ഇന്ത്യയുടെ മുഖ്യ ഭൂപ്രദേശത്തു നിന്ന് ഏകദേശം 1200 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ദ്വീപുസമൂഹമാണ് ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ (ഇംഗ്ലീഷ്:The Andaman & Nicobar Islands, തമിഴ്: அந்தமான் நிகோபார் தீவுகள், ഹിന്ദി: अंडमान और निकोबार द्वीप) എന്നറിയപ്പെടുന്നത്.
ഭൂമിശാസ്ത്രം
editആന്‍ഡമാന്‍ എന്നും നിക്കോബാര്‍ എന്നുമുള്ള രണ്ടു ദ്വീപുസമൂഹങ്ങളാണ് ഇവിടെയുള്ളത്. യഥാക്രമം വടക്കും തെക്കുമായുള്ള ഈ ദ്വീപുസമൂഹങ്ങളെ 10 ഡിഗ്രി ചാനല്‍ പരസ്പരം വേര്‍തിരിക്കുന്നു.
വടക്കുഭാഗത്തുള്ള ആന്‍ഡമാന്‍ ദ്വീപുസമൂഹത്തില്‍ 204 വ്യത്യസ്തദ്വീപുകളാണുള്ളത്. ആന്‍ഡമാനിലെ മിക്ക ദ്വീപുകളും കൊടുംകാടുകളാണ്. ഈ ദ്വീപുകളില്‍ വടക്കേ ആന്‍ഡമാന്‍, മദ്ധ്യ ആന്‍ഡമാന്‍, തെക്കന്‍ ആന്‍ഡമാന്‍ എന്നിങ്ങനെയുള്ള മൂന്നു ദ്വീപുകളാണ് പ്രധാനം. ഈ ദ്വീപുകളെ വേര്‍തിരിച്ചിരിക്കുന്ന ആഴവും, വീതിയും കുറഞ്ഞ ചാലുകളും കണ്ടല്‍ക്കാടുകളും, ഈ ദ്വീപുകളെല്ലാം പണ്ട് ഒരൊറ്റ ദ്വീപായിരുന്നു എന്ന് കാണിക്കുന്നു.
തെക്കുഭാഗത്തെ ദ്വീപുസമൂഹമായ നിക്കോബാര്‍ ദ്വീപുകള്‍ പത്തൊമ്പത് ദ്വീപുകളുടെ സമൂഹമാണ്. ഈ ദ്വീപുകളില്‍ ഏഴ് എണ്ണത്തില്‍ മനുഷ്യവാസമില്ല. ഏറ്റവും തെക്കുഭാഗത്തുള്ള ഗ്രേറ്റ് നിക്കോബാര്‍ ആണ് ഏറ്റവും വലിയ ദ്വീപ്. 133 ചതുരശ്രമൈല്‍ ആണ് ഇതിന്റെ വിസ്തീര്‍ണ്ണം. ഇന്തോനേഷ്യയിലെ സുമാത്രയില്‍ നിന്ന് 90 മൈല്‍ ദൂരം മാത്രമാണ് ഈ ദ്വീപിലേക്കുള്ളത്
പട്ടണങ്ങള്‍
edit- പോര്‍ട്ട് ബ്ലെയര്‍ (തലസ്ഥാനം)
- റംഗറ്റ്
- ഡിഗിലിപൂർ
- മായാബന്ധർ
- കാളിഘട്ട്
- നിബുതാല
ഗതാഗതം
edit- വായു - കാർ നികോബാർ എയർപോർട്ട് , പോർട്ട് ബ്ലൈർ എയർപോർട്ട്
- കര - എൻ എച്ച് 4 പോർട്ട്ബ്ലെയർ ഡിഗ്ലിപൂർ ഹൈവേ
കടൽതീരങ്ങൾ
editബീച്ചുകൾ (ഉല്ലാസ തീരങ്ങൾ)
edit- കോർബിൻസ് കേവ് ബീച്ച്
- സുഭാഷ് ചന്ദ്രബോസ് ദ്വീപ് (റോസ് ഐലൻ്റ്)
- കലിപൂർ ബീച്ച്
- പഞ്ചവടി
- ലക്ഷ്മിപൂർ
- രാധാനഗർ
- ഭരത്പൂർ
- റോസ്&സ്മിത്ത് ഐലൻ്റ്
ആദിമ നിവാസികൾ
editഗ്രേറ്റ് ആൻഡമാനീസ്
നിക്കോബാറീസ്
ഷോംപെൻ
സെൻ്റിനലീസ്
ജറവാസ്