Wy/ml/ഇല്ലിക്കല്‍ കല്ല്

< Wy‎ | ml
Wy > ml > ഇല്ലിക്കല്‍ കല്ല്

കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള ഭാഗം. കോട്ടയം ജില്ലയുടെ കിഴക്ക് തലനാട് ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഈ ഭാഗം ഇടുക്കി ജില്ലയുമായി അതിര്‍ത്തി പങ്കിടുന്നു. അടുക്കം മലകളുടെ ഭാഗമായ ഇവിടെ എത്തിപ്പെടുക ശ്രമകരമാണ്.ഇല്ലിക്കല്ലില്‍ എത്തിച്ചേരാനുള്ള പ്രധാന മാര്‍ഗ്ഗങ്ങള്‍ ഈരാറ്റുപേട്ട-തീക്കോയി-അടുക്കം- മേലടുക്കം വരെ ബസ്സിലും തുടര്‍ന്ന് ജീപ്പിലും ആയി ഇതിനു സമീപം എത്താം. കാഞ്ഞാര്‍- വാഗമണ്‍ റൂട്ടീലൂടെയും ഈരാറ്റുപേട്ട -മങ്കൊമ്പ് വഴിയും എത്താം. ഇല്ലിക്കല്‍ കല്ലില്‍ നിന്ന് നോക്കിയാല്‍ നല്ല തെളിഞ്ഞ കാലാവസ്ഥ ആണെങ്കില്‍ അറബിക്കടല്‍വരെ കാണാം. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും ട്രക്കിംഗ് പ്രേമികള്‍ക്കും അനുയോജ്യമായ ഒരിടം ആണിത്. 4000 അടി വീതം ഉയരമുള്ള മൂന്നു കുന്നുകൾ ചേർന്നതാണ് ഇത്.ഇവിടെയുള്ള അര അടി വീതിമാത്രമുള്ള പാലത്തിന്റെ പേര് നരകപ്പാലം എന്നാണ്.

സമീപത്തുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ edit

  • വാഗമണ്‍
  • ഇലവീഴാപൂഞ്ചിറ
  • മാര്‍മല വെള്ളച്ചാട്ടം
  • തൊമ്മന്‍കുത്ത്
  • മലങ്കര ഡാം
  • ഭരണങ്ങാനം
  • അരുവിത്തുറ
  • അയ്യന്‍പാറ
  • പുള്ളിക്കാനം

അവലംബം= edit