Wy/ml/മീൻവല്ലം വെള്ളച്ചാട്ടം

< Wy‎ | ml
Wy > ml > മീൻവല്ലം വെള്ളച്ചാട്ടം

കേരളത്തിലെ പാലക്കാടു നിന്നു് 22 കിലോമീറ്റർ അകലെ കരിമ്പ ഗ്രാമപഞ്ചായത്തിലാണ് മീൻവല്ലം വെള്ളച്ചാട്ടം. ഇവിടെ മൊത്തം നാല് വെള്ളച്ചാട്ടങ്ങളുടെ ഒരു തുടർച്ചയാണ്. ഭാരതപ്പുഴയുടെ പോഷകനദിയായ തൂതപ്പുഴയുടെ പോഷകനദികളിലൊന്നായ തുപ്പനാട് പുഴയിലാണ് ഈ വെള്ളച്ചാട്ടങ്ങളെല്ലാം. പശ്ചിമഘട്ടത്തിന്റെ ഭാഗമായതും പ്രാദേശികമായി കരിമല എന്നുവിളിക്കുന്നതുമായ മലയുടെ ഒരു ഭാഗത്താണ് ഇവ. പാലക്കാട് ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിലെ ഒരു പ്രധാനഭാഗമാണിത്.

മനസ്സില്ലാക്കാന്‍ edit

ചൈനീസ് മാതൃക അവലംബിച്ച് ചെറുകിട ജലസേചന പദ്ധതികൾ നിർമ്മിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ സ്ഥലങ്ങളിലൊന്നായിരുന്നു മീൻവല്ലം. കേരള സംസ്ഥാന വൈദ്യുതി വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മീൻവല്ലം മിനി ജലവൈദ്യുത പദ്ധതി മീൻവല്ലം വെള്ളച്ചാട്ടത്തെയാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ==ഗതാഗതം==.

റോ‍ഡ് മാര്‍ഗ്ഗം edit

കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ മണ്ണാര്‍ക്കാടിനടുത്ത് കല്ലടിക്കോട് തുപ്പനാട് ജംഗ്ഷനിൽ നിന്ന് എട്ടു കിലോമീറ്റർ കിഴക്കോട്ട്, കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായ ഇറിഗേഷൻ കനാലിന്റെ വശങ്ങളിലൂടെ സഞ്ചരിച്ച് മൂന്നേക്കർ എന്ന സ്ഥലത്തും അവിടെനിന്ന് മീൻവല്ലത്തും എത്താം. ഇപ്പോൾ സ്വകാര്യവാഹനങ്ങൾ മാത്രം സഞ്ചരിക്കുന്ന റോഡ് മാത്രമേ വെളളച്ചാട്ടത്തിലേക്കുള്ളൂ.

റെയില്‍ മാര്‍ഗ്ഗം edit

പാലക്കാട് ജംഗ്ഷനില്‍ ട്രെയിനിറങ്ങി മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോവുന്ന ബസില്‍ കയറി മീന്‍വല്ലത്തേക്ക് പോവുന്ന റോഡില്‍ ഇറങ്ങാം. അവിടെ നിന്നും പ്രത്യേകം വാഹനം തയ്യാറാക്കി വേണം വെള്ളച്ചാട്ടത്തിനടുത്തെത്താന്‍.

ചിത്രശാല edit