Wy/ml/വൈത്തിരി

< Wy‎ | ml
Wy > ml > വൈത്തിരി

കേരളത്തിലെ വയനാട് ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് വൈത്തിരി. നീലഗിരി മലകളിലായി ഇടതൂർന്ന മഴക്കാടുകൾക്ക് ഇടയിലായുള്ള വൈത്തിരി ഒരു ജൈവ-ടൂറിസം കേന്ദ്രമാണ്. പല വിനോദ സഞ്ചാര കേന്ദ്രങ്ങളും താമസ സ്ഥലങ്ങളും പുതുതായി ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്. വൈത്തിരിയിലൂടെ ഒരു അരുവിയും ഒഴുകുന്നുണ്ട്. വൈത്തിരിയിൽ നിന്ന് കാട്ടിലേക്കുള്ള പല സാ‍ഹസിക യാത്രകളും പുറപ്പെടാറുണ്ട്. പല വന്യജീവികളുടെയും പക്ഷികളുടെയും വിഹാരരംഗമാണ് വൈത്തിരി ഉൾപ്പെടുന്ന വയനാട്ടിലെ കാടുകൾ. ആന, മാൻ, കുറുക്കൻ, പറക്കും അണ്ണാൻ, മുള്ളൻപന്നി, പലയിനം പക്ഷികൾ തുടങ്ങിയവയെ വൈത്തിരിയിലെ കാടുകളിൽ കാണാം.