Wy/ml/ഇരിഞ്ഞാലക്കുട

< Wy‎ | ml
Wy > ml > ഇരിഞ്ഞാലക്കുട

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് ഇരിഞ്ഞാലക്കുട. ഇരിങ്ങാലക്കുട എന്നും ഉപയോഗിച്ചു കാണുന്നു. മുകുന്ദപുരം താലൂക്കിന്റെ ആസ്ഥാനം ഇരിഞ്ഞാലക്കുടയാണ്. പ്രശസ്തമായ കൂടൽമാണിക്യം ക്ഷേത്രം ഇരിഞ്ഞാലക്കുടയിലാണ് സ്ഥിതിചെയ്യുന്നത്. ഏതാണ്ട് മുന്നൂറുവർഷം മുൻപ് ജീവിച്ചിരുന്ന ഉണ്ണായി വാര്യർ ജനിച്ചത് ഇരിഞ്ഞാലക്കുടയിലാണ്. പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ ലഭിച്ചിട്ടുള്ള കൂടിയാട്ടം കലാകാരൻ അമ്മന്നൂർ മാധവചാക്യാരുടെ ജന്മദേശവും ഇതാണ്. സാഹിത്യലോകത്ത് പ്രശസ്തനായ സച്ചിദാനന്ദൻ, സിനിമാ പിന്നണി ഗായകനായ ജയചന്ദ്രൻ, സിനിമാ നടന്മാരായ ഇന്നസെന്റ്, ഇടവേള ബാബു, ബാലസാഹിത്യകാരൻ കെ വി രാമനാഥൻ, ഐ.എസ്.ആർ.ഓ.യുടെ തലവനായ ഡോ. രാധാകൃഷ്ണൻ തുടങ്ങിയവർ ഈ നാടിന്റെ സംഭാവന ആണ്

പ്രശസ്തമായ ആൽമരം. ഇതിന്‌ കേടു വരുത്താതെയാണ്‌ ബ്രിട്ടീഷുകാർ പോലും പാത നിർമ്മിച്ചത്
കത്തീഡ്രൽ

എത്തിച്ചേരാൻ edit

 
സ്വകാര്യ ബസ് നിലയം

വിമാനമാർഗ്ഗം edit

കൊച്ചി അന്താരാഷ്ട്രവിമാനത്താവളമാണ് ഏറ്റവും അടുത്തുള്ളത് (37 കിലോമീറ്റർ). കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇരിഞ്ഞാലക്കുടയിൽ നിന്ന് ഏതാണ്ട് 120 കിലോമീറ്റർ ദൂരമുണ്ട്

റോഡുമാർഗ്ഗം edit

തൃശ്ശൂർ പട്ടണത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ഇരിഞ്ഞാലക്കുട. ഇരിഞ്ഞാലക്കുട റെയിൽ‌വേ സ്റ്റേഷൻ ഇരിഞ്ഞാലക്കുട പട്ടണത്തിൽ നിന്നും 8 കിലോമീറ്റർ അകലെയായി ചാലക്കുടിയിലേക്കുള്ള വഴിയിൽ കല്ലേറ്റുങ്കരയിലാണ്. ചാലക്കുടി 16 കിലോമീറ്റർ കിഴക്കായി ആണ്. ക്ഷേത്ര നഗരമായ കൊടുങ്ങല്ലൂർ ഇരിഞ്ഞാലക്കുടയ്ക്ക് 18 കിലോമീറ്റർ തെക്കാണ്. ഇടത്തിരിഞ്ഞി ഇരിഞ്ഞാലക്കുടയിൽ നിന്നും 4 കിലോമീറ്റർ അകലെയാണ്.

റെയിൽമാർഗ്ഗം edit

ഇരിഞ്ഞാലക്കുടയിൽ ഒരു റെയിൽവേ സ്റ്റേഷനുണ്ട്. എന്നാൽ പല പ്രധാന തീവണ്ടികളും തൃശ്ശൂരിൽ മാത്രമേ നിറുത്താറുള്ളൂ.

ആരാധനാലയങ്ങൾ edit

 
കൂടൽമാണിക്യം ക്ഷേത്രം
 
ക്രൈസ്റ്റ് കോളേജിനോട് ചേർന്നുള്ള കപ്പേള
  • കൂടൽമാണിക്യം ക്ഷേത്രോത്സവം ഏപ്രിൽ / മെയ് മാസങ്ങളിലാണ് നടക്കുന്നത്. ഇത് 10 ദിവസം നീണ്ടു നിൽക്കും.
  • പിണ്ടിപ്പെരുന്നാൾ (ഇടവക ഉത്സവം) എല്ലാ വർഷവും ജനുവരി രണ്ടാമത്തെ ആഴ്ച നടത്തുന്നു. ഈ ഉത്സവം 3 ദിവസം നീണ്ടുനിൽക്കും.
  • ശത്രുഘ്ന ക്ഷേത്രം, പായമ്മൽ
  • ശ്രീ കുമരംച്ചിറ ഭഗവതി ക്ഷേത്രം, കാറളം

വിദ്യാഭ്യാസസ്ഥാപനങ്ങൾ edit

 
ക്രൈസ്റ്റ് കോളേജ്
 
സെന്റ്. ജോസഫ് കലാലയം.

പ്രശസ്ത സാംസ്കാരിക സാമൂഹിക സംരംഭങ്ങളായ ഉണ്ണായിവാര്യർ കലാനിലയം, യജുർവേദ പാഠശാല എന്നിവ ഇരിഞ്ഞാലക്കുടയിലാണ്. മറ്റു വിദ്യാലയങ്ങളും കലാലയങ്ങളും:

  • ജ്യോതിസ്‌ കോളേജ്‌ ഓഫ്‌ അഡ്വാൻസ്‌ഡ്‌ സ്റ്റഡീസ്‌
  • സെന്റ് ജോസെഫ്സ് വനിതാ കലാലയം
  • ക്രൈസ്റ്റ് കോളെജ്
  • നാഷണൽ ഹൈ സ്കൂൾ
  • ലിറ്റിൽ ഫ്ലവർ കോൺ‌വെന്റ് ഗേൾസ് ഹൈസ്കൂൾ
  • ഇരിഞ്ഞാലക്കുട ഡോൺ ബോസ്കോ ഹൈസ്കൂൾ
  • ഗവർണ്മെന്റ് മോഡൽ ബോയ്സ് ഹൈസ്കൂൾ
  • ശ്രീ നാരായണ ഹയ്യർ സെക്കന്ററി സ്കൂൾ
  • ലൈസിയക്സ് കോൺ‌വെന്റ് & ഹോം സയൻസ് കോളെജ്
  • ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ
  • സെന്റ് മേരീസ് ഹൈസ്കൂൾ
  • ഭാരതീയ വിദ്യാഭവന്റെ വിദ്യാമന്ദിർ
  • എൻ.എസ്.എസ്. സംഗമേശ്വര ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ
  ഭാഗമായത്: Wy/ml/തൃശൂർ