Wn/ml/പ്രധാന താൾ/Lead article 1

കൊല്ലം കോടതിയില്‍ പ്രതികള്‍ക്ക് അഭിഭാഷകരുടെ മര്‍ദ്ദനം

കൊല്ലത്ത് അഭിഭാഷകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ സംഘര്‍ഷം. പ്രതികള്‍ക്ക് അഭിഭാഷകരുടെ മര്‍ദ്ദനമേറ്റു. അഭിഭാഷകന് ബദറുദ്ദീനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സുല്‍ഫിക്കര്‍ പിതാവ് ഇബ്രാഹിംകുട്ടി എന്നിവരെ കൊല്ലം ഫസ്റ്റ്ക്‌ളാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും പുറത്തിറക്കുന്നതിനിടെയാണ് അഭിഭാഷകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. അഭിഭാഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രതികളെ കോടതിയിലേക്ക് തന്നെ തിരിച്ച് കൊണ്ടുപോയി. പിന്നീട് കനത്ത പോലീസ് സന്നാഹത്തിലാണ് പ്രതികളെ കോടതിയില്‍ നിന്നും പുറത്തിറക്കിയത്. കഴിഞ്ഞ ഒന്നാം തിയ്യതി രാത്രിയിലാണ് ബദറുദ്ദീന്‍ കണ്ണനെല്ലൂരില്‍ വെച്ച് കൊല്ലപ്പെട്ടത്. സുല്‍ഫിക്കറും ഭാര്യ ഷെമീറയും തമ്മിലുള്ള വിവാഹമോചനക്കേസ് സംബന്ധിച്ച് അനുരഞ്ജന ചര്‍ച്ച നടത്തുന്നതിനിടെ സുല്‍ഫിക്കറും പിതാവും ചേര്‍ന്ന് ബദറുദ്ദീന്റെ തലക്കടിക്കുകയായിരുന്നു.