കണ്ണൂര്‍• സ്വന്തം മകളെ മൂന്നു വര്‍ഷത്തോളമായി പീഡിപ്പിച്ചിരുന്ന പഴയങ്ങാടി സ്വദേശിയായ ഹോട്ടല്‍ ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. മൂന്നുവർഷമായി തന്നെ പിതാവ് പീഡിപ്പിക്കുന്നുവെന്നു കാണിച്ചുകൊണ്ട് ഇരുപത്തിരണ്ടുകാരിയായ യുവതി നൽകിയ പരാതിയിന്മേലാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ലോക്കൽ പോലീസും വനിതാസെല്ലും കേസെടുക്കാൻ ആദ്യം തയ്യാറാകാതിരുന്ന സംഭവം മെട്രോ മനോരമയാണ് ഇന്നലെ പുറത്തുകൊണ്ടുവന്നത്. ഇതേത്തുടർന്ന് ലോക്കൽ പോലീസിനോട് കേസെടുക്കാൻ ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെടുകയായിരുന്നു.
അവലംബം
edit- പിതാവിന്റെ പീഡനം: കേസെടുക്കാന്‍ നിര്‍ദേശം മനോരമഓണ്‍ലൈന്‍