Wy/ml/തങ്കശ്ശേരി വിളക്കുമാടം

< Wy‎ | ml
Wy > ml > തങ്കശ്ശേരി വിളക്കുമാടം

കൊല്ലം ജില്ലയിലെ തങ്കശ്ശേരി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിളക്കുമാടമാണു് തങ്കശ്ശേരി വിളക്കുമാടം. 144 അടി ഉയരമുളള ഈ വിളക്കുമാടം കേരളത്തിലെ ഏറ്റവും ഉയരമുള്ള വിളക്കുമാടമാണു്. ആദ്യകാലത്ത് മണ്ണെണ്ണ വിളക്കിൽ ജ്വലിച്ചിരുന്ന ഈ വിളക്കുമാടം ഇപ്പോൾ വൈദ്യുതി ഉപയോഗിച്ചാണു് പ്രകാശിപ്പിക്കുന്നത്. വിളക്കുമാടത്തിലെ വെളിച്ചം 13 മൈൽ ദൂരെനിന്നു വരെ കാണാൻ കഴിയും എന്നതിനാൽ കപ്പലുകൾക്കും മൽസ്യബന്ധന ബോട്ടുകൾക്കും ദിശയറിയാൻ സാധിക്കുന്നു. കുത്തബ് മിനാറിലെപ്പോലെ പിരിയൻ ഗോവണി കയറിവേണം വിളക്കുമാടത്തിൻറെ മുകളിലെത്താൻ.

എത്തിച്ചേരാൻ edit

കൊല്ലം തുറമുഖത്ത് നിന്നാൽ തങ്കശ്ശേരി വിളക്കുമാടം കാണാം. കൊല്ലത്തു നിന്ന് തങ്കശ്ശേരിയിലേക്ക് ബസ് ലഭിക്കും.


  ഭാഗമായത്: Wy/ml/കൊല്ലം