പത്തനംതിട്ട ജില്ലയിലെ മലയോരഗ്രാമങ്ങളിലൊന്നാണ് കോന്നി. ആനക്കൂടിനും വനങ്ങൾക്കും റബ്ബർതോട്ടങ്ങൾക്കും പേരുകേട്ട സ്ഥലമാണ് കോന്നി. മൂവാറ്റുപുഴ-പുനലൂർ സംസ്ഥാനപാതയിൽ (SH-08) ജില്ലാ തലസ്ഥാനത്തുനിന്നും 11 കി. മി. അകലെയായാണ് ഈ പ്രധാന കവല സ്ഥിതിചെയ്യുന്നത്.
ആനക്കൂട്ടിൽ താപ്പാനകളെ ഉപയോഗിച്ച് ആനകളെ പരിശീലിപ്പിക്കുന്നു. ഇതിനോടടുത്ത് ആന സംബന്ധിയായ ഒരു പ്രദര്‍ശനാലയവും സ്ഥിതിചെയ്യുന്നു.
എത്തിച്ചേരാൻ
editറെയിൽമാർഗ്ഗം
editപുനലൂർ സ്റ്റേഷൻ25 കി.മീ അകലെയാണ്.
വിമാനമാർഗ്ഗം
editഏറ്റവും അടുത്ത വിമാനത്താവളം 99 കി.മീ അകലെയുള്ള തിരുവനന്തപുരം ആണ്.കൊച്ചി വിമാനത്താവളം 124 കി.മീ അകലെയാണ്.
റോഡുമാർഗ്ഗം
edit- മെയിൻ ഈസ്റ്റേൺ ഹൈവെ {എസ്.എച്ച്08) പത്തനം തിട്ടയിലെത്തുന്നു.
- കോന്നി-കല്ലേലി- അച്ചൻകോവിൽ റോഡ് തമിഴ്നാട്ടിലെ തെങ്കാശിയുമായി ബ ന്ധിപ്പിക്കുന്നു.
- കോന്നി - ചന്ദനപ്പള്ളി റോഡ് അടൂരിനേയും പന്തളത്തേയും ബന്ധിപ്പിക്കുന്നു.
- കോന്നി-തണ്ണിത്തടം ചിറ്റാർ റോഡ് ശബരിമലയിലേക്കുള്ള മറ്റൊരു വഴിയാണ്.