Wy/ml/ഝാ‍ർഖണ്ഡ്‌

< Wy | ml
Wy > ml > ഝാ‍ർഖണ്ഡ്‌

ഝാർഖണ്ഡ്‌ ഇന്ത്യയുടെ വടക്കുകിഴക്കുള്ള സംസ്ഥാനമാണ്‌, തലസ്ഥാനം റാഞ്ചി. ബീഹാർ, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്‌, ഉത്തർപ്രദേശ്, ഒറീസ്സ എന്നിവയാണ്‌ ഝാ‍ർഖണ്ഡിന്റെ അതിർത്തി സംസ്ഥാനങ്ങൾ.

2000 നവംബർ 15-നാണ്‌ ഈ സംസ്ഥാനം രൂപികൃതമായത്, നേരത്തെ ബീഹാറിന്റെ ഭാഗമായ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ്‌ ഈ സംസ്ഥാനം രൂപികരിച്ചത്. ജാംഷെഡ്‌പൂർ, ബൊക്കാറോ, സിന്ദ്രി,ധൻബാദ് എന്നിവയാണ്‌ ഝാർഖണ്ഡിലെ പ്രധാന വ്യാവസായികനഗരങ്ങൾ.