീഴിലാവുകയും 1972 ഫെബ്രുവരിയിൽ കേരള കാർഷിക സർവ്വകാലാശാലക്ക് കൈമാറുകയും ചെയ്തു. അപൂർയിനം സസ്യങ്ങളുടെയും മരങ്ങളുടെയും സജീവസാന്നിദ്ധ്യമുള്ള കാർഷിക വനഭൂമിയായി ഈ പ്രദേശത്തെ അംഗീകരിച്ചു. 2011 മെയ് 1 മുതൽ വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാലക്ക് കീഴിലാണ് സ്ഥപാനം പ്രവർത്തിക്കുന്നത്. യൂണിവേഴ്സിറ്റി വേൾഡ് വൈഡ് യൂണിവേഴ്സിറ്റി നെറ്റ് വർക്കിന്റെ ഭാഗമായതോടെയാണ് തിരുവിഴാംകുന്നിന് ഈ അംഗീകരം ലഭിച്ചത്.
ഗതാഗതം
editറോഡ് മാര്‍ഗ്ഗം
edit- പാലക്കാട് നിന്നും: മണ്ണാര്‍ക്കാട് - മഞ്ചേരി റൂട്ടില്‍ നിന്നും കോട്ടോപ്പാടം ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുവിഴാംകുന്നിലെത്താം.
- പെരിന്തല്‍മണ്ണ വഴി:വെട്ടത്തൂര്‍ - അലനല്ലൂര്‍ വഴി വന്ന് അലനല്ലൂരില്‍ നിന്നു കൂമഞ്ചിറ വഴി 5 കിലോ മീറ്റര്‍ സഞ്ചരിച്ചെത്താം.
- മഞ്ചേരി ഭാഗത്ത് നിന്ന്: മഞ്ചേരി - മണ്ണാര്‍ക്കാട് റൂട്ടില്‍ കോട്ടോപാടത്ത് നിന്നോ അലനല്ലൂരില്‍ നിന്നോ തിരിഞ്ഞ് ഇവിടെയെത്താം.
റെയില്‍ മാര്‍ഗ്ഗം
edit- നിലമ്പൂര്‍ റോഡ് - ഷൊറണൂര്‍ തീവണ്ടിപ്പാതയില്‍ മേലാറ്റൂര്‍ ഇറങ്ങി അലനല്ലൂര്‍ വഴി ഇവിടെയെത്താം
- നിലമ്പൂര്‍ റോഡ് - ഷൊറണൂര്‍ തീവണ്ടിപ്പാതയില്‍ പട്ടിക്കാട് ഇറങ്ങി അലനല്ലൂര്‍ വഴി ഇവിടെയെത്താം
കാണാന്‍
edit- അനിമല്‍ ആന്‍റ് വെറ്ററിനറി സയന്‍സ് കോളേജ്
- പോള്‍ട്രി സയന്‍സ് യൂണിവേഴ്സിറ്റി
- കന്നുകാലി ഗവേഷണ കേന്ദ്രം
- വെള്ളിയാര്‍ പുഴ
- മലനിരകള്‍ - വനമേഖലകള്‍
ചിത്രശാല
edit-
വെള്ളിയാർപുഴ
-
വെള്ളിയാർപുഴ
-
വെള്ളിയാർപുഴ
-
വെള്ളിയാർപുഴയിലെ ഒരു പാറക്കെട്ട്
-
വെള്ളിയാർപുഴ
-
വെള്ളിയാർപുഴ
-
ഫാമിനകത്തെ പുൽമേടകൾ
-
ഫാമിനകത്തെ പുൽമേടകൾ
-
കന്നുകാലി ഫാം
-
കന്നുകാലി ഫാം
-
മലനിരകൾ
-
കന്നുകാലി ഫാം
-
കന്നുകാലി ഫാം
-
മലനിരകൾ