Wy/ml/കായംകുളം

< Wy | ml
Wy > ml > കായംകുളം

ആലപ്പുഴ ജില്ലയിലെ പ്രമുഖവും പുരാതനവുമായ ഒരു പട്ടണമാണ് കായംകുളം. ദേശീയ പാത 47 (പഴയനമ്പര്‍) ല്‍ കൊല്ലത്തിനും ആലപ്പുഴയ്ക്കും ഇടയിലുള്ള പ്രധാന പട്ടണമാണ് കായംകുളം. കേരളത്തിലെ പഴയകാല നാട്ടുരാജ്യങ്ങളില്‍ ഒന്നാണിത്. പിന്നീട് തിരുവിതാംകൂറിന്റെ ഭാഗമായി. കേരളത്തിലെ കായലോര പട്ടണങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ കായംകുളം കയർ വ്യവസായം, മത്സ്യബന്ധനം, വിനോദസഞ്ചാരം എന്നിവയ്ക്ക് പ്രശസ്തമാണ്. കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങളിൽ ഒന്നായ ദേശീയ താപ വൈദ്യുതി കോർപ്പറേഷന്റെ(NTPC) താപനിലയം കായംകുളത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്നു.

അറിയാന്‍

edit

'കേരളത്തിന്റെ റോബിൻ‌ ഹുഡ്' എന്നു വിളിക്കാവുന്ന കായംകുളം കൊച്ചുണ്ണിയുടെ ജന്മസ്ഥലമാണ് കായംകുളം. 19-ആം നൂറ്റാണ്ടിലായിരുന്നു കായംകുളം കൊച്ചുണ്ണി ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു. കായംകുളം കൊച്ചുണ്ണിയുടെ വീരപരാക്രമങ്ങൾ കേരളത്തിൽ പ്രശസ്തമാണ്. മലയാളത്തിലെ കായം, കുളം എന്നീ വാക്കുകൾ ചേർന്നാണ് കായംകുളം എന്ന പേര് ഉണ്ടായത്. കേരളത്തിലെ കായലോര പട്ടണങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ കായംകുളം കയർ വ്യവസായം, മത്സ്യബന്ധനം, വിനോദസഞ്ചാരം എന്നിവയ്ക്ക് പ്രശസ്തമാണ്. കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങളിൽ ഒന്നായ ദേശീയ താപ വൈദ്യുതി കോർപ്പറേഷന്റെ(NTPC) താപനിലയം കായംകുളത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. കൃഷ്ണപുരം കൊട്ടാരം ഇന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ആര്‍. ശങ്കറിന്റെ പേരിലുള്ള കാര്‍ട്ടൂണ്‍ മ്യൂസിയം, ദേശീയ തെങ്ങ് ഗവേഷണ കേന്ദ്രം, ഓണാട്ടുകര കാര്‍ഷിക ഗവേഷണ കേന്ദ്രം എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു.

ചരിത്രം

edit

കായംകുളം വളരെ പ്രബലമായ ഒരു നാട്ടുരാജ്യമായിരുന്നു. തെക്ക് കന്നേറ്റി(കരുനാഗപ്പള്ളി)യും,വടക്ക് ത്രിക്കുന്നപ്പുഴയും,കിഴക്ക് പന്തളംദേശവഴിയും,പടിഞ്ഞാറ് അറബിക്കടലും ആയിരുന്നു അതിർത്തി. ഓടനാട് എന്ന് കൂടി അറിയപ്പെട്ടിരുന്ന കായംകുളം രാജ്യത്തിന്ന്റെ തലസ്ഥാനം മറ്റത്തു(കണ്ടിയൂർ)നിന്ന് കായംകുളം പട്ടണത്തിന് വടക്കുള്ള എരുവ(കോയിക്കൽ പടി)യിലേക്ക് മാറ്റി സ്താപിച്ചത് പതിനഞ്ചാം ശതകത്തിലാണ്. ഇക്കാലത്തുതന്നെ കൃഷ്ണപുരത്ത് മറ്റൊരു കൊട്ടാരം കൂടി പണികഴിപ്പിച്ചിരുന്നു. അത് കായംകുളം രാജാക്കന്മാരുടെ സൈനിക ആസ്ഥാനം ആയിരുന്നു. മാർത്താണ്ഡവർമ കായംകുളം കീഴടക്കിയ ശേഷം ആ കൊട്ടാരവും കോട്ടയും ഇടിച്ചു നിരത്തുകയും പുതിയതായി മറ്റൊന്ന് പണികഴിപ്പിക്കുകയും ചെയ്തു. അതാണിന്ന് കാണുന്ന കൊട്ടാരം. ഇപ്പോഴത്തെ കൊട്ടാരവും വിശാലമായ ഒരു കോട്ടക്കുള്ളിലാണ് നിന്നിരുന്നത്. ആ കോട്ട കെട്ടുന്നതിന് മണ്ണെടുത്ത കുഴിയാണ് അതിർത്തിച്ചിറ. 'കേരളത്തിന്റെ റോബിൻ‌ ഹുഡ്' എന്നു വിളിക്കാവുന്ന കായംകുളം കൊച്ചുണ്ണിയുടെ ജന്മസ്ഥലമാണ് കായംകുളം. 19-ആം നൂറ്റാണ്ടിലായിരുന്നു കായംകുളം കൊച്ചുണ്ണി ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു. കായംകുളം കൊച്ചുണ്ണിയുടെ വീരപരാക്രമങ്ങൾ കേരളത്തിൽ പ്രശസ്തമാണ്. കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ നാടക കമ്പനിയായ കെ.പി.എ.സി.-യുടെ ആസ്ഥാനം കായംകുളമാണ്.

പ്രധാന സ്ഥലങ്ങള്‍

edit

കൃഷ്ണപുരം കൊട്ടാരം

edit

കായംകുളത്തെ ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ് കൃഷ്ണപുരം കൊട്ടാരം. ദേശീയപാത 47-ൽ കായംകുളത്തുനിന്നും ഓച്ചിറയിലേക്ക് പോകുന്ന വഴി കായംകുളം പട്ടണത്തിൽ നിന്നും 3.5 കിലോമീറ്റർ അകലെയാണ് കൃഷ്ണപുരം കൊട്ടാരം. പുരാവസ്തുവകുപ്പ് ആണ് ഈ കൊട്ടാരം കാത്തുസൂക്ഷിക്കുന്നത്. കൊട്ടാരവും തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മയുടെ സ്വത്തുക്കളും പൊതുജനങ്ങൾക്കായി പ്രദർശനത്തിനു തുറന്നുകൊടുത്തിരിക്കുന്നു. കൊട്ടാരത്തിനുള്ളിലെ വലിയ കുളം പ്രശസ്തമാണ്. ഈ കുളത്തിന്റെ അടിയിൽ നിന്നും മഹാരാജാവിന് ശത്രുക്കളിൽ നിന്ന് രക്ഷപെടാനായി ഉള്ള ഒരു ഭൂഗർഭ രക്ഷാമാർഗ്ഗം ഉണ്ടെന്നാണ് കേട്ടുകേൾവി. ഇപ്പോൾ വേലുത്തമ്പി ദളവയുടെ വാളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. പ്രവേശന ഫീസ് 10 രൂപയാണ്. തിങ്കള്‍ അവധി.

കെ.പി.എ.സി

edit

കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ നാടക കമ്പനിയായ കെ.പി.എ.സി.-യുടെ ആസ്ഥാനം കായംകുളമാണ്. കായംകുളം പട്ടണത്തിന് ഏതാണ്ട് രണ്ടു കിലോമീറ്റർ തെക്കായി ആണ് കെ.പി.എ.സി യുടെ ഓഫീസ്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയെ 1950-കളിൽ അധികാരത്തിൽ എത്തിച്ചതിൽ ഭാഗ്യനക്ഷത്രം, "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" തുടങ്ങിയ കെ.പി.എ.സി നാടകങ്ങൾക്കും അവയിലെ ജനപ്രിയഗാനങ്ങൾക്കും വലിയ ഒരു പങ്കുണ്ടെന്നു പറയാം.

ദേശീയ തോട്ടവിള ഗവേഷണ കേന്ദ്രം

edit

അഴീക്കല്‍ ഹാര്‍ബര്‍

edit

ഓച്ചിറ ക്ഷേത്രം

edit

എത്തിച്ചേരാന്‍

edit

വിമാനം

edit

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഏകദേശം 100 കി.മീറ്ററും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഏകദേശം 130 കി.മീറ്ററും അകലെയാണ് കായംകുളം.

ട്രെയിന്‍

edit

കായംകുളം റെയിൽ‌വേ സ്റ്റേഷൻ നഗരത്തിൽ നിന്ന് ഏകദേശം 1.5 കി.മീ അകലെയാണ്. എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ഭാഗത്തുനിന്നുള്ള മിക്കവാറും എല്ലാ ട്രെയിനുകളും കായംകുളത്ത് നിറുത്തും.

ബസ്സ്

edit

ദേശീയപാത 47-ലെ പ്രധാന ബസ് സ്റ്റാൻഡായ ഇവിടെ എല്ലാ ബസ്സുകളും പ്രവേശിക്കും. കായംകുളം പുനലൂര്‍ സംസ്ഥാന പാതവഴിയുള്ള ബസ്സ് വഴിയും, തിരുവല്ല-മാവേലിക്കര, ചെങ്ങന്നൂര്‍-മാവേലിക്കര വഴിയുള്ള ബസ്സുകള്‍ വഴിയും കായംകുളത്ത് എത്തിച്ചേരാം.

ആരാധനാലയങ്ങൾ

edit
  • പുതിയിടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
  • കുറക്കാവ് ദേവി ക്ഷേത്രം
  • എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
  • കായംകുളം കാദീശാ പള്ളി|കാദീശാ പള്ളി
  • ഷഹീദാർ മസ്ജിദ്, കായംകുളം പി ഓ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

edit
  • എം എസ് എം കോളേജ് കായംകുളം
  • ഗവ. വിമൻസ് പോളിടെക്നിക് കോളേജ് കായംകുളം
  • ടെക്നിക്കൽ ഹൈ സ്കൂൾ, കൃഷ്‌ണപുരം കായംകുളം
  • ഗവ. ബിഎഡ് സെന്റർ കായംകുളം