ഇടുക്കി ജലാശയത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന അയ്യപ്പക്ഷേത്രമാണ് അയ്യപ്പന്‍ കോവില്‍.ഇടുക്കി ജില്ലയിലെ അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇടുക്കി ഡാം നിര്‍മ്മിച്ചപ്പോള്‍ രൂപംകൊണ്ട തടാകത്തില്‍ ഇത് മുങ്ങിപോകുമായിരുന്നതിനാല്‍ ക്ഷേത്രം പൊളിച്ച് കല്ലുകള്‍ കൊണ്ടുപോയി ഈ പഞ്ചായത്തില്‍ തന്നെ മറ്റൊരു സ്ഥലത്ത് പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്.ക്ഷേത്രത്തിന്റെ മൂലസ്ഥാനത്ത് ചെറിയ ഒരു കോവിലും പ്രതിഷ്ഠയും ഇപ്പോഴുണ്ട്. പൂജയുമുണ്ട്. വളരെ പ്രകൃതിരമണീയമായ ഒരു സ്ഥലമാണിത്. മാട്ടുക്കട്ട - അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് നിര്‍മ്മിച്ച 150 മീറ്ററോളം നീളമുള്ള തൂക്കുപാലം സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമാണ്. വേനല്‍ക്കാലത്ത് തൂക്കുപാലം കടന്ന് കാട്ടിലൂടെ നടന്ന് ഈ ക്ഷേത്രത്തിലെത്താം. മഴക്കാലത്ത് നാട്ടുകാരുടെ വക വള്ളങ്ങളില്‍ കയറി ജലയാത്രയോടൊപ്പം കോവിലും കാണാം