Wy/ml/തിരുവല്ല

< Wy‎ | ml
Wy > ml > തിരുവല്ല

പത്തനംതിട്ട ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നും തിരുവല്ല താലൂക്കിന്റെ ആസ്ഥാനവുമാണ് തിരുവല്ല (ഇംഗ്ലീഷ്: Thiruvalla). തിരുവല്ലയിലാണ് പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശമലയാളികളുള്ള പ്രദേശമാണ് തിരുവല്ലയും സമീപസ്ഥലങ്ങളും.

ആരാധനാലയങ്ങൾ

edit

പുരാതന വൈഷ്ണവക്ഷേത്രങ്ങളിലൊന്നായ ശ്രീവല്ലഭ ക്ഷേത്രം നഗരഹൃദയത്തിൽ നിന്നും രണ്ടര കിലോമീറ്റർ മാത്രം അകലെയായി സ്ഥിതി ചെയ്യുന്നു. ചക്കുളത്തുകാവ് ദേവിക്ഷേത്രം ഇവിടെ നിന്നും 9 കിലോമീറ്ററും ആനിക്കാട്ടിലമ്മക്ഷേത്രം 17 കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്നു. ഐതിഹ്യമാലയിലും മറ്റും പ്രസിദ്ധമായ കല്ലിയാങ്കാട്ട് നീലി എന്ന യക്ഷിയെ കുടിയിരുത്തിയിരിക്കുന്ന പനയനാർ കാവ് തിരുവല്ലയിൽ നിന്നും 11 കിമി ദൂരത്താണ്.

പാലിയേക്കര പള്ളി, സെന്റ് ജോൺസ് കത്തീഡ്രൽ എന്നിവ തിരുവല്ലയിലെ പ്രധാന ക്രൈസ്തവ ആരാധനാലയങ്ങളാണ്. മാർത്തോമ്മാ സഭയുടെ ആസ്ഥാനവും അനുബന്ധസ്ഥാപനങ്ങളും നഗരകേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്നു. പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളായ നിരണം പള്ളി, പരുമല പള്ളി എന്നിവ തിരുവല്ല പട്ടണത്തിൽ നിന്നും യഥാക്രമം 9 കിലോമീറ്ററും 10 കിലോമീറ്ററും മാത്രം അകലെയാണ്

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

edit

നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ശ്രീവല്ലഭക്ഷേത്രത്തിനനുബന്ധമായി താമസസൗകര്യങ്ങളോട് കൂടിയ ഒരു ഗുരുകുലം നിലനിന്നിരുന്നതായി കരുതപ്പെടുന്നു.[4]. ആദ്യത്തെ വ്യവസ്ഥാപിതമായ സ്കൂൾ തുടങ്ങിയത് കാവിൽ കമ്പോളത്തിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്‌. തിരുവിതാംകൂറിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത് തിരുവല്ല സി.എം.എസ് സ്കൂളിലാണ്.[5] ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്ഥാപിതമായ എം.ജി.എം ഹൈസ്കൂളും എസ്.സി.എസ് ഹൈസ്കൂളും ഇപ്പോഴും മികച്ച നിലവാരം പുലർത്തുന്നു. മറ്റൊരു പ്രമുഖ വിദ്യാലയമാണ് ദേവസ്വം ബോർഡ് ഹൈസ്കൂൾ. ഇന്ന് മധ്യതിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള സ്ഥലമാണ് തിരുവല്ല.1952-ൽ തിരുവല്ലയിലെ ആദ്യ കലാലയമായ മാർത്തോമ്മ കോളേജ് സ്ഥാപിതമായി. ടൈറ്റസ് II ടീച്ചേഴ്സ് കോളേജ്, മാർ അത്താനേഷ്യസ് കോളേജ് ഫോർ അഡ്‌വാൻസ്‌ഡ് സ്റ്റഡീസ് (മാക്‌ഫാസ്റ്റ്) തുടങ്ങിയവ തിരുവല്ലയിലെ മറ്റ് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.

ആശുപത്രികൾ

edit
   താലൂക്ക് ആശുപതി
   പുഷ്പഗിരി മെഡിക്കൽ കോളേജ്
   മെഡിക്കൽ മിഷൻ ആശുപത്രി
   മേരി ക്യൂൻസ് ആശുപത്രി

സമയമേഖല

edit

IST (UTC+5:30)

കോഡുകൾ

edit
   • പിൻകോഡ് 	• 689101
   • ടെലിഫോൺ 	• +91-469